നെയ്മറും കസെമിറോയും ഇല്ല : കോപ്പ അമേരിക്ക 2024 നുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു | Copa America 2024

അമേരിക്കയിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക 2024 നുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരാഗ്വേ, കൊളംബിയ, കോസ്റ്റാറിക്ക എന്നിവർക്കൊപ്പം ദക്ഷിണ അമേരിക്കയിലെ വമ്പൻമാർ ഗ്രൂപ്പ് ഡിയിലാണ് കളിക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ കാസെമിറോയെയും ടോട്ടൻഹാം സ്‌ട്രൈക്കർ റിച്ചാർലിസണെയും ഒഴിവാക്കിയാണ് പരിശീലകൻ ഡോറിവൽ ജൂനിയർ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചത്.

പരിക്ക് പറ്റിയിരിക്കുന്ന സൂപ്പർ താരം നെയ്മറും കോപ്പ അമേരിക്ക ടീമിൽ ഇടം നേടിയില്ല.17 കാരനായ എൻഡ്രിക്ക് തൻ്റെ ആദ്യ അന്താരാഷ്ട്ര ടൂർണമെൻ്റിൽ പങ്കെടുക്കും.അന്തിമ പട്ടിക ഔദ്യോഗികമാക്കിക്കഴിഞ്ഞാൽ, ടൂർണമെൻ്റിലെ ടീമിൻ്റെ ഉദ്ഘാടന മത്സരം വരെ പരിക്കോ അസുഖമോ കാരണം മാത്രമേ മാറ്റങ്ങൾ വരുത്താൻ കഴിയൂ.

കോപക്ക് മുൻപായി ബ്രസീൽ രണ്ടു സന്നാഹ മത്സരങ്ങൾ കളിക്കും.മെക്സിക്കോയെ ടെക്സാസിലെ കോളേജ് സ്റ്റേഷനിലെ കെയ്ൽ ഫീൽഡിൽ നേരിടും, കോപ്പ അമേരിക്ക ആതിഥേയരായ യുഎസ്എയെ ഒർലാൻഡോയിലെ ക്യാമ്പിംഗ് വേൾഡ് സ്റ്റേഡിയത്തിൽ കണ്ടുമുട്ടും.

ഗോൾകീപ്പർമാർ:അലിസൺ (ലിവർപൂൾ)ബെൻ്റോ (അത്‌ലറ്റിക്കോ-പിആർ)എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റി)

ഡിഫൻഡർമാർ:ഡാനിലോ (യുവൻ്റസ്)യാൻ കൂട്ടോ (ജിറോണ) ഗിൽഹെർം അരാന (അറ്റ്‌ലറ്റിക്കോ-എംജി)വെൻഡൽ (പോർട്ടോ)ബെറാൾഡോ (പിഎസ്ജി)എഡർ മിലിറ്റോ (റിയൽ മാഡ്രിഡ്)ഗബ്രിയേൽ മഗൽഹെസ് (ആഴ്സനൽ)മാർക്വിനോസ് (പിഎസ്ജി)

മിഡ്ഫീൽഡർമാർ:ആൻഡ്രിയാസ് പെരേര (ഫുൾഹാം)ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസിൽ)ഡഗ്ലസ് ലൂയിസ് (ആസ്റ്റൺ വില്ല) ജോവോ ഗോമസ് (വോൾവർഹാംപ്ടൺ)ലൂക്കാസ് പാക്വെറ്റ (വെസ്റ്റ് ഹാം)

ഫോർവേഡ് :എൻട്രിക്ക് (പാൽമീറസ്)ഇവാനിൽസൺ (പോർട്ടോ)ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്സണൽ)റാഫിൻഹ (ബാഴ്സലോണ) റോഡ്രിഗോ (റിയൽ മാഡ്രിഡ്) സാവിഞ്ഞോ (ജിറോണ)വിനി ജൂനിയർ (റിയൽ മാഡ്രിഡ്)

5/5 - (1 vote)