മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ബ്രസീലിന്റെയും ആരാധകരെ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ താരമായ ആന്റണിയെ ബ്രസീലിയൻ ദേശീയ ടീമിൽ നിന്നും പുറത്താക്കിയതായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കി. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് ആന്റണിക്കെതിരെ ബ്രസീലിലെ സാവോപോളോ കോടതി അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ഈ നടപടി.
മുൻ കാമുകിയായ ഗബ്രിയേല കാവലിനാണ് ആന്റണിക്കെതിരെ ഗാർഹിക പീ ഡനത്തിന് പരാതി കൊടുത്തത്. ഇത് സംബന്ധിച്ച് ബ്രസീലിലെ സാവോപോളോ കോടതി ബ്രസീലിയൻ താരമായ ആന്റണിക്ക് എതിരെ ഗാർഹിക പീഡനത്തിന് അന്വേഷണം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ ആന്റണിയെ ടീമിൽ നിന്നും പുറത്താക്കിയതായുള്ള ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് പുറത്തുവിട്ടത്.
“ആരോപണ വിധേയനായ ഇരയെയും ബ്രസീലിയൻ ദേശീയ ടീമിനെയും ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷനെയും സംരക്ഷിക്കുന്നതിനായി, ആന്റണിയെ ബ്രസീൽ ദേശീയ ടീമിൽ നിന്ന് പുറത്താക്കിയതായി സംഘടന അറിയിക്കുന്നു.” – ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ പറഞ്ഞ വാക്കുകൾ ആണിത്.
Brazilian federation official statement on Antony dropped after investigation 🇧🇷
— Fabrizio Romano (@FabrizioRomano) September 4, 2023
“In order to safeguard the alleged victim, the player, the Brazilian national team and the CBF, the organization informs that Antony has been removed from the Brazilian national team”. pic.twitter.com/5SYBSgGGDq
എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് ആന്റണി രംഗത്ത് എത്തി. താൻ നിരപരാധിയാണെന്ന് 100% ആത്മവിശ്വാസത്തോടെ പറയാൻ ആകുമെന്നും തനിക്കെതിരെ കൂടുതൽ തെളിവുകൾ കാണിക്കണമെന്നാണ് ആന്റണി മറുപടി നൽകിയത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പോലീസ് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും തന്റെ സത്യസന്ധതയും നിരപരാധിത്വവും ഉടൻതന്നെ തെളിയിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ആന്റണി കുറിച്ചുവെച്ചു.