ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന്റെ തുടർച്ചയായ വിജയങ്ങൾക്ക് അവസാനം. ഇന്ന് ബാരൻക്വില്ലയിൽ നടന്ന മത്സരത്തിൽ കൊളംബിയ ഗോൾ രഹിത സമനിലയിൽ ബ്രസീലിനെ തളച്ചു. യോഗ്യത മത്സരങ്ങളിൽ ഒൻപത് വിജയങ്ങൾക്ക് ശേഷം ബ്രസീലിന്റെ ആദ്യ സമനിലയായിരുന്നു ഇത്.10 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ബ്രസീൽ ലീഡ് ചെയ്യുന്നു, 15 -ാം സ്ഥാനത്തുള്ള കൊളംബിയ അഞ്ചാം സ്ഥാനത്താണ്.
മത്സരത്തിൽ ഗോൾ നേടാൻ ബ്രസീലിനു മൂന്നു സുവര്ണാവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും കൊളംബിയൻ ഗോൾ കീപ്പർ ഡേവിഡ് ഒസ്പിനയുടെ മികച്ച സേവുകൾ തടസ്സമായി. കളിയുടെ 84 ആം മിനുട്ടിൽ ആന്റണിയുടെ 84 -ാം മിനിറ്റിൽ ക്ലോസ് റേഞ്ച് തടഞ്ഞതാണ് അതിൽ ഏറ്റവും മികച്ചത്.സസ്പെൻഷന് ശേഷം നെയ്മർ മടങ്ങിയെത്തിയെങ്കിലും ടീമിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല. പലപ്പോഴും നെയ്മറിന്റെ വേഗത കുറവായിരുന്നു നിരവധി പാസുകൾ നഷ്ടപ്പെടുകയും ചെയ്തു.തന്റെ സ്റ്റാർ പ്ലെയറിൽ നിന്ന് വളരെയധികം പ്രതീക്ഷിക്കുന്നതായി ബ്രസീൽ പരിശീലകൻ പറഞ്ഞിരുന്നു .
ആദ്യ പകുതിയിൽ ഇരുപക്ഷവും അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഫിനിഷിംഗ് നിലവാരം കുറഞ്ഞതായിരുന്നു.കൊളംബിയൻ താരം ജുവാൻ ക്വിന്റെറോക്കും , യെറി മിനക്കും അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. മറുവശത്ത് നെയ്മറുടെ ബോക്സിനു പുറത്തു നിന്നുള്ള ഷോട്ടിന് ഓസ്പിനയെ കീഴടക്കാനായില്ല. 13 ആം മിനുട്ടിൽ നെയ്മറിന്റെ മികച്ചൊരു ത്രൂ ബോളിൽ നിന്നും ലഭിച്ച അവസരം ലൂക്കാസ് പക്വെറ്റ പാഴാക്കി.33 ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫ്രഡിന് നല്ല അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. രണ്ടാം പകുതിയിൽ ആദ്യ മത്സരത്തിലെ ഹീറോ റാഫിഞ്ഞയെ ബ്രസീൽ രംഗത്തിറക്കി.
68 ആം മിനുട്ടിൽ ജുവാൻ ക്വിന്റെറോയുടെ 30 യാർഡിൽ നിന്നുള്ള ഷോട്ട് കീപ്പർ ആലിസൺ രക്ഷപെടുത്തി.മത്സരം അവസാന 15 മിനിറ്റിലേക്ക് കടന്നപ്പോൾ പകരക്കാരൻ റാഫിഞ്ഞ രണ്ടുതവണ തന്റെ ഗുണനിലവാരം പ്രകടമാക്കി. ഒരു കൗണ്ടർ അറ്റാക്കിൽ നിന്നും വീണ്ടും പക്വെറ്റക്ക് അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഇടത് കാൽ ഷോട്ട് ലക്ഷ്യത്തിലെത്തിയില്ല. മത്സരം അവസാനത്തോടടുക്കുന്നതിലും കൂടുതൽ ആവേശകരമായിരുന്നു 76 ആം മിനുട്ടിൽ കൊളംബിയൻ ഡിഫെൻഡർമാരെ റാഫിഞ്ഞ അനായാസം മറികടന്നെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി . 85 ആം മിനുട്ടിൽ റാഫിഞ്ഞയുടെ പാസിൽ നിന്നും ആന്റണിയുടെ ഗോളെന്നുറച്ച ഷോട്ട് കീപ്പർ തടുത്തിടുകയും ചെയ്തു. ബ്രസീലിനു ഒരു മത്സരം കൂടി ബാക്കിയുണ്ട്. വ്യാഴാഴ്ച ബ്രസീൽ ആതിഥേയരായ ഉറുഗ്വേയെ നേരിടും.