നവംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീം പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചു. ഒക്ടോബറിൽ നടന്ന മത്സരങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ട റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ ടീമിലിടം നേടിയപ്പോൾ കഴിഞ്ഞ മത്സരങ്ങളിൽ ടീമിലുണ്ടായിരുന്ന മറ്റൊരു റയൽ താരമായ റോഡ്രിഗോക്ക് ടിറ്റോ ഇടം നൽകിയിട്ടില്ല.
റയൽ മാഡ്രിഡ് ഇപ്പോൾ മികച്ച ഫോമിലല്ലെങ്കിലും ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കാൻ ഇരുപതുകാരനായ വിനീഷ്യസ് ജൂനിയറിന് ഇപ്പോൾ കഴിയുന്നുണ്ട്. 2019 സെപ്തംബറിൽ പെറുവിന് എതിരെയാണ് ബ്രസീലിനു വേണ്ടി വിനീഷ്യസ് അവസാനമായി കളത്തിലിറങ്ങിയത്.
കഴിഞ്ഞ രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങളിലും തകർപ്പൻ പ്രകടനമാണ് ബ്രസീൽ കാഴ്ച വെച്ചത്. വിനീഷ്യസിന്റെ വരവോടെ ടീം ഇനിയും കരുത്തരാകുമെന്നത് ഉറപ്പാണ്. അടുത്ത വർഷം കോപ അമേരിക്ക നടക്കാനിരിക്കെ അതിശക്തമായ നിരയാണ് ബ്രസീൽ അണിനിരത്തുന്നത്.
ബ്രസീൽ ടീം: അലിസൺ, എഡേഴ്സൺ, വെവേർടൺ (ഗോൾകീപ്പർ), ഡാനിലോ, ഗബ്രിയേൽ മെനിനോ, റെനൻ ലോദി, അലക്സ് ടെല്ലസ്, മാർക്വിന്യോസ്, തിയാഗോ സിൽവ, എഡർ മിലിറ്റവോ, റോഡിഗോ കെയോ (പ്രതിരോധം), കസമിറോ, ഫാബിന്യോ, ആർതർ, ഡഗ്ലസ് ലൂയിസ്, റിബേറോ, കുട്ടിന്യോ (മധ്യനിര), നെയ്മർ, എവർട്ടൺ, ഫിർമിനോ, ഗബ്രിയേൽ ജീസസ്, വിനീഷ്യസ്, റിചാർലിസൺ,