ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ സ്ഥിരം പിൻഗാമിക്കായുള്ള തിരച്ചിലിലാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ. റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചെലോട്ടി അടക്കമുള്ള പ്രമുഖരുടെ പേരുകൾ ഉയർന്നു വന്നെങ്കിലും ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.
എന്നാൽ പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം റമോൺ മെനെസെസിനെ ബ്രസീലിന്റെ ഇടക്കാല പരിശീലകനായി നിയമിച്ചിരിക്കുകയാണ്.50 കാരനായ മെനെസെസ് ബ്രസീലിന്റെ അണ്ടർ 20 ടീമിനെ സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് നയിച്ചിരുന്നു.മാർച്ച് 25 ന് ടാംഗിയറിൽ ലോകകപ്പ് സെമിഫൈനലിസ്റ്റായ മൊറോക്കോയ്‌ക്കെതിരായ സൗഹൃദ മത്സരത്തിന്റെ ചുമതല വഹിക്കുമെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ ബുധനാഴ്ച അറിയിച്ചു.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തുകയും സെമിഫൈനലിൽ പ്രവേശിക്കുകയും ചെയ്ത ടീമാണ് മൊറോക്കോ. മികച്ച ഒരു എതിരാളികളെ തന്നെയാണ് ഇപ്പോൾ ബ്രസീലിന് ലഭിച്ചിട്ടുള്ളത്.”അദ്ദേഹം വളരെയധികം സാധ്യതകളുള്ള ഒരു പുതിയ പരിശീലകനാണ്,” ബ്രസീലിയൻ ഫുട്ബോൾ ബോഡിയുടെ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് പറഞ്ഞു.
Seleção Brasileira fará primeiro amistoso de 2023 contra o Marrocos, no dia 25 de março, no Estádio Ibn Batouta, em Tanger.
— CBF Futebol (@CBF_Futebol) February 15, 2023
Ramon Menezes, que comandou o elenco vencedor do Sul-Americano Sub-20 de forma invicta, será o técnico interino.
Saiba mais em: https://t.co/BEnnTQIJYi
“ഞങ്ങളുടെ ദേശീയ ടീമുകളിൽ പുതിയതും ധീരവുമായ ആശയങ്ങളുള്ള കൂടുതൽ ആളുകളെ ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹം മികവോടെ പ്രവർത്തിക്കുകയും ഞങ്ങളുടെ ഗെയിമിന്റെ എല്ലാ സവിശേഷതകളോടും കൂടി ആധുനിക ശൈലിയിൽ തന്റെ ടീമിനെ കളിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.
Enquanto a CBF não define um novo treinador, Ramon Menezes vai comandar a #SeleçãoBrasileira de forma interina. O que achou da decisão? 🇧🇷🤔 pic.twitter.com/4HIKG715AT
— TNT Sports BR (@TNTSportsBR) February 15, 2023