വളർന്നുവരുന്ന യുവ ബ്രസീലിയൻ താരങ്ങളുടെയെല്ലാം ലക്ഷ്യ സ്ഥാനം യൂറോപ്യൻ ക്ലബ്ബുകളാണ്. ഓരോ ട്രാൻസ്ഫർ വിൻഡോ തുടങ്ങുമ്പോൾ യൂറോപ്യൻ ലീഗുകളിൽ ചേക്കാറാനുള്ള ശ്രമങ്ങൾ ഓരോ താരങ്ങളും തുടങ്ങും. യൂറോപ്യൻ വമ്പൻ ക്ലബ്ബുകൾക്കെല്ലാം ബ്രസീലിയൻ താരങ്ങളോട് പ്രത്യേക താല്പര്യവുമുണ്ട്. ഈ ട്രാൻസ്ഫർ വിൻഡോയിൽ യൂറോപ്പിലേക്ക് ചേക്കേറാൻ സാധ്യതയുള്ള അഞ്ചു ബ്രസീലിയൻ താരങ്ങൾ ആരാണെന്നു പരിശോധിക്കാം.
ഡു ക്വിറോസ് -22 കാരനായ കൊറിന്ത്യൻസ് മിഡ്ഫീൽഡർ ഒരു ഡൈനാമിക് ബോക്സ്-ടു-ബോക്സ് കളിക്കാരനാണ്.ക്വിറോസിന്റെ ഊർജവും വേഗതയും മുൻ ബ്രസീൽ, ടോട്ടൻഹാം, ബാഴ്സലോണ താരം പൗളീഞ്ഞോയുമായി താരതമ്യപ്പെടുത്തുന്നു. മിഡ്ഫീല്ഡറുടെ മാർക്കിംഗ് കഴിവുകൾ എടുത്തു പറയേണ്ടതാണ്. വേഗതയിൽ ഓടാനുള്ള കഴിവ് കൊണ്ട് ഒരു വിങ്ങറായും റൈറ്റ് ബാക്കായും 22 കാരനെ ഉപയോഗപ്പെടുത്താൻ സാധിക്കും.
വിറ്റർ റോക്ക് -ലോകകപ്പ് ജേതാവായ റൊണാൾഡോയുമായി 17 കാരനായ സ്ട്രൈക്കറെ താരതമ്യം ചെയ്യുന്നത് അൽപ്പം അതിശയോക്തിപരമായിരിക്കും. എന്നാൽ അവർക്ക് പൊതുവായ ചില കാര്യങ്ങളുണ്ട്: ഇരുവരും ക്രൂസെയ്റോയ്ക്ക് വേണ്ടി കളിക്കാൻ തുടങ്ങി, ഇരുവരും ചെറുപ്പം മുതൽ തന്നെ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.അത്ലറ്റിക്കോയ്ക്കായി 11 ബ്രസീലിയൻ ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ ഈ യുവതാരം നേടിയിട്ടുണ്ട്. അവരെ കോപ്പ ലിബർട്ടഡോർസിന്റെ ക്വാർട്ടർ ഫൈനലിലേക്ക് എത്തിക്കുനന്നതിൽ താരം ഒരു ഗോൾ നേടുകയും ചെയ്തു. വിങ്ങുകളിലും കളിക്കാൻ കഴിവുള്ള താരമാണ് 17 കാരൻ.
മാർക്കോസ് ലിയോനാർഡോ-19 കാരനായ സാന്റോസ് സ്ട്രൈക്കർ ഈ വർഷം 35 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടിയിട്ടുണ്ട്. ഈ റെക്കോർഡ് പല യൂറോപ്യൻ ക്ലബ്ബുകളെയും ആകര്ഷിട്ടുണ്ട്.കഴിഞ്ഞ വർഷം 40 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടിയിരുന്നു. മൂർച്ചയുള്ള ഡ്രിബ്ലറും കൃത്യതയുള്ള ഫിനിഷറും ആയ താരത്തിനായി പ്രീമിയർ ലീഗിൽ നിന്നും പല ഓഫറുകളും വരുന്നുണ്ട്.
മാത്യൂസ് മാർട്ടിൻസ് -18 കാരനായ സ്ട്രൈക്കർ കഴിഞ്ഞ വർഷം പ്രൊഫഷണലായതിന് ശേഷം ഫ്ലുമിനെൻസിനായി അഞ്ച് മത്സരങ്ങൾ മാത്രമേ ആരംഭിച്ചിട്ടുള്ളൂ .എന്നാൽ ഇറ്റലിയുടെ ഉഡിനീസും ഷ്യയുടെ ലോകോമോട്ടീവ് മോസ്കോയും താരത്തിനായി താല്പര്യം പ്രകടിപ്പിച്ചു വന്നിട്ടുള്ളത് .റിയോ ഡി ജനീറോ ക്ലബിനായി 25 മത്സരങ്ങളിൽ നിന്ന് മാർട്ടിൻസ് അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്.സീനിയർ ടീം ഒഴികെയുള്ള അണ്ടർ 15 മുതൽ ബ്രസീലിന്റെ എല്ലാ ദേശീയ ടീമുകൾക്കും വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.
ഇഗോർ പൈക്സോ (IGOR PAIXÃO ) -22-കാരനായ കൊറിറ്റിബ സ്ട്രൈക്കർ സീസണിന്റെ ആദ്യ പകുതിയിൽ തന്റെ റണ്ണുകളാലും ഡ്രിബിളുകളാലും മികച്ച പ്രകടനം നടത്തി.അദ്ദേഹത്തിന്റെ ക്ലബ് തന്റെ കരാർ 2024 വരെ നീട്ടുകയും 50 മില്യൺ യൂറോ (50 മില്യൺ ഡോളർ) റിലീസ് ഫീസ് ചേർക്കുകയും ചെയ്തു. പോർച്ചുഗീസ് ക്ലബ്ബുകളായ പോർട്ടോ, ബെൻഫിക്ക എന്നിവയാണ് താരത്തിൽ താല്പര്യം പ്രകടിപ്പിച്ചത്.ഇടത് വിങ്ങിൽ കളിക്കാനാണ് പൈക്സോ ഇഷ്ടപ്പെടുന്നത് പക്ഷെ രണ്ടു വിങ്ങിലും കളിക്കുകയും ചെയ്യും.ഈ വർഷം, കോറിറ്റിബയ്ക്കായി 32 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ അദ്ദേഹം നേടി, ഇത് അദ്ദേഹത്തെ റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറുമായി താരതമ്യം ചെയ്യാൻ ചില ആരാധകരെ പ്രേരിപ്പിച്ചു.