ഖത്തർ ലോകകപ്പിന്റെ ആദ്യ ക്വാർട്ടർ പോരാട്ടത്തിൽ അഞ്ചു തവണ കിരീടം നേടിയ ബ്രസീൽ 2018 ലെ ഫൈനലിസ്റ്റുകളായ ക്രോയേഷ്യയെ നേരിടും.രാത്രി 8.30ന് എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ നാല് ലോകകപ്പുകളിൽ മൂന്ന് തവണയും ക്വാർട്ടറിൽ പുറത്തായ ബ്രസീൽ ആ പതിവ് തിരുത്താനിറങ്ങുമ്പോൾ നോക്കൗട്ട് മത്സരങ്ങളിൽ അധികസമയത്തേക്ക് കളി എത്തിച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിക്കുക എന്ന പതിവ് തുടരാനാവും ക്രൊയേഷ്യയുടെ ശ്രമം.
ഇതിന് മുൻപ് 2018ൽ സൗഹൃദ മത്സരത്തിലും 2014 ലോകകപ്പിലും ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ബ്രസീലിനായിരുന്നു ജയം. മാത്രവുമല്ല ആകെ നാല് തവണ ഏറ്റു മുട്ടിയപ്പോൾ മൂന്ന് തവണ ബ്രസീൽ വിജയിച്ചു ഒരു തവണ സമനിലയും.നോക്കൗട്ട് മത്സരങ്ങളില്‍ അധിക സമയത്തേക്ക് കളി എത്തിക്കുന്ന പതിവ് ക്വാര്‍ട്ടറിലും തുടരുകയാവും ക്രൊയേഷ്യയുടെ തന്ത്രം. ക്രൊയേഷ്യയുടെ കഴിഞ്ഞ 5 നോക്കൗട്ട് മത്സരങ്ങളില്‍ നാലും അധിക സമയത്തേക്ക് നീണ്ടിരുന്നു. അതില്‍ മൂന്ന് വട്ടവും പെനാല്‍റ്റിയിലൂടെ ക്രൊയേഷ്യ ജയം പിടിച്ചു. തോറ്റത് 2018 ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന് എതിരെയാണ് .
2020 യൂറോയ്ക്ക് ശേഷം ഒരുവട്ടം മാത്രമാണ് ക്രൊയേഷ്യ തോല്‍വി അറിഞ്ഞത്. 2018 ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഡെന്മാർക്കിനെതിരെ ക്രൊയേഷ്യ ഷൂട്ടൗട്ടിൽ വിജയിച്ചു. ക്വാർട്ടറിൽ റഷ്യ ആയിരുന്നു എതിരാളികൾ. ക്രൊയേഷ്യയെ 2-2 എന്ന സ്കോറിനു പിടിച്ചുനിർത്തിയെങ്കിലും ഷൂട്ടൗട്ടിൽ റഷ്യക്ക് പിഴച്ചു. ക്രൊയേഷ്യ വിജയം നേടി . സെമിയിൽ ഇംഗ്ലണ്ടിനെ 2-1 എന്ന സ്കോറിന് അനായാസം മറികടന്ന ക്രൊയേഷ്യ ഫൈനലിൽ ഫ്രാൻസിനെതിരെ വീണു. ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ ജപ്പാനെതിരെ 1-1 എന്ന സ്കോറിൽ നിന്ന് കളി ഷൂട്ടൗട്ടിലെത്തി. ഷൂട്ടൗട്ടിൽ വീണ്ടും ക്രൊയേഷ്യ വിജയം കണ്ടു .
എന്നാല്‍ ദക്ഷിണ കൊറിയക്കെതിരെ ആദ്യ പകുതിയില്‍ തന്നെ നാല് ഗോളടിച്ച് വരുന്ന ബ്രസീലിനെ നേരിടുക എന്നത് ക്രൊയേഷ്യക്ക് എളുപ്പമാവില്ല. എന്നാല്‍ കഴിഞ്ഞ നാല് ലോകകപ്പുകളില്‍ മൂന്ന് വട്ടവും ക്വാര്‍ട്ടറില്‍ പുറത്തായ ബ്രസീലിന് ഇത്തവണ അത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണം. നെയ്മർ വന്ന ശേഷം പുതു ഊർജം കൈവരിച്ചിരിക്കുകയാണ് ബ്രസീൽ. രണ്ടു ഗ്രൂപ്പ് മത്സരങ്ങൾ നഷ്ടമായ നെയ്മർ ആവട്ടെ പ്രീ ക്വർട്ടറിൽ സൗത്ത് കൊറിയക്കെതിരെ കളം നിറഞ്ഞു കളിച്ച് തന്റെ തിരിച്ചുവരവ് ആഘോഷിച്ചു. 2002 വേൾഡ് കപ്പിന് ശേഷം ബ്രസീൽ മൂന്നു തവണയാണ് ക്വാർട്ടർ ഫൈനലിൽ പുറത്തായത്.
2006 ൽ ഫ്രാൻസിനോട് തിയറി ഹെൻറി നേടിയ ഗോളിനാണ് ബ്രസീൽ പരാജയപ്പെട്ടത്. 2010 ൽ ഒരു ഗോളിന് മുന്നിട്ട് നിന്ന് ശേഷം വെസ്ലി സ്നീഡർ നേടിയ ഇരട്ട ഗോളിൽ ബ്രസീൽ പരാജയപെട്ടു. 2014 ൽ അവസാന എട്ടിൽ കൊളംബിയയോട് വിജയിച്ചെങ്കിയിലും സീസ്മിയിൽ ജര്മനിയോട് ദയനീയ തോൽവി ഏറ്റുവാങ്ങി. റഷ്യൻ ലോകകപ്പിൽ ബെൽജിയത്തിൻ്റെ സുവർണനിരയാണ് ക്വാർട്ടറിൽ ബ്രസീലിനെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം.