ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായി ആറാം കിരീടത്തിനായി ഖത്തറിലേക്ക് പറക്കുന്ന ബ്രസീൽ |Qatar 2022
ഖത്തർ ലോകകപ്പ് ആരംഭിക്കാൻ കുറച്ച് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. കായിക ലോകത്തെ സംസാര വിഷയം നാല് വർഷം കൂടുമ്പാൾ വിരുന്നെത്തുന്ന കാൽപ്പന്തിന്റെ മാമാങ്കത്തെക്കുറിച്ചാണ്.ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ ഒന്നായിരിക്കും ഇത്തവണത്തെ ഖത്തർ വേൾഡ് കപ്പ്. ശൈത്യകാലത്ത് നടക്കുന്നതും മിഡിൽ ഈസ്റ്റിൽ ആദ്യമായി നടക്കുന്നതുമായ വേൾഡ് കപ്പിൽ ഫുട്ബോൾ ആരാധകർ ഇതുവരെ അനുഭവിക്കാത്ത ദൃശ്യ വിരുന്നായിരിക്കും ലഭിക്കുക .
ലോകകപ്പിന്റെ ആരവത്തിനിടയിൽ ഫിഫ പുതിയ റാങ്കിങ് പുറത്ത് വിട്ടിരിക്കുകയാണ്.നവംബർ 20-ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022-ന് മുമ്പുള്ള അവസാന അന്താരാഷ്ട്ര ഇടവേളയിൽ അമ്പത്തിമൂന്ന് യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളും 119 സൗഹൃദ മത്സരങ്ങളും കളിച്ചു. ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയ 32 രാജ്യങ്ങൾക്കും തയായറെടുപ്പുകൾക്ക് വേണ്ടിയുള്ള അവസാന അവസരം കൂടിയയായിരുന്നു ഇത്. കഴിഞ്ഞു പോയ സൗഹൃദ മത്സരങ്ങളും നേഷൻസ് ലീഗ് മത്സരങ്ങളും ഫിഫ ലോക റാങ്കിംഗിലും സ്വാധീനം ചെലുത്തി.
ആറാം ലോകകിരീടം നേടാനുള്ള ശ്രമത്തിൽ ബ്രസീൽ ഒന്നാം സ്ഥാനക്കാരായി ഖത്തറിൽ ഇറങ്ങും.കഴിഞ്ഞ ആഴ്‌ച നടന്ന രണ്ട് സൗഹൃദ മത്സരങ്ങളിൽ ഘാനയെയും ടുണീഷ്യയെയും ബ്രസീൽ പരാജയപെടുത്തിയിരുന്നു. ആ ജയത്തോടെ രണ്ടാം സ്ഥാനക്കാരായ ബെൽജിയവുമായുള്ള അകലം വർധിപ്പിക്കുകയും ചെയ്തു. നേഷൻസ് ലീഗിൽ നെതർലാൻഡിനോട് തോറ്റതാണ് ബെൽജിയത്തിനു തിരിച്ചടിയയായത്. അർജന്റീനയാണ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത്.
Brazil lead the way into the #FIFAWorldCup 📈🇧🇷
— FIFA World Cup (@FIFAWorldCup) October 6, 2022
Here’s the FINAL #FIFARanking ahead of #Qatar2022! pic.twitter.com/tIKd2FZIzt
തൊട്ടുപിന്നിൽ നിലവിലെ ലോക ചാമ്പ്യൻ ഫ്രാൻസ് ,ഇംഗ്ലണ്ട് എന്നിവർ ഇടംപിടിച്ചു.ആദ്യ പത്തിലെ ഒരേയൊരു മാറ്റം ഇറ്റലി ആറാം സ്ഥാനത്തേക്ക് ഉയർന്നതാണ്. അത് സ്പെയിനിനെ ഏഴാം സ്ഥാനത്തേക്ക് ഇറക്കി.റാങ്കിംഗിൽ കൂടുതൽ താഴേക്ക് കൂടുതൽ ചലനമുണ്ടാക്കിയത് ക്രോയേഷ്യയാണ്.മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് അവർ 12 ലെത്തി.ഇറാൻ ആദ്യ 20-ലേക്ക് കടന്നു, തൊട്ടുപിന്നാലെ സെർബിയ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 21 ലെത്തി.2014-ലെ ചാമ്പ്യൻമാരായ ജർമ്മനി 11-ാം സ്ഥാനത്താണ്.2022 ൽ അംഗീകൃത ഗെയിം കളിച്ചില്ലെങ്കിലും റഷ്യ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് 33-ാം സ്ഥാനത്തെത്തി.
#SuperEagles of #Nigeria down to 32nd in final #FIFARanking ahead of #FIFAWorldCupQatar2022. #Algeria rises, #France is 4th, as #brazil #belgium lead.#senegal retains top spot in #africa . pic.twitter.com/V5JgaMSu0T
— Beta Striker (@betterstriker) October 6, 2022