അർജന്റീന ഫാൻസിനെ ബ്രസീൽ പോലീസ് തല്ലിചതച്ചു, വീഡിയോ കാണാം

ഏറെ ആവേശകരമായ ബ്രസീൽ vs അർജന്റീന ലോകകപ്പ് യോഗ്യത മത്സരത്തിൽ നിക്കോളാസ് ഒറ്റമെൻഡി നേടുന്ന ഏക ഗോളിൽ വിജയം നേടിയിരിക്കുകയാണ് അർജന്റീന. ബ്രസീലിന്റെ ഹോം സ്റ്റേഡിയമായ മാറക്കാനയിൽ വെച്ച് നടന്ന മത്സരത്തിലാണ് നിലവിലെ ലോകകപ്പ് ചാമ്പ്യന്മാർ വിലപ്പെട്ട മൂന്ന് എവെ പോയിന്റുകൾ ബ്രസീലിൽ നിന്നും സ്വന്തമാക്കിയത്. ഇതോടെ തുടരെ തിരിച്ചടികളാണ് ബ്രസീൽ യോഗ്യത മത്സരങ്ങളിൽ നേരിടുന്നത്.

ബ്രസീൽ vs അർജന്റീന മത്സരത്തിന് മുൻപായി സ്റ്റേഡിയത്തിൽ നടന്ന അടിപിടി പ്രശ്നങ്ങൾക്ക് ശേഷം കിക്ക്ഓഫ്‌ വൈകിയാണ് തുടങ്ങിയത്. ഒരുപറ്റം അർജന്റീന ആരാധകരും vs ബ്രസീൽ പോലീസുമാണ് സ്റ്റേഡിയത്തിനുള്ളിൽ വച്ച് ഏറ്റുമുട്ടിയത്. ഇതിന്റെ അനന്തരഫലമായി അർജന്റീന ആരാധകരെ ബ്രസീൽ പോലീസ് ക്രൂരമായി മർക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഇതാദ്യമായല്ല ബ്രസീലിയൻ പോലീസ് ഇങ്ങനെ ചെയ്യുന്നത്.

ലിയോ മെസ്സി ഉൾപ്പെടെയുള്ള അർജന്റീന താരങ്ങൾക്ക് മുന്നിൽ വെച്ചുകൊണ്ടും അർജന്റീന ആരാധകരെ ബ്രസീലിയൻ പോലീസ് തല്ലിചതച്ചു. അർജന്റീന ആരാധകർക്ക് കാര്യമായ പരിക്കുകൾ ഉണ്ടെന്നാണ് അറിയാനാവുന്നത്. അർജന്റീന താരങ്ങളും ബ്രസീൽ താരങ്ങളും ഇതിനടുത്തെത്തി പ്രശ്നങ്ങൾ നിർത്തലാക്കണമെന്ന് അപേക്ഷിച്ചു. വൈകി തുടങ്ങിയ മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ നിരവധി ഫൗളുകളാണ് പിറന്നത്, ഗോൾരഹിതമായാണ് ആദ്യപകുതി അവസാനിച്ചത്.

രണ്ടാം പകുതിയുടെ 63-മിനിറ്റിൽ കോർണർ കിക്കിലൂടെ ലഭിച്ച പന്ത് ഹെഡ്ഡറിലൂടെ വലയിലാക്കി നികോളാസ് ഒറ്റമെൻഡി അർജന്റീനക്ക് വിജയഗോൾ സമ്മാനിച്ചു. മത്സരത്തിന്റെ അവസാന നിമിഷം വരെ പൊരുതിയ ബ്രസീലിനു ഗോൾ നേടാനായില്ല. അതേസമയം മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബ്രസീലിയൻ താരത്തിന് റെഡ് കാർഡ് ലഭിച്ചതും മത്സരത്തിലേ പ്രധാന നിമിഷങ്ങളിലൊന്നായി. ഈ മത്സരം വിജയിച്ചതോടെ ആറു മത്സരങ്ങളിൽ നിന്നും 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അർജന്റീനയുള്ളത്.

Rate this post