10 ഗോളടിച്ച് 10 വ്യത്യസ്ത ഡാൻസിങ് സെലിബ്രേഷൻ നടത്താൻ ബ്രസീലിയൻ സൂപ്പർതാരം |Qatar 2022 |Brazil

ഖത്തർ ലോകകപ്പിൽ ബ്രസീൽ ആദ്യത്തെ മത്സരം ഇന്ന് കളിക്കാൻ തയ്യാറെടുക്കുകയാണ്. ഇന്ന് രാത്രി പന്ത്രണ്ടരക്ക് നടക്കുന്ന മത്സരത്തിൽ സെർബിയയാണ് ബ്രസീലിന്റെ എതിരാളികൾ. ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ പോർച്ചുഗലിനെ രണ്ടാം സ്ഥാനത്തേക്ക് വീഴ്ത്തിയ ടീമായ സെർബിയ കരുത്തരാണെങ്കിലും അവർക്ക് മത്സരത്തിനു മുൻപേ തന്നെ ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബ്രസീലിയൻ താരമായ റഫിന്യ.

മത്സരത്തിൽ നേടുന്ന ഓരോ ഗോളിനുമുള്ള ഡാൻസിംഗ് സെലിബ്രെഷൻ സെറ്റ് ചെയ്‌തു വെച്ചിട്ടുണ്ടെന്നാണ് റഫിന്യ പറയുന്നത്. ഒരു മത്സരത്തിനു വേണ്ടി പത്ത് ഡാൻസിംഗ് സെലിബ്രെഷൻ വരെ തയ്യാറാക്കിയെന്ന് റാഫിന്യ പറയുമ്പോൾ എതിരാളികൾക്ക് പത്തു ഗോളുകൾ മിനിമം പ്രതീക്ഷിക്കാമെന്നു കൂടി അതിനർത്ഥമുണ്ട്. പത്തിൽ കൂടുതൽ ഗോളുകൾ നേടിയാൽ പുതിയ ഡാൻസ് സ്റ്റെപ്പുകൾ ഉണ്ടാക്കേണ്ടി വരുമെന്നും താരം പറയുന്നു.

ബ്രസീലിന്റെ ഡാൻസിംഗ് ഗോൾ സെലിബ്രെഷൻ ഒരർത്ഥത്തിൽ യൂറോപ്യൻ സദാചാര ബോധത്തിനു നേരെയുള്ള പ്രഹരം കൂടിയാണ്. റയൽ മാഡ്രിഡിൽ കളിക്കുന്ന ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ ഡാൻസ് ചെയ്‌ത്‌ ഗോളാഘോഷം നടത്തിയത് സമീപകാലത്ത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ആ സമയത്ത് വിനീഷ്യസിന് പരസ്യമായി പിന്തുണ നൽകിയവരിൽ റാഫിൻഹയും നെയ്മറും ഉൾപ്പെടുന്നു.

നിരവധി താരങ്ങൾ അതിനു പിന്തുണ നൽകിയതിനു പുറമെയാണ് ഖത്തറിൽ നേടുന്ന ഓരോ ഗോളും ഡാൻസ് ചെയ്‌ത് ആഘോഷിക്കാൻ ബ്രസീൽ ഒരുങ്ങുന്നത്. റിച്ചാർലിസൺ, റാഫിൻഹ, നെയ്മർ എന്നിവർ ആയിരിക്കും ഇന്ന് സെർബിയക്കെതിരെ ബ്രസീലിന്റെ ആക്രമണം നയിക്കുക.

Rate this post
BrazilFIFA world cupQatar2022