1930 മുതലുള്ള എല്ലാ വേൾഡ് കപ്പിലും പങ്കെടുത്ത രാജ്യമാണ് അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീൽ. 2002 ൽ ഏഷ്യയിൽ ആദ്യമായി നടന്ന വേൾഡ് കപ്പിൽ കിരീടം നേടിയതിനു ശേഷം അവർക്ക് ഫൈനലിൽ എത്താനോ കിരീടം നേടാനോ സാധിച്ചിട്ടില്ല. എന്നാൽ ഇത്തവണ അതിനൊരു മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് പരിശീലകൻ ടിറ്റെയും കളിക്കാരും.
സൗത്ത് അമേരിക്കൻ യോഗ്യത റൗണ്ടിൽ തോൽവി അറിയാതെ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ ഖത്തറിലെത്തുന്നത്.ഖത്തർ ലോകകപ്പിൽ ബ്രസീലിനു കിരീടം നേടാൻ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിപ്പിച്ചിരിക്കെച്ചിരിക്കുകയാണ് പരിശീലകൻ ടിറ്റെ.എന്നാൽ ലോക റാങ്കിങ്ങിൽ ബെൽജിയത്തെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയ ബ്രസീലിന് നേട്ടമുണ്ടാക്കാൻ സമയമായെന്ന് പരിശീലകൻ പറയുന്നു.
“ഞാൻ പ്രതീക്ഷയോടെയും ശ്രദ്ധ കേന്ദ്രീകരിച്ചുമാണ് നിൽക്കുന്നത്. നമ്മൾ ലോകകപ്പിൽ എത്തി, ഇനി ഫൈനലിൽ എത്താനും ചാമ്പ്യന്മാരാകാനുമുള്ള സമയമാണ്. അതാണ് ശരി. അവസാനത്തെ ലോകകപ്പിൽ സാഹചര്യങ്ങൾ കൊണ്ടാണ് പരിശീലകനായത്[2016 ൽ ദുംഗക്ക് പകരമായി ടിറ്റെ ചുമതലയേറ്റു]. എന്നാലിപ്പോൾ നാല് വർഷത്തെ ആവൃത്തി പൂർത്തിയാക്കാനുള്ള അവസരം എനിക്കുണ്ട്” ടിറ്റെ ദി ഗാർഡിയനോട് പറഞ്ഞു.
“പ്രതീക്ഷകൾ ഉയർന്നതാണ്, പക്ഷേ ശ്രദ്ധ ജോലിയിലാണ്.നമ്മൾ നേരിടുന്ന സമ്മർദ്ദം ഒരു പ്രശ്നമാണ്,ഉത്തരവാദിത്തം, സ്ഥാനത്തിന്റെ സമ്മർദ്ദം, ആവശ്യങ്ങൾ എല്ലാം കൂടുതലാണ് “അദ്ദേഹം കൂട്ടിച്ചേർത്തു.”ഞാൻ ഒരു പിന്തുണക്കാരനായിരുന്നപ്പോൾ, ടീം മികച്ചതായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു.അതാണ് ഞങ്ങളെ മുന്നോട്ട് കൊണ്ട് പോകുന്നത് .എന്നാൽ എന്നാൽ മാനസികാരോഗ്യം പ്രധാനമാണ്. നെൽസൺ മണ്ടേല പറഞ്ഞതിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നു, ‘ധൈര്യമാണ് ഭയത്തെ നേരിടാനുള്ള കഴിവ്’. അദ്ദേഹം പറഞ്ഞു.
ഖത്തറിൽ ഗ്രൂപ്പ് ജിയിൽ സ്വിറ്റ്സർലൻഡിനും കാമറൂണിനും സെർബിയക്കും ഒപ്പമാണ് ബ്രസീലിന്റെ സ്ഥാനം.നവംബർ 24 ന് സെർബിയക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. കിരീടത്തിനായുള്ള പോരാട്ടത്തിലെ മറ്റൊരു ശക്തിയാണ് അർജന്റീന. നിലവിലെ ഹോൾഡർമാരായ ഫ്രാൻസും കിരീട സാദ്യതയുള്ളവരാണ്.ഇംഗ്ലണ്ട്, ബെൽജിയം, സ്പെയിൻ, ജർമ്മനി എന്നിവറം ഫേവറിറ്റുകളിൽ ഒന്നാണ്.