കോപ്പ അമേരിക്കയിൽ രണ്ടാം ക്വാർട്ടറിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ എതിരില്ലാത്ത ഒരു ഗോളിന് ചിലിയെ പരാജയെപ്പടുത്തി സെമി ഫൈനലിൽ സ്ഥാനം പിടിച്ചത്. രണ്ടാം പകുതിയിൽ സ്ട്രൈക്കർ ജീസസിന് ചുവപ്പു ലഭിച്ചതോടെ പത്തു പേരുമായി ചുരുങ്ങിയ ബ്രസീൽ മിഡ്ഫീൽഡർ ലൂക്കാസ് പക്വറ്റ നേടിയ ഗോളിനാണ് വിജയിച്ചു കയറിയത്.എന്നാൽ മത്സര ശേഷം മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ചിലിയിലെ മിഡ്ഫീൽഡർ അർതുറോ വിഡാൽ.
അർജന്റീനിയൻ റഫറിയെ “ഷോയുടെ താരം താനാണെന്ന് കരുതുന്ന ഒരു കോമാളി” എന്നാണ് താരം വിശേഷിപ്പിച്ചത്.”ഞങ്ങൾക്ക് വളരെ സങ്കടമുണ്ട്, ഞങ്ങൾ മത്സരം ജയിക്കാൻ അർഹരാണ്, ഇതുപോലുള്ള ഒരു ഗെയിമിൽ ന്യായമായി മത്സരം നിയന്ത്രിക്കുന്ന റഫറിയെയാണ് ആവശ്യം അല്ലാതെ മാച്ച് ക്ലൗൺ ആകുന്ന റഫറിയെ ആവശ്യമില്ല “വിഡാൽ പറഞ്ഞു. ” റഫറി ഞങ്ങളെ കളിക്കാൻ അനുവദിച്ചിരുന്നില്ല ,എല്ലായ്പ്പോഴും ഗെയിം നിർത്തുന്നു,കൂടാതെ താൻ ഷോയുടെ താരമാണെന്ന് അദ്ദേഹം കരുതുന്നുവെങ്കിൽ, അത് വളരെ ബുദ്ധിമുട്ടാണ്. വിദാൽ കൂട്ടിച്ചേർത്തു.
🗣️”A match like this needs a referee with guts, one that’s fair and not a clown, this saddens us.”
— Football Talk (@Football_TaIk) July 3, 2021
-Arturo Vidal’s thoughts on the QF match against Brazil pic.twitter.com/EhM8dUTtMe
‘ ഞങ്ങൾ കിരീടം നേടാൻ ഫേവറിറ്റായ ടീമിനൊപ്പമാണ് പരാജയപ്പെട്ടത്, അവർ സ്വന്തം മൈതാനത്താണ് കളിക്കുന്നത് ,കുറഞ്ഞത് ഞങ്ങൾ തല ഉയർത്തിപ്പിടിച്ച് പോകും.” . വിദാൽ അഭിപ്രായപ്പെട്ടു. ഇന്നലെ ബ്രസീൽ 13 ഫൗളുകൾ ചെയ്തപ്പോൾ ഒരു മഞ്ഞ കാർഡ് മാത്രമാണ് കൊടുത്തത്. എന്നാൽ 12 ഫൗളുകൾ ചെയ്ത ചിലിക്ക് മൂന്നു മഞ്ഞ കാർഡുകൾ നൽകി.
ചിലിക്കെതിരെ മത്സരത്തിന് ശേഷം ബ്രസീലിയൻ താരങ്ങളെ നെയ്മർ അഭിനന്ദിച്ചു. “കടന്നുപോകുന്ന ഓരോ ദിവസവും ഞങ്ങളെ കൂടുതൽ ശക്തരാക്കാനും എല്ലാത്തരം സാഹചര്യങ്ങളിലും കളിക്കാനാകുമെന്ന് തെളിയിക്കാനുമുള്ള അവസരമായിരുന്നു ഇന്നലത്തെ മത്സരം”. ചിലിയെ പോലെയുള്ള മികച്ച ടീമിനെതിരെ പ്രതിരോധം, മിഡ്ഫീൽഡ്, ഫോർവേഡുകൾ എല്ലാവരും മികച്ചു നിന്നത് കൊണ്ടാണ് വിജയം സാധ്യമായത് . ഇനി അടുത്ത ലക്ഷ്യം സെമി ഫൈനലാണെന്നും നെയ്മർ കൂട്ടിച്ചേർത്തു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ പരാഗ്വേയെ തോൽപ്പിച്ച പെറുവാണ് ബ്രസീലിന്റെ എതിരാളികൾ.