വാക്സിനേഷൻ എടുക്കാത്തതിനാൽ ബ്രസീൽ ഡിഫൻഡറെ വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി

ഇക്വഡോറിനും പരാഗ്വേയ്‌ക്കുമെതിരായ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ബ്രസീൽ ടീമിൽ നിന്നും കോച്ച് ടിറ്റെ അത്ലറ്റികോ മാഡ്രിഡ് ലെഫ്റ്റ് ബാക്ക് റെനാൻ ലോഡിയെ ഒഴിവാക്കി. കോവിഡ് വാക്സിൻ എടുക്കാത്തതിനാലാണ് താരത്തെ ടീമിൽ നിന്നും ഒഴിവാക്കിയത്.

“വാക്‌സിനേഷൻ എടുക്കാത്തതിനാൽ ടീമിൽ നിന്ന് റെനാൻ ലോഡിയെ ഒഴിവാക്കി,” ഡാനി ആൽവ്‌സിനെയും ഫിലിപ്പ് കുട്ടീഞ്ഞോയെയും ബ്രസീൽ ടീമിലേക്ക് തിരിച്ചു വിളിച്ചു. ജനുവരി 10 നാണു ലോഡിക്ക് ആഡിറ്റ വാക്സിൻ ലഭിക്കുന്നത് അത്കൊണ്ട് തന്നെ ഇക്വഡോറിലേക്ക് പോകുവാൻ സാധിക്കില്ല.ഇക്വഡോർ രാജ്യത്തേക്ക് പ്രവേശിക്കുന്നവർ പൂർണ്ണമായും വാക്സിനേഷൻ എടുക്കണമെന്ന് ആവശ്യപ്പെടുന്നു. പകർച്ചവ്യാധികൾക്കിടയിൽ വാക്സിൻ എടുക്കാൻ മടിക്കുന്നവരോട് താൻ യോജിക്കുന്നില്ലെന്ന് ടിറ്റെ പറഞ്ഞു.

നെയ്മറും കണങ്കാലിന് പരിക്കേറ്റതിനാൽ ടീമിൽ നിന്നും പുറത്തായിരുന്നു, എന്നാൽ കഴിഞ്ഞയാഴ്ച ബാഴ്‌സലോണയ്‌ക്കൊപ്പം മത്സര ഫുട്‌ബോളിലേക്ക് മടങ്ങിയ ആൽവ്‌സ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സാവോപോളോ വിട്ടതിന് ശേഷം ആദ്യമായാണ് ബ്രസീൽ ടീമിൽ തിരിച്ചെത്തുന്നത്.

ഗോൾകീപ്പർമാർ :അലിസൺ, എഡേഴ്സൺ, വെവർട്ടൺ
പ്രതിരോധക്കാർ :എമേഴ്‌സൺ റോയൽ, ഡാനി ആൽവ്‌സ്, അലക്‌സ് സാന്ദ്രോ, അലക്‌സ് ടെല്ലസ്, മാർക്വിനോസ്, ഗബ്രിയേൽ, തിയാഗോ സിൽവ, എഡർ മിലിറ്റോ
മിഡ്ഫീൽഡർമാർ :കാസെമിറോ, ഫാബിഞ്ഞോ, ഫ്രെഡ്, ഗെർസൺ, ബ്രൂണോ ഗ്വിമാരേസ്, ഫിലിപ്പ് കുട്ടീഞ്ഞോ, ലൂക്കാസ് പാക്വെറ്റ
മുന്നേറ്റനിര :റാഫിൻഹ, ആന്റണി, റോഡ്രിഗോ, എവർട്ടൺ റിബെയ്‌റോ, ഗബ്രിയേൽ ജീസസ്, ഗാബിഗോൾ, മാത്യൂസ് ക്യൂന , വിനീഷ്യസ് ജൂനിയർ.

Rate this post