ഒരു വർഷത്തെ ഇടവേളക്ക് ശേഷം ബ്രസീലിയൻ സൂപ്പർ താരം നെയ്മർ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് .യുഎഇയിൽ ഏഷ്യൻ ചാമ്പ്യൻമാരായ അൽ ഐനെതിരെയുള്ള മത്സരത്തിൽ അൽ ഹിലാൽ ഫോർവേഡ് രണ്ടാം പകുതിയിൽ പകരക്കാരനായി പ്രത്യക്ഷപ്പെട്ടു. മത്സരത്തിൽ അൽ ഹിലാൽ 5-4 ന് വിജയം നേടുകയും ചെയ്തു.
മുൻ ബാഴ്സലോണ, പാരീസ് സെൻ്റ് ജെർമെയ്ൻ ആക്രമണകാരിക്ക് കഴിഞ്ഞ വർഷം ഒക്ടോബറിൽ ബ്രസീലിന് വേണ്ടി കളിക്കുമ്പോഴാണ് പരിക്കേൽക്കുന്നത്.പരിക്കിന് ശേഷം ആദ്യമായി ഹിലാൽ ടീമിൽ ഉൾപ്പെട്ട നെയ്മർ അൽ ഐനിലെ ഹസ്സാൻ ബിൻ സായിദ് സ്റ്റേഡിയത്തിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് മത്സരത്തിന്റെ 76 ആം മിനുട്ടിൽ മൈതാനത്തിറങ്ങി. ആ സമയത്ത് ഹിലാൽ 5-3 ന് മുന്നിലായിരുന്നു, റെനാൻ ലോഡി, സെർജി മിലിങ്കോവിച്ച്-സാവിച് എന്നിവരുടെ ഗോളുകൾക്കും സേലം അൽ ദൗസരി ഹാട്രിക്കും നേടി.അൽ ഐനിലെ ഹസബിൻ സായിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ ഐൻ എഫ്.സി സ്ട്രൈക്കർ സൂഫിയാൻ റഹീമി ഹാട്രിക് നേടിയപ്പോൾ അൽ ഹിലാലിന് വേണ്ടി സലീം അൽദൗസരിയും ഹാട്രിക്ക് സ്വന്തമാക്കി.
26ാം മിനിറ്റിൽ ബ്രസീലിയൻ ഡിഫൻഡർ റിനാൻ ലോഡിയാണ് അൽഹിലാലിനെ മുന്നിലെത്തിക്കുന്നത്. 39ാം മിനിറ്റിൽ റഹീമിയിലൂടെ അൽ ഐൻ മറുപടി ഗോൾ നേടി. സെർജിയൻ മിലിങ്കോവിച്ചിലൂടെ ആദ്യ പകുതിയുടെ അധികസമയത്ത് ഹിലാൽ വീണ്ടും ലീഡെടുത്തു. ഹാഫ് ടൈം വിസിൽ മുഴങ്ങും മുൻപ് സലീം അൽദൗസരി ഹിലാലിന്റെ ലീഡ് ഉയർത്തി.രണ്ടാം പകുതിയിൽ 63ാം മിനിറ്റിൽ സാൻബാരിയ അൽഐനിന് വേണ്ടി രണ്ടാം ഗോൾ നേടി (3-2). 65 ാം മിനിറ്റിൽ അൽദൗസരിയുടെ രണ്ടാം ഗോളിൽ ഹിലാൽ വീണ്ടും ലീഡ് ഉയർത്തി . എന്നാൽ 67ാം മിനിറ്റിൽ സൂഫിയാൻ റഹീമി രണ്ടാം ഗോളിലൂടെ അൽ ഐൻ തിരിച്ചുവന്നു.
75ാം മിനിറ്റിൽ സലീം ദൗസരിയുടെ ഹാട്രിക്കിലൂടെ ഹിലാൽ വീണ്ടും ലീഡ് ഉയർത്തി.96ാം മിനിറ്റിൽ അൽഐനിന് അനുകൂലമായി ലഭിച്ച പെനാൽറ്റിയിലൂടെ റഹീമി ഹാട്രിക് തികച്ച് സ്കോർ 5 -4 ആക്കി മാറ്റി.
മൂന്നിൽ നിന്ന് മൂന്ന് വിജയങ്ങളുമായി ഹിലാൽ വെസ്റ്റേൺ റീജിയൻ ഗ്രൂപ്പിൽ ഒന്നാമതെത്തിയപ്പോൾ അൽ ഐൻ ഒറ്റ പോയിൻ്റ് നേടി.“എനിക്ക് സുഖം തോന്നുന്നു, ഇത് വളരെ ബുദ്ധിമുട്ടാണ്. എനിക്ക് എപ്പോഴും ഒരു നല്ല ടീമുണ്ട്. പക്ഷെ ഞാൻ വളരെ സന്തോഷവാനാണ്. ഞാൻ തിരിച്ചെത്തി,” ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ശേഷം വികാരാധീനനായി നെയ്മർ പറഞ്ഞു.ഉറുഗ്വേയ്ക്കെതിരായ ബ്രസീലിൻ്റെ യോഗ്യതാ മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ നെയ്മർ ഒരു വർഷത്തോളം കളിച്ചിരുന്നില്ല.
കഴിഞ്ഞ നവംബറിലാണ് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 90 മില്യൺ യൂറോ (97.8 മില്യൺ ഡോളർ) ട്രാൻസ്ഫർ ഫീസായി ഫ്രഞ്ച് ചാമ്പ്യന്മാരായ പാരീസ് സെൻ്റ് ജെർമെയ്നിൽ നിന്ന് സൗദി അറേബ്യയിലേക്ക് മാറിയ നെയ്മർ പേശികൾക്ക് പരിക്കേറ്റതിനാൽ അഞ്ച് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ.