“ബൊളീവിയക്കെതിരെ തകർപ്പൻ ജയത്തോടെ തോൽവി അറിയാതെ മുന്നേറി കാനറികൾ ” | Brazil

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ അവസാന പോരാട്ടത്തിൽ ബ്രസീലിന് തകർപ്പൻ ജയം.ലാപാസിൽ നടന്ന മത്സരത്തിൽ ബൊളീവിയയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. ഒരു ഗോളും അസിസ്റ്റുമായി നിറഞ്ഞു കളിച്ച ന്യൂ കാസിൽ മിഡ്ഫീൽഡർ ബ്രൂണോ ഗ്വിമാരേസിന്റെ മികവിലാണ് ബ്രസീൽ വിജയം നേടിയെടുത്തത്.

ഈ വിജയം ബ്രസീലിനെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ 17 മത്സരങ്ങളിലേക്ക് നീട്ടാൻ സഹായിച്ചു.ബ്രസീലിന് വേണ്ടി റിചാലിസൺ രണ്ടും .ലൂക്കാസ് പാക്വെറ്റ, ബ്രൂണോ ഗ്വിമാരേസ് എന്നിവർ ഓരോ ഗോൾ നേടുകയും ചെയ്തു. 25 ആം മിനുട്ടിലാണ് ബ്രസീൽ ആദ്യം സ്കോർ ചെയ്തത്.ബ്രൂണോ ഗ്വിമാരേസ് നനൽകിയ പാസിൽ നിന്നും ലൂക്കാസ് പാക്വെറ്റയാണ് ബ്രസീലിനായി ഗോൾ നേടിയത്.

ഒന്നാം പകുതി അവസാനിക്കുന്നതിന് മുൻപ് ആന്റണിയുടെ പാസിൽ നിന്നും റിചാലിസൺ സ്കോർ 2 -0 ആക്കി ഉയർത്തി. ആദ്യ പകുതിയിൽ ബൊളീവിയയുടെ മുന്നേറ്റം തടയാൻ ഗോൾകീപ്പർ അലിസണിൽ നിന്നും മികച്ച മൂന്നു സേവുകൾ ഉണ്ടായി. രണ്ടാം പകുതിയിൽ മാഴ്‌സെലോ മൊറേനോ, റാമിറോ വക എന്നിവരുടെ ഗോൾ ശ്രമങ്ങൾ അലിസൺ തടുത്തിട്ടു.

66 ആം മിനുട്ടിൽ ബ്രസീൽ മൂന്നമത്തെ ഗോൾ നേടി. ലൂക്കാസ് പാക്വെറ്റനൽികിയ പാസിൽ നിന്നും ബ്രൂണോ ഗ്വിമാരേസിന്റെ വകയായിരുന്നു ഗോൾ. 72 ആം മിനുട്ടിൽ ആഴ്‌സണൽ താരം മാർട്ടിനെല്ലിയുടെ ഒരു ഗോൾ ശ്രമം ബൊളീവിയൻ കീപ്പർ രക്ഷപെടുത്തി. ഇഞ്ചുറി ടൈമിൽ റിചാലിസൺ ഒരു ക്ലോസെ റേഞ്ച് ഫിനിഷിംഗിലൂടെ പട്ടിക പൂർത്തിയാക്കി.സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇന്നിറങ്ങിയത്.17 മത്സരങ്ങളിൽ നിന്നും 45 പോയിന്റ് നേടി പുതിയ ചരിത്രം കുറിക്കാനും ബ്രസീലിനായി

Rate this post
BrazilFIFA world cupQatar world cup