അർജന്റീനയെ നേരിടാൻ യുവ താരങ്ങളടങ്ങിയ കരുത്തുറ്റ ടീമുമായി ബ്രസീൽ |Brazil

കൊളംബിയയ്ക്കും അർജന്റീനയ്‌ക്കുമെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. 17 കാരനായ പാൽമിറാസ് ഫോർവേഡ് എൻഡ്രിക്കിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.റയൽ മാഡ്രിഡിലെത്തിയ 17 കാരനായ വണ്ടർകിഡ് പാൽമിറാസിനായി കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്.

ഈ സീസണിൽ പാൽമിറാസിനായി 47 മത്സരങ്ങളിൽ നിന്നായി 11 ഗോളുകൾ എൻഡ്രിക്ക് നേടിയിട്ടുണ്ട്.2024 ജൂലൈയിൽ 18 വയസ്സ് തികയുമ്പോൾ എൻഡ്രിക്കിനൊപ്പം ചേരുമെന്ന് റയൽ മാഡ്രിഡ് ഡിസംബറിൽ പ്രഖ്യാപിച്ചു.സ്ക്വാഡിലെ മറ്റ് പുതുമുഖങ്ങളിൽ എഫ്‌സി പോർട്ടോയിൽ നിന്നുള്ള പെപ്പേയും ബ്രൈറ്റണും ഹോവ് അൽബിയോണിന്റെ ജോവോ പെഡ്രോയും ഉൾപ്പെടുന്നു. ടോട്ടൻഹാമിന്റെ റിച്ചാർലിസണും വോൾവർഹാംപ്ടണിന്റെ മാത്യൂസ് കുഞ്ഞയും ടീമിൽ ഇടം നേടിയില്ല.

ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റും (എസിഎൽ) ഇടതു കാൽമുട്ടിലെ മെനിസ്‌കസും വിണ്ടുകീറിയതിനെത്തുടർന്ന് കാൽമുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങുന്നത്. നവംബർ 16-ന് കൊളംബിയക്കെതിരെയും അഞ്ച് ദിവസത്തിന് ശേഷം മാരക്കാന സ്റ്റേഡിയത്തിൽ ആതിഥേയരായ അർജന്റീനക്കെതിരെയും ബ്രസീൽ കളിക്കും.നാല് കളികളിൽ നിന്ന് ഏഴ് പോയിന്റുമായി യോഗ്യതാ ഗ്രൂപ്പിൽ മൂന്നാമതാണ് ബ്രസീൽ. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ടു മത്സരങ്ങൾ കളിച്ചപ്പോൾ ഒരു മത്സരത്തിൽ പോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിരുന്നില്ല. അവസാനത്തെ മത്സരത്തിൽ ഉറുഗ്വയോട് അവർ പരാജയപ്പെടുകയായിരുന്നു.

ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റി), ലൂക്കാസ് പെറി (ബോട്ടഫോഗോ)

ഡിഫൻഡർമാർ: ഗബ്രിയേൽ മഗൽഹേസ് (ആഴ്സണൽ), ബ്രെമർ (യുവന്റസ്), മാർക്വിനോസ് (പിഎസ്ജി), നിനോ (ഫ്ലൂമിനൻസ്), എമേഴ്സൺ റോയൽ (ടോട്ടനം ഹോട്സ്പർ), കാർലോസ് അഗസ്റ്റോ (ഇന്റർ മിലാൻ), റെനാൻ ലോഡി (മാഴ്സെ )

മിഡ്ഫീൽഡർമാർ: ആന്ദ്രെ (ഫ്ലൂമിനൻസ്), ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസിൽ യുണൈറ്റഡ്), ഡഗ്ലസ് ലൂയിസ് (ആസ്റ്റൺ വില്ല), ജോലിന്റൺ (ന്യൂകാസിൽ യുണൈറ്റഡ്), റാഫേൽ വീഗ (പാൽമീറസ്), റോഡ്രിഗോ (റിയൽ മാഡ്രിഡ്)

ഫോർവേഡ്സ്: ഗബ്രിയേൽ ജീസസ് (ആഴ്സണൽ), റാഫിൻഹ (ബാഴ്സലോണ), എൻഡ്രിക്ക് (പാൽമീറസ്), പെപ്പെ (പോർട്ടോ), വിനിസിയൂർ ജൂനിയർ (റിയൽ മാഡ്രിഡ്), ജോവോ പെഡ്രോ (ബ്രൈടൺ), പൗളീഞ്ഞോ (അത്ലറ്റിക്കോ-എംജി), ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്സനൽ)

5/5 - (1 vote)