ഇത്തവണത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ എല്ലാ മത്സരങ്ങളിലും വിജയിച്ച ഒരേയൊരു ടീം മാത്രമേയുള്ളൂ,അത് ആർട്ടീറ്റയുടെ ആഴ്സണലാണ്. 5 മത്സരങ്ങളിൽ അഞ്ചും വിജയിച്ചുകൊണ്ട് 15 പോയിന്റുള്ള ആഴ്സണൽ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ആഴ്സണൽ ജെറാർഡിന്റെ ആസ്റ്റൻ വില്ലയെ പരാജയപ്പെടുത്തിയത്.
മത്സരത്തിൽ ഗണേഴ്സിന് വേണ്ടി ഗോളുകൾ നേടിയത് ബ്രസീലിന്റെ സൂപ്പർതാരങ്ങളായ ഗബ്രിയേൽ ജീസസും ഗബ്രിയേൽ മാർട്ടിനെല്ലിയുമാണ്. ഈ രണ്ടു താരങ്ങളും ഈ സീസണിൽ ഉജ്ജ്വല പ്രകടനമാണ് പുറത്തെടുക്കുന്നത്. മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ജീസസ് ഈ പ്രീമിയർ ലീഗിൽ നേടിയിട്ടുള്ളത്.മാർട്ടിനെല്ലി മൂന്ന് ഗോളുകൾ പ്രീമിയർ ലീഗിൽ സ്വന്തം പേരിലാക്കിയിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ മത്സരത്തിൽ ആഴ്സണലിനെതിരെ ആസ്റ്റൻ വില്ലയുടെ ഗോൾ നേടിയത് ബ്രസീലിയൻ മിഡ്ഫീൽഡറായ ഡഗ്ലസ് ലൂയിസായിരുന്നു. പകരക്കാരനായി കളത്തിലേക്ക് വന്ന താരം തൊട്ടടുത്ത മിനിറ്റിൽ ഡയറക്ട് കോർണർ കിക്കിലൂടെ ഗോൾ നേടുകയായിരുന്നു. ഇപ്പോഴിതാ ഈ ബ്രസീലിയൻ താരമായ ഡഗ്ലസിനെ ടീമിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ ആഴ്സണൽ ഉള്ളത്.Fabrizio Romano യാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.
Gerrard on Douglas Luiz: “I am not in control of Douglas Luiz situation. We are not in a position where we need to lose our top players — but at the same time he has a year to go…”. 🚨🇧🇷 #AVFC
— Fabrizio Romano (@FabrizioRomano) August 31, 2022
Douglas Luiz, one to watch until the end of the Deadline Day. 👀 pic.twitter.com/WH2NOgGc0Z
ആഴ്സണലിന്റെ മധ്യനിരതാരങ്ങളായ തോമസ് പാർട്ടി,മുഹമ്മദ് എൽനിനി എന്നിവർ പലപ്പോഴും പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടാണ് ഇപ്പോൾ ആർട്ടീറ്റ ലൂയിസിന് വേണ്ടി ശ്രമിക്കുന്നത്. താരത്തിന് വില്ലയുമായി ഇനിയും കരാർ അവശേഷിക്കുന്നുണ്ട്.15 മില്യൺ പൗണ്ടാണ് താരത്തിന്റെ വിലയായി കൊണ്ട് കണക്കാക്കപ്പെടുന്നത്.
എന്നാൽ ഈ സൂപ്പർതാരത്തെ വിട്ടു കളയാൻ ജെറാർഡ് താല്പര്യപ്പെടുന്നില്ല. അദ്ദേഹം ടീമിൽ തുടരണമെന്നുള്ളത് ജെറാർഡ് തുറന്നുപറയുകയും ചെയ്തിരുന്നു. എന്നാൽ തീരുമാനമെടുക്കേണ്ടത് ലൂയിസും ഏജന്റുമാണ് എന്നുള്ളതും ജെറാർഡ് അറിയിച്ചിരുന്നു. നിലവിൽ ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ലൂയിസിനെ സ്വന്തമാക്കാൻ കഠിന പരിശ്രമങ്ങൾ നടത്തുകയാണ് ആഴ്സണൽ.