❝ന്യൂ കാസിൽ യൂണൈറ്റഡിലെ ബ്രസീലിയൻ വിപ്ലവം❞ |Newcastle United

പുതിയ ഏറ്റെടുക്കലിന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വൻ ശക്തിയായി ഉയരാനുള്ള ശ്രമത്തിലാണ് ന്യൂ കാസിൽ യുണൈറ്റഡ്. മാഞ്ചസ്റ്റർ സിറ്റിയുടെയും ചെൽസിയുടെയും പാതകൾ പിന്തുടർന്ന് യൂറോപ്യൻ ഫുട്ബോളിലെ തെന്റെ വലിയ ശക്തിയായിയി ഉയർന്നു വരാനുളള ദീർഘ കാല പദ്ധതിയും അവർക്കുണ്ട്.

ഇതിന്റെ ഭാഗമായി അടുത്ത സീസണിൽ മികച്ച താരങ്ങളെ ടീമിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഈ സീസണിൽ ടീമിലെത്തിയ ബ്രൂണോ ഗ്വിമാരേസും ജോലിന്റണും പിന്നാലെ കൂടുതൽ ബ്രസീലിയൻ താരങ്ങളെ ടീമിലെത്തിച്ച് ഒരു സാംബ വിപ്ലവത്തിനുള്ള ശ്രമത്തിലാണ് ന്യൂ കാസിൽ.ബ്രൂണോ ഗ്വിമാരേസും ജോലിന്റണും ആരാധകരുടെ പ്രിയങ്കര താരങ്ങളാണ്.ന്യൂകാസിൽ ആരാധകർ ബ്രസീൽ പതാകകളുമായി അവരുടെ വിജയങ്ങൾ ആഘോഷിക്കുന്നു. ഈ ദക്ഷിണ അമേരിക്കൻ ജോഡിയെ ന്യൂകാസിലിൽ ആരാധകർ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. വരുണൻ സീസണിൽ നിരവധി ബ്രസീലിയൻ കളിക്കാരെ ന്യൂ കാസിൽ ലക്‌ഷ്യം വെക്കുന്നുണ്ട് .അവർ ആരൊക്കെയാണെന്ന് നോക്കാം.

ഫ്രഞ്ച് ക്ലബ് ലിയോണിൽ ബ്രൂണോ ഗ്വിമാരേസിന്ററെ സഹ താരമായിരുന്നു ലൂക്കാസ് പാക്വെറ്റയിൽ ഇംഗ്ലീഷ് ക്ലബ് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ന്യൂ കാസിൽ ആരാധകരും കാണാൻ ആഗ്രഹിക്കുന്ന സൈനിംഗ് ആണ് മിഡ്ഫീൽഡറുടേത് .ബ്രൂണോയുമായി മികച്ച ഒത്തിണക്കം കാണിക്കുന്ന താരമാണ് പാക്വെറ്റ.ജനുവരിയിൽ ന്യൂകാസിലിൽ നിന്ന് താൽപ്പര്യമുള്ള ആളായിരുന്നു പാക്വെറ്റ. 34 മില്യൺ പൗണ്ടിന്റെ ബിഡ് അന്ന് നിരസിക്കപ്പെട്ടു, ഈ വേനൽക്കാലത്ത് അദ്ദേഹത്തെ ഒപ്പിടാൻ 58 മില്യൺ പൗണ്ട് ചിലവാകും.

ഈ വേനൽക്കാലത്ത് ന്യൂകാസിൽ വീണ്ടും ഒരു കരുത്തനായ സെന്റർ ബൈക്കിനെ ടീമിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് . ജനുവരിയിൽ ഗ്ലെയ്‌സൺ ബ്രെമർ ഒരു ലക്ഷ്യമായിരുന്നു, പക്ഷേ മാഗ്‌പീസ് പകരം ഡാൻ ബേണിനെ കൊണ്ടുവന്നു.25-കാരൻ ലിവർപൂൾ, ഇന്റർ തുടങ്ങിയ വലിയ ക്ലബ്ബുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാൽ ബ്രസീലിയൻ താരങ്ങൾ ന്യൂകാസിലിൽ ചേരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചേക്കാം.

അത്ലറ്റികോ മാഡ്രിഡിൽ നിന്നും ബ്രസീലിയൻ ലെഫ്റ്റ് ബാക്കായ റെനാൻ ലോഡി ന്യൂ കാസിലിന്റെ ടാർഗെറ്റാണ്. 15 തവണ ബ്രസീലിയൻ ജേഴ്സി അണിഞ്ഞ താരം എന്ത്കൊണ്ടും മികച്ച സൈനിങ്‌ ആയിരിക്കും. മാഞ്ചസ്റ്റർ സിറ്റി വിടാൻ ഗബ്രിയേൽ ജീസസ്‌ തയ്യാറായേക്കും എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. പ്രീമിയർ ലീഗിൽ കളിച്ചു പരിചയമുള്ള ജീസസിന്റെ സൈനിങ്‌ ന്യൂ കാസിലിന് വലിയ മുതൽ കൂട്ടാവും.
ന്യൂകാസിൽ ലക്ഷ്യമിടുന്ന മറ്റൊരു ബ്രസീലിയൻ സ്‌ട്രൈക്കർ ഗബ്രിയേൽ ബാർബോസയാണ്.ഫ്ലെമെംഗോ എയ്‌സ് ജനുവരി വിൻഡോയ്ക്ക് മുമ്പ് ലിങ്ക് ചെയ്‌തിരുന്നു, പക്ഷേ പകരം ക്രിസ് വുഡിനെ കൊണ്ടുവന്നു.25-കാരൻ യൂറോപ്പിൽ മുമ്പ് പരാജയപ്പെട്ട താരമാണ്.

ജനുവരിയിൽ റാഫിൻഹയെ സൈൻ ചെയ്യാൻ ന്യൂകാസിൽ ശ്രമിച്ചിരുന്നു.25 കാരനായ ബ്രസീൽ ഇന്റർനാഷണൽ ബ്രൂണോയ്‌ക്കൊപ്പം തന്റെ രാജ്യത്തിനായി കളിച്ചിട്ടുണ്ട്, അതിനാൽ ക്ലബ്ബ് തലത്തിലും ഇവർ ഒരുമിക്കുന്നത് ഗുണം ചെയ്യും. ഒരു വിങ്ങിൽ റാഫിൻഹയും മറുവശത്ത് അലൻ സെയ്ന്റ്-മാക്സിമിനും എത്തിയാൽ അത് കൂടുതൽ ഗുണം ചെയ്യും.

മുൻ ബാഴ്സലോണ മിഡ്ഫീൽഡർ ഫിലിപ്പ് കൗട്ടീഞ്ഞോയെയും , സെവിയ്യയിൽ നിന്നും ഡീഗോ കർലോസിനും വേണ്ടി ന്യൂ കേസിൽ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇരു താരങ്ങളെയും ആസ്റ്റൺ വില്ല സ്വന്തമാക്കുകയായിരുന്നു. ബ്രസീലിയൻ താരങ്ങൾക്ക് പുറമെ പല പ്രമുഖ താരങ്ങളും അടുത്ത സീസണിൽ ന്യൂ കാസിലിനായി പ്രീമിയർ ലീഗിൽ ബൂട്ട് കെട്ടും.

Rate this post
Newcastle United