തന്റെ തലമുറയിലെ ഏറ്റവും മികച്ചവരെന്ന് താൻ കരുതുന്ന മൂന്ന് കളിക്കാരെ തെരഞ്ഞെടുത്തിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കാസെമിറോ.ബ്രസീൽ ഇന്റർനാഷണൽ മാധ്യമപ്രവർത്തകനായ ലൂയിസ് ഫിലിപ്പ് കാസ്ട്രോയുമായുള്ള അഭിമുഖത്തിനിടെയാണ് കാസെമിറോ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരെ തെരെഞ്ഞെടുത്തത്.
“എനിക്ക് മറഡോണയുടെയോ പെലെയുടെയോ കളി കാണാൻ കഴിഞ്ഞില്ല, പക്ഷേ എന്റെ തലമുറയിലെ ഏറ്റവും മികച്ച മൂന്ന് കളിക്കാരായ മെസ്സി, ക്രിസ്റ്റ്യാനോ, നെയ്മർ എന്നിവരെ കാണുന്നത് ഞാൻ ആസ്വദിച്ചു” ബ്രസീലിയൻ പറഞ്ഞു.മിഡ്ഫീൽഡർ മെസ്സിക്കൊപ്പം കളിച്ചിട്ടില്ലെങ്കിലും റൊണാൾഡോയുടെയും നെയ്മറിന്റെയും അതേ ടീമിൽ അദ്ദേഹം ഉണ്ടായിരുന്നു. റയൽ മാഡ്രിഡിലും മാഞ്ചസ്റ്റർ യുണൈറ്റഡിലും റൊണാൾഡോക്കൊപ്പം കളിച്ച 31 കാരൻ ബ്രസീൽ ടീമിൽ നെയ്മറുടെ സഹ താരമാണ്.
റൊണാൾഡോയ്‌ക്കൊപ്പം 122 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബ്രസീലിനൊപ്പം നെയ്മറുമായി 53 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.മെസ്സിയുടെ അതേ ടീമിൽ കാസെമിറോ ഉണ്ടായിരുന്നില്ലെങ്കിലും, മുൻ ബാഴ്‌സലോണ താരത്തിനെതിരെ 20 തവണ കളിച്ചിട്ടുണ്ട്. മെസ്സിക്കെതിരെ എട്ട് മത്സരങ്ങൾ ജയിക്കുകയും നാലെണ്ണം സമനിലയിൽ അവസാനിച്ചു.അർജന്റീന ഫുട്ബോളിന്റെ ഒരു യുഗത്തെ മെസ്സി നിർവചിച്ചിട്ടുണ്ടെന്ന് കാസെമിറോ പറഞ്ഞു.
Casemiro: “I didn't get to watch Maradona or Pele play, but I enjoyed watching the three greatest players of my generation: Messi, Cristiano and Neymar.” @castro_luizf 🗣️🇦🇷 pic.twitter.com/Z8yDjhy0B3
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 10, 2023
ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറോ 2022 ലാണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യൂണൈറ്റഡിലെത്തുന്നത്. ബ്രസീലിയൻ താരത്തിന്റെ വരവ് യുണൈറ്റഡിൽ വലിയ പ്രഭാവമാണ് ഉണ്ടാക്കിയത്, കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ യുണൈറ്റഡിന് എന്താണ് നഷ്ടപെട്ടത് എന്ന് കാസെമിറോയുടെ വരവോടെ മനസ്സിലായി.ബ്രസീലിയൻ മിഡ്ഫീല്ഡറുടെ വരവോടെ കെട്ടുറപ്പുള്ള ഒരു മിഡ്‌ഫീൽഡും പ്രതിരോധത്തിൽ കൂടുതൽ ശക്തിയും നൽകി.ഇപ്പോൾ റെഡ് ഡെവിൾസിലെ ഏറ്റവും മികച്ച താരം തന്നെയാണ് 30 കാരൻ എന്നത് സംശയമില്ലാതെ പറയാൻ സാധിക്കും.