പുഴയിലെ പോര് മുറുകുന്നു , മെസ്സിയെക്കാൾ വലിയ നെയ്മറുമായി ബ്രസീൽ ആരാധകർ |Lionel Messi vs Neymar

ഫിഫ വേൾഡ് കപ്പ് 2022 ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ലോകമെമ്പാടുമുള്ള ആരാധകർ നാല് വര്ഷം കൂടുമ്പോലെത്തുന്ന കായിക മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ്. ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തനിനേക്കാൾ ആവേശമാണ് കേരളത്തിലെ ഓരോ ഗ്രാമത്തിലും.ഫുട്ബോൾ എന്ന മനോഹരമായ കളിയെ ഞെഞ്ചിലേറ്റിയ മലയാളികൾ അവരുടെ ഇഷ്ട ടീമുകളുടെ വലിയ ബാനറുകളും കട്ട് ഔട്ടുകളും സ്ഥാപിക്കുന്ന തിരക്കിലാണ്ക.

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ പുള്ളാവൂർ ഗ്രാമത്തിലെ പുഴയുടെ നടുവിൽ മെസ്സിയുടെ 30 അടി കട്ട് ഔട്ട് ഒരു കൂട്ടം ആരാധകർ സ്ഥാപിച്ചിരിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇത് വലിയ വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെ അതിനേക്കാള്‍ വലിയ കട്ട് ഔട്ടുമായി എത്തിയിരിക്കുകയാണ് ബ്രസീലിന്റെ ആരാധകർ.ഏകദേശം 40 അടിയോളം ഉയരം വരുന്ന കട്ട് ഔട്ടാണ് ബ്രസീൽ ആരാധകർ സ്ഥാപിച്ചിരിക്കുന്നത്.

കാല്‍പ്പന്ത് കളിയോടുള്ള അടങ്ങാത്ത ആവേശം തന്നെയാണ് ഇരു വിഭാഗങ്ങള്‍ക്കുമുള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു ടീമുകളാണ് ബ്രസീലും അർജന്റീനയും. മെസ്സിയുടെയും നെയ്മറുടെയും വലിയ കട്ട് ഔട്ടുകൾ വന്നതോടെ പള്ളാവൂരും അവിടത്തെ ഫുട്ബോൾ ആവേശവും ലോക ശ്രദ്ധയാകര്ഷിച്ചിരിക്കുകയാണ്.

ഖത്തറിൽ വലിയ പ്രതീക്ഷയോടെയാണ് പിഎസ്ജി സൂപ്പർ താരങ്ങളായ നെയ്മറും മെസ്സിയുമെത്തുന്നത്. ക്ലബ്ബിലെ സഹ താരങ്ങൾ ആണെങ്കിലും ദേശീയ ടീമിന്റെ നിറങ്ങളിൽ കടുത്ത എതിരാളികളായി ഇരുവരും മാറും. ഇരു താരങ്ങളും ഏറ്റവും മികച്ച ഫോമിലൂടെയാണ് ഇപ്പൊ കടന്നു പോയികൊണ്ടിരിക്കുന്നത്. തന്റെ അഞ്ചാം വേൾഡ് കപ്പ് കളിക്കുന്ന മെസ്സി കിരീടം നേടാൻ എന്ന ഉറച്ച വിശ്വാസത്തിലാണ് ഇറങ്ങുന്നത്. മൂന്നാം വേൾഡ് കപ്പിനിറങ്ങുന്ന നെയ്മർക്ക് 2002 നു ശേഷം വീണ്ടും ബ്രസീലിനു കിരീടം നേടികൊടുക്ക എന്ന ലക്ഷ്യമാണുളളത്.

Rate this post