കൊളംബിയക്കെതിരെ വിജയം നേടിയാൽ ഖത്തറിലേക്ക് ബ്രസീലിന്റെ ടിക്കറ്റ് ഉറപ്പിക്കാം

2022 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീൽ വെള്ളിയാഴ്ച കൊളംബിയയെ അരീന കൊറിന്ത്യൻസിൽ വെച്ച് നേരിടും. നാളെ നടക്കുന്ന മത്സരത്തിൽ വിജയിച്ച് ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്രസീൽ കൂടതെ യോഗ്യത മത്സരങ്ങളിലെ അവരുടെ അപരിചിത കുതിപ്പ് തുടരാനുള്ള ശ്രമത്തിലാണ്.11 കളികളിൽ നിന്ന് പത്ത് ജയവും ഒരു സമനിലയുമായി സെലെക്കാവോ 31 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്. രണ്ടാം സ്ഥാനത്തുള്ള തങ്ങളുടെ ചിരവൈരികളായ അർജന്റീനയേക്കാൾ ആറ് പോയിന്റ് കൂടുതലാണ് അവർക്കുള്ളത്.

നിലവിലെ എഡിഷൻ യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച ഏക ടീമാണ് കൊളംബിയക്കാർ. യോഗ്യത മത്സരങ്ങളിൽ സൂപ്പർ താരം നെയ്മറുടെ മികവിലാണ് ബ്രസീൽ മുന്നേറിയത്.പത്ത് അസിസ്റ്റുകളും ഏഴ് ഗോളുകളുമാണ് നെയ്മർ യോഗ്യത മത്സരങ്ങളിൽ നേടിയത്.നെയ്‌മറിന്റെ പ്ലേമേക്കിംഗ് മിടുക്കിൽ തന്നെയാണ് നാളത്തെ മത്സരത്തിലും ബ്രസീലിന്റെ പ്രതീക്ഷ.അതേസമയം 12 യോഗ്യതാ മത്സരങ്ങളിൽ നാലിലൊന്ന് മാത്രം ജയിച്ച കൊളംബിയ 16 പോയിന്റുമായി നാലാം സ്ഥാനത്താണ്.തുടർച്ചയായ മൂന്ന് സമനിലകൾ നേടിയാണ് കൊളംബിയ ബ്രസീലിനെ നേരിടാനെത്തുന്നത്.നാളത്തെ മത്സരം വിജയിച്ച് യോഗ്യതാ സാധ്യതകൾ സജീവമായി നിലനിർത്താനുള്ള ശ്രമത്തിലാണ് അവർ.

ചില കാരണങ്ങളാൽ, ബ്രസീലും കൊളംബിയയും ഏറ്റുമുട്ടുമ്പോഴെല്ലാം മത്സരം കടുക്കാറുണ്ട്.ഫിഫ ലോകകപ്പ് 2014, കോപ്പ അമേരിക്ക 2015 ഏറ്റുമുട്ടലുകൾ ഉദാഹരണമായി എടുക്കാം. ഇരു ടീമുകളും നേർക്കുനേർ മോശമായ ഫൗളുകളും കോപാകുലമായ ഏറ്റുമുട്ടലുകളും സാധാരണമായിത്തീർന്നു.കഴിഞ്ഞ മാസം ബാരൻക്വില്ലയിൽ നടന്ന 0-0 സമനിലയിൽ 28 ഫൗളുകൾ പിറന്നത്.ജൂണിൽ നടന്ന കോപ്പ അമേരിക്കയിലെ അവരുടെ ഏറ്റുമുട്ടലിൽ, വിവാദ റഫറിയിംഗ് തീരുമാനങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള മറ്റൊരു വാശിയേറിയ കളിയിലേക്ക് നയിച്ചു.ചിരവൈരികളായ അർജന്റീനയ്‌ക്കെതിരായ സുപ്രധാന മത്സരം അടുത്തയാഴ്ച നടക്കാനിരിക്കെ, കൊളംബിയ പോരാട്ടത്തിന് മുന്നോടിയായി ബ്രസീലിന് സെലക്ഷൻ തലവേദനയായി മാറിയിരിക്കുകയാണ്.

തിയാഗോ സിൽവ, മാർക്വിനോസ്, എഡർ മിലിറ്റോ, കാസെമിറോ, ഫാബിഞ്ഞോ, ഗെർസൺ, ലൂക്കാസ് പാക്വെറ്റ, ഗബ്രിയേൽ ജീസസ് എന്നിവർക്ക് കൊളംബിയയ്‌ക്കെതിരെ മഞ്ഞക്കാർഡ് ലഭിച്ചാൽ ചൊവ്വാഴ്ച അർജന്റീനയിൽ നടക്കുന്ന മത്സരത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെടും.അവരുടെ വരാനിരിക്കുന്ന അര്ജന്റീനക്കെതിരെയുള്ള ഏറ്റുമുട്ടൽ പിരിമുറുക്കമായിരിക്കുമെന്ന് കണക്കിലെടുക്കുമ്പോൾ, കാനറികളുടെ മാനേജർ തന്റെ തിരഞ്ഞെടുപ്പിൽ ശ്രദ്ധാലുവായിരിക്കണം. എന്നാൽ നാളെത്തെ മത്സരത്തിൽ ബ്രസീൽ വിജയിച്ചാൽ സൗത്ത് അമേരിക്കൻ മേഖലയിൽ നിന്നും വേൾഡ് കപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ബ്രസീൽ മാറും.

കഴിഞ്ഞ മാസം, കൊളംബിയയ്ക്ക് അവരുടെ മൂന്ന് യോഗ്യതാ മത്സരങ്ങളിൽ ഒന്നിലും ഗോൾ നേടാനായില്ല, ഉറുഗ്വേ, ബ്രസീൽ, ഇക്വഡോർ എന്നിവയ്‌ക്കെതിരെ തുടർച്ചയായി 0-0 സമനില വഴങ്ങി. മൂന്ന് ഗെയിമുകളിലായി, അവർ ആകെ 32 ഷോട്ടുകൾ അടിച്ചതിൽ 11 എണ്ണം മാത്രമാണ് ടാർഗെറ്റിലേക്ക് ഉണ്ടായത്.ഫോമിലുള്ള പരിക്കേറ്റ സ്‌ട്രൈക്കർ റാഡമൽ ഫാൽക്കാവോ ഇല്ലാതെയാവും കൊളംബിയ ബ്രസീലിനെ നേരിടുക. മിഡ്ഫീൽഡർ ജെയിംസ് റോഡ്രിഗസ്ടീമിൽ തിരിച്ചെത്തിയതാണ് കൊളംബിയയുടെ ആശ്വാസം.ഡുവാൻ സപാറ്റ, ലൂയിസ് മുരിയൽ, ലൂയിസ് ഡയസ് എന്നിവരിലാണ് കൊളംബിയൻ പ്രതീക്ഷകൾ മുഴുവൻ.ഇരു ടീമുകളും തമ്മിലുള്ള കഴിഞ്ഞ 34 മീറ്റിംഗുകളിൽ നിന്ന് 20 വിജയങ്ങൾ ബ്രസീൽ നേടിയപ്പോൾ 1 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ കൊളംബിയയ്ക്ക് മൂന്ന് വിജയങ്ങൾ മാത്രമേ നേടാനായുള്ളൂ.

ബ്രസീൽ സാധ്യത ഇലവൻ (4-3-3): എഡേഴ്സൺ; എമേഴ്‌സൺ റോയൽ, തിയാഗോ സിൽവ, മാർക്വിനോസ്, അലക്‌സ് സാന്ദ്രോ; ഫാബിഞ്ഞോ, ഫ്രെഡ്; ലൂക്കാസ് പാക്വെറ്റ, നെയ്മർ, റാഫിൻഹ; ഗബ്രിയേൽ ജീസസ്
കൊളംബിയ സാധ്യത ഇലവൻ (4-3-3): ഡേവിഡ് ഓസ്പിന; ജോഹാൻ മോജിക്ക, ഡേവിൻസൺ സാഞ്ചസ്, യെറി മിന, ജുവാൻ ക്വഡ്രാഡോ; മാത്യൂസ് ഉറിബ്, വിൽമർ ബാരിയോസ്, ജുവാൻ ക്വിന്റേറോ; ലൂയിസ് ഡയസ്, ലൂയിസ് മുറിയൽ, ഡുവാൻ സപാറ്റ

Rate this post