റഫറി, VAR താരങ്ങളായി : ” ഇക്വഡോർ X ബ്രസീൽ “കുങ്ഫു” പോരാട്ടം സമനിലയിൽ “

സൗത്ത് അമേരിക്കൻ ലോകകപ്പ് പോരാട്ടത്തിൽ അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീലിനെ ഇക്വഡോർ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്.ഏഴ് മഞ്ഞ കാർഡുകളും രണ്ട് ചുവപ്പ് കാർഡുകളും വീഡിയോ അവലോകനത്തിന് ശേഷം രണ്ട് ചുവപ്പ് കാർഡുകളും രണ്ട് ഇക്വഡോർ പെനാൽറ്റികളും റദ്ദാക്കിയിരുന്നു.ആദ്യ 20 മിനുട്ടിനുള്ളിൽ തന്നെ ഇരു ടീമുകളുടെയും ഓരോ താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തു പോവുകയും ചെയ്തു.

ദക്ഷിണ അമേരിക്കൻ യോഗ്യതാ പട്ടികയിൽ തോൽവിയറിയാതെ തുടരാൻ ഇറങ്ങിയ ബ്രസീലും ഖത്തർ 2022 ലോകകപ്പിലേക്കുള്ള മൂന്നാമത്തെ ഓട്ടോമാറ്റിക് ടിക്കറ്റ് സ്വന്തമാക്കാൻ ഇറങ്ങിയ ഇക്വഡോറും തമ്മിലുള്ള മത്സരം പലപ്പോഴും നാടകീയ രംഗങ്ങൾ നിറഞ്ഞതായിരുന്നു .ബ്രസീൽ ഗോൾകീപ്പർ അലിസൺ രണ്ട് തവണ ചുവപ്പ് കാർഡ് കാണിച്ചു, വീഡിയോ അസിസ്റ്റന്റ് റഫറിയുമായി (വിഎആർ) കൂടിയാലോചിച്ചതിന് ശേഷം ഇരു റെഡ് കാർഡും റദ്ദാക്കുകയും ചെയ്തു.

ഇക്വഡോർ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. രണ്ടാം മിനുട്ടിൽ എന്നർ വലെൻസിയയുടെ മികച്ചൊരു ഹെഡ്ഡർ പോസ്റ്റിനൊരുമി പുറത്തേക്ക് പോയി. എന്നാൽ ആറാം മിനുട്ടിൽ കാസെമിറോയിലൂടെ ബ്രസീൽ മുന്നിലെത്തി. 15 ആം മിനുട്ടിൽ മാത്യൂസ് കുൻഹക്കെതിരെ നടത്തിയ ഹൈ-ഫൂട്ട് ഫൗളിന് ഇക്വഡോർ ഗോൾ കീപ്പർ ഡൊമിംഗ്യൂസിന് ചുവപ്പ് കാർഡ് ലഭിച്ചു. 20 ആം മിനുട്ടിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട എമേഴ്സൺ പുറത്തായതോടെ ഇരു ടീമുകളും പത്തു പേരായി ചുരുങ്ങി. 26 ആം മിനുട്ടിൽ ബ്രസീലിയൻ ഗോൾ കീപ്പർ അലിസണ് ഹൈ-ഫൂട്ടഡ് ടാക്കിളിന് ചുവപ്പ് കാർഡ് ലഭിച്ചെങ്കിലും വീഡിയോ പരിശോധനയിൽ കാർഡ് റദ്ദാക്കി.

രണ്ടാം പകുതിയുടെ 55 ആം മിനുട്ടിൽ ബ്രസീൽ ബോക്‌സിൽ ഡ്രിബ്ലിംഗ് നീക്കം നടത്തിയ പെർവിസ് എസ്റ്റുപിനയെ റാഫിഞ്ഞയെ ഫൗൾ ചെയ്തതിന് ഇക്വഡോർ അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചെങ്കിലും വീഡിയോ അനാലിസിൽ പെനാൽറ്റി റദ്ദാക്കുകയും ചെയ്തു. 76 ആം മിനുട്ടിൽ ഇക്വഡോർ സമനില നേടി . ഒരു കോർണർ കിക്കിൽ നിന്നും സെന്റർ ബാക്ക് ഫെലിക്സ് ടോറസിന്റെ ഹെഡ്ഡർ ഇക്വഡോറിന് സമനില ഗോൾ കണ്ടെത്തി. ഇഞ്ചുറി ടൈമിൽ ബ്രസീലിയൻ ഗോൾ കീപ്പർ അലിസണ് രണ്ടാം തവണയും ചുവപ്പ് കാർഡ് കണ്ടെങ്കിലും രണ്ടാം തവണയായും ലിവർപൂൾ താരത്തിന് വാർ തുണയായി മാറി.

ഇക്വഡോറിന് റഫറി പെനാൽറ്റി അനുവദിച്ചെങ്കിലും രണ്ടാം തവണയും വീഡിയോ അനാലിസിൽ റദ്ദാക്കുകയും ചെയ്തതോടെ ബ്രസീൽ സമനില കൊണ്ട് രക്ഷപെട്ടു. ഈ സംനിലയോടെ ബ്രസീലിന് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അവരുടെ അപരാജിത റൺ 0-ലേക്ക് നീട്ടാൻ കഴിഞ്ഞു.വംബറിൽ ഖത്തറിൽ ബ്രസീലിനോടും അർജന്റീനയോടും ഇക്വഡോർ ചേരുമെന്ന് ഉറപ്പായി തുടങ്ങിയിരുന്നു.

Rate this post