ബ്രസീലിന്റെ സർവകാല റെക്കോർഡ് അർജന്റീനക്ക് മുന്നിൽ വീണുടഞ്ഞു | Brazil vs Argentina

വളരെയധികം ആവേശകരമായ ബ്രസീൽ vs അർജന്റീന ലോകകപ്പ് യോഗ്യത മത്സരത്തിൽ നിക്കോളാസ് ഒറ്റമെൻഡി നേടുന്ന ഏക ഗോളിൽ വിജയം നേടിയിരിക്കുകയാണ് അർജന്റീന. ബ്രസീലിന്റെ ഹോം സ്റ്റേഡിയമായ മാറക്കാനയിൽ വെച്ച് നടന്ന മത്സരത്തിലാണ് നിലവിലെ ലോകകപ്പ് ചാമ്പ്യന്മാർ വിലപ്പെട്ട മൂന്ന് എവെ പോയിന്റുകൾ ബ്രസീലിൽ നിന്നും സ്വന്തമാക്കിയത്. ഇതോടെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ തുടരെ തിരിച്ചടികളാണ് ബ്രസീൽ നേരിടുന്നത്.

ബ്രസീലിനെതിരെ ഈ വിജയത്തോടെ ബ്രസീലിന്റെ സർവ്വകാല റെക്കോർഡാണ് അർജന്റീന തകർത്തെറിഞ്ഞത്. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ സ്വന്തം ഹോം സ്റ്റേഡിയത്തിൽ ഇതുവരെയും പരാജയപ്പെട്ടിട്ടില്ല എന്ന ബ്രസീലിന്റെ ചരിത്ര റെക്കോർഡിനാണ് അർജന്റീന തടയിട്ടത്. ബ്രസീലിന്റെ ഹോം സ്റ്റേഡിയം ആയ മാറക്കാനയിൽ വച്ചായിരുന്നു നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനയുടെ വിജയം.

ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 63-മിനിറ്റിൽ കോർണർ കിക്കിലൂടെ ലഭിച്ച പന്ത് ഹെഡ്ഡറിലൂടെ വലയിലാക്കി നികോളാസ് ഒറ്റമെൻഡി അർജന്റീനക്ക് വിജയഗോൾ സമ്മാനിച്ചു. മത്സരത്തിന്റെ അവസാന നിമിഷം വരെ പൊരുതിയ ബ്രസീലിനു ഗോൾ നേടാനായില്ല. അതേസമയം മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബ്രസീലിയൻ താരത്തിന് റെഡ് കാർഡ് ലഭിച്ചതും മത്സരത്തിലേ പ്രധാന നിമിഷങ്ങളിലൊന്നായി. ഈ മത്സരം വിജയിച്ചതോടെ ആറു മത്സരങ്ങളിൽ നിന്നും 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അർജന്റീനയുള്ളത്.

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ തുടർച്ചയായി തോൽവികൾ നേരിട്ട ബ്രസീൽ ദേശീയ ടീം ആറു മത്സരങ്ങളിൽ നിന്നും ഏഴ് പോയിന്റുമായി ആറാം സ്ഥാനത്താണ് ഉള്ളത്. ഇതുവരെ നടന്ന എല്ലാ ലോകകപ്പ് ടൂർണമെന്റിലും പങ്കെടുത്ത ഏക ടീമായ ബ്രസീലിന് 2026ൽ നടക്കുന്ന ലോകകപ്പ് ടൂർണമെന്റിൽ ഇടം നേടാൻ ആവുമോ എന്നാണ് ആരാധകർക്കുള്ള ആശങ്ക. തുടർച്ചയായി യോഗ്യത മത്സരങ്ങളിൽ കാലിടറി പോകുന്ന ബ്രസീൽ ടീമിന്റെ മോശം ഫോമാണ് ആരാധകർക്ക് ആശങ്ക നൽകുന്നത്.

Rate this post