ലോകകപ്പ് യോഗ്യത റൗണ്ടിൽ സ്വന്തം മണ്ണിൽ ആദ്യ തോൽവി രുചിച്ച് ബ്രസീൽ | Brazil

ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ ഒരു ഗോൾ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. രണ്ടാം പകുതിയിൽ ലോ സെൽസോ എടുത്ത കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ നിക്കോളാസ് ഒട്ടമെൻഡിയാണ് അർജന്റീനൻ വിജയ​ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഉറു​ഗ്വേയോട് തോൽവി വഴങ്ങിയ ലോകചാമ്പ്യന്മാർ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി.

എന്നാൽ ബ്രസീൽ തുടർച്ചയായ മൂന്നാം തോൽവിയാണ് ഏറ്റുവാങ്ങിയത്.ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് സ്വന്തം തട്ടകത്തിൽ ആദ്യ തോൽവിയാണ് ലോകകപ്പ് ചാമ്പ്യന്മാർ സമ്മാനിച്ചത്. 2001ന് ശേഷം ആദ്യമായാണ് ബ്രസീൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോൽക്കുന്നത്. അര്ജന്റീനക്കെതിരെ ബ്രസീലിന്റെ തുടർച്ചയായ മൂന്നാമത്തെ തോൽവി കൂടിയാണിത്.ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആറിൽ അഞ്ച് ജയവുമായി അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ രണ്ട് ജയവുമായി ബ്രസീൽ ആറാം സ്ഥാനത്താണ്.

മത്സരത്തിന്റെ 82 ആം മിനുട്ടിൽ ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ബ്രസീലിയൻ താരം ജോലിന്റൺ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി. റോഡ്രിഗോ ഡി പോളിനെതിരെയുള്ള ഫൗളിനായിരുന്നു ന്യൂ കാസിൽ താരത്തിന് റെഡ് കാർഡ് കിട്ടിയത്. ഇതോടെ ബ്രസീൽ പത്തു പേരായി ചുരുങ്ങി.78-ാം മിനിറ്റിൽ ബ്രസീൽ ആരാധകരുടെ പരിഹാസത്തിന്റെയും കരഘോഷത്തിന്റെയും ഇടയിൽ മെസ്സി മൈതാനം വിട്ടു. താരത്തിന്റെ മുൻ ക്ലബ്ബായ ബാഴ്‌സലോണയുടെയും ഇന്റർ മിയാമിയുടെയും ജേഴ്സിയണിഞ്ഞ ഡസൻ കണക്കിന് ആരാധകരാണ് മാരക്കാനയിലെത്തിയത്.

റിയോ ഡി ജനീറോയിലെ ചരിത്ര സ്റ്റേഡിയത്തിൽ വിജയം ആഘോഷിക്കാൻ ആരാധകർക്ക് ഒരവസരം കൂടി നൽകി അർജന്റീന നാട്ടിലേക്ക് മടങ്ങും. രണ്ട് വർഷം മുമ്പ് ശൂന്യമായ ഒരു മാരക്കാനയിൽ ഏഞ്ചൽ ഡി മരിയ നേടിയ ഏക ഗോൾ തന്റെ ടീമിന് കോപ്പ അമേരിക്ക കിരീടം നേടിയിരുന്നു.

Rate this post