ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ഉറുഗ്വായ്ക്കെതിരെ സമനില വഴങ്ങിയതോടെ ബ്രസീലിന് തുടർച്ചയായ രണ്ടാം മത്സരത്തിലും പോയിൻ്റ് നഷ്ടമായി. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 55 ആം മിനുട്ടിൽ ഫെഡറിക്കോ വാൽവെർഡെയുടെ മിന്നുന്ന ലോങ്ങ് റേഞ്ച് ഗോളിൽ ഉറുഗ്വേ മുന്നിലെത്തി.
എന്നാൽ 62 ആം മിനുട്ടിൽ ഗേഴ്സൺ നേടിയ മികച്ച ഗോളിലൂടെ ബ്രസീൽ സമനില പിടിച്ചു. സമനിലയോടെ ബ്രസീൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥനത്തേക്ക് വീണു. 12 മത്സരങ്ങളിൽ നിന്നും 18 പോയിന്റാണുള്ളത്. ആദ്യ ആറു ടീമുകളാണ് ലോകകപ്പിലെക്ക് നേരിട്ട് യോഗ്യത നേടുന്നത്. സമനിലയോടെ ഉറുഗ്വേ ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരത്തിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചു.
🚨🇧🇷 GOAL | Brazil 1-1 Uruguay | Gerson
— Tekkers Foot (@tekkersfoot) November 20, 2024
GERSON HAS EQUALIZED WITH A BEAUTIFUL GOAL FOR BRAZIL!pic.twitter.com/RvRkfKWBdE
🚨🇺🇾 WHAT A GOAL FROM VALVERDE AGAINST BRAZIL! 🤯pic.twitter.com/LoHG7cR69g
— Tekkers Foot (@tekkersfoot) November 20, 2024