പാർക് ഡെ പ്രിൻസസിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ടുണീഷ്യയെ 5-1ന് തകർത്ത് ബ്രസീൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പ് ഗംഭീരമാക്കിയിരിക്കുകയാണ്.റാഫിൻഹയുടെ ഇരട്ട ഗോളുകളും നെയ്മർ, റിച്ചാർലിസൺ, പെഡ്രോ എന്നിവരുടെ ഗോളുകളും ദക്ഷിണ അമേരിക്കൻ വമ്പന്മാർക്ക് അനായാസ ജയം സമ്മാനിച്ചു. എന്നാൽ ബ്രസീലിന്റെ വിജയത്തേക്കാളും റിച്ചാർലിസൺ വംശീയ അധിക്ഷേപത്തിന് വിധേയമായമായാത്ത കൂടുതൽ ചർച്ച വിഷയമായത്.
19-ാം മിനിറ്റിൽ തന്റെ ടീമിന്റെ രണ്ടാം ഗോൾ നേടിയതിൽ ആഹ്ലാദിക്കാൻ ടോട്ടൻഹാം സ്ട്രൈക്കർ കോർണർ ഫ്ലാഗിലേക്ക് ഓടിക്കയറിയപ്പോഴാണ് റിച്ചാർലിസനെതിരേ വംശീയാധിക്ഷേപം നടത്തിയത്. കിക്കോഫിന് മുന്‍പ് വംശിയധയ്ക്ക് എതിരായ ബാനര്‍ അഞ്ച് തവണ ലോക ചാമ്പ്യൻമാർ ഉയര്‍ത്തിയിരുന്നു. കറുത്ത വംശക്കാരായ ഞങ്ങളുടെ കളിക്കാര്‍ ഇല്ലെങ്കില്‍ ഞങ്ങളുടെ ഷര്‍ട്ടില്‍ താരങ്ങള്‍ ഉണ്ടാവില്ലെന്ന എന്നെഴുതിയ വംശീയ വിരുദ്ധ ബാനറുമായി ഫോട്ടോഗ്രാഫുകൾക്ക് പോസ് ചെയ്തിരുന്നു.
ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ (CBF) ട്വിറ്ററിൽ റിച്ചാർലിസണെ വംശീയാധിക്ഷേപം നടത്തിയതിനെതിരെ അപലപിച്ച് പ്രസ്താവന ഇറക്കുകയും ഉത്തരവാദിയായ വ്യക്തിക്ക് ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. “ബ്രസീലിന്റെ രണ്ടാം ഗോളിന് ശേഷം ഒരു വാഴപ്പഴം റിച്ചാർലിസണിന് നേരെ എറിഞ്ഞു. വിവേചനത്തിനെതിരായ നിലപാട് CBF കൂടുതൽ ശക്തിപ്പെടുത്തുത്തുവെന്നും ഇതുപോലുള്ള മനോഭാവങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ല. നിറമോ ജാതിയോ മതമോ നോക്കാതെ നാമെല്ലാവരും ഒരുപോലെയാണെന്ന് എപ്പോഴും ഓർക്കണം.” എന്നും പറഞ്ഞു.
A banana thrown onto the pitch at Richarlison? In 2022? Where is the vitriol we had when he did kick-ups in a Premier League game? The complacency over racism in football is returning. pic.twitter.com/45LzgRgyXp
— Darren Lewis (@MirrorDarren) September 28, 2022
ALÔ, REI! O NEYMAR TÁ CHEGANDO! FALTAM APENAS DOIS GOLS! 🇧🇷🇧🇷 pic.twitter.com/MV6LTBnZjK
— TNT Sports Brasil (@TNTSportsBR) September 27, 2022
വംശീയ അധിക്ഷേപങ്ങളില്‍ നിന്ന് പിന്മാറണം എന്ന് ടീം ആവശ്യപ്പെട്ട അതേ കളിയില്‍ തന്നെ തങ്ങളുടെ താരത്തിന് അധിക്ഷേപം നേരിട്ടു. ബ്ലാ ബ്ലാ ബ്ലാ എന്ന് പറഞ്ഞു പോവാതെ ഇവരെ ശിക്ഷിക്കു. അല്ലാത്തപക്ഷം ഇത്തരം സംഭവങ്ങള്‍ തുടരും. എല്ലാ ദിവസവും എല്ലായിടത്തും തുടരും എന്നാണ് സംഭവത്തെ കുറിച്ച് റിച്ചാര്ലിസന് ട്വിറ്ററില്‍ കുറിച്ചത്.
Após o segundo gol do Brasil, uma banana foi arremessada em direção a Richarlison. A CBF reforça seu posicionamento contra a discriminação e repudia veementemente mais um episódio de racismo no futebol.
— CBF Futebol (@CBF_Futebol) September 27, 2022
📷: Lucas Figueiredo / CBF pic.twitter.com/hcUqBjFxrz