” ബ്രസീലിയൻ ജേഴ്സിയിൽ കളിക്കളത്തിൽ എത്തിയാൽ ഞാൻ എന്റെ ജീവൻ നൽകുന്നു” : റിച്ചാർലിസൺ
ബ്രസീലിയൻ ടീമിലേക്ക് തിരിച്ചെത്തിയ ടോഫിസ് താരം റിച്ചലിസൺ തന്റെ ദേശീയ ടീം ജേഴ്സിയോടുള്ള ഇഷ്ടത്തെക്കുറിച്ച് സംസാരിച്ചു.ഈ വർഷം ആർക്കാണ് തങ്ങളുടെ വഴിയിൽ തടസ്സംനിൽക്കാൻ കഴിയുക എന്നതിനെക്കുറിച്ചും പറഞ്ഞു
ബ്രസീൽ ദേശീയ ടീമിന് വേണ്ടി തന്റെ ജീവൻ നൽകുമെന്ന് എവർട്ടൺ പ്ലേമേക്കർ റിച്ചാർലിസൺ പറയുന്നു, ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ചതിന് ശേഷം തന്റെ എല്ലാം നൽകാൻ തയ്യാറാണെന്ന് പറഞ്ഞു.ഖത്തർ 2022 യോഗ്യതാ റൗണ്ടിലെ സെലെക്കാവോയുടെ അവസാന മത്സരങ്ങളിലേക്ക് റിചാലിസനെ ബ്രസീൽ ടീമിൽ സെലക്ട് ചെയ്തിട്ടുണ്ട്.വേൾഡ് കപ്പിൽ ബ്രസീൽ ഇതിനകം തന്നെ തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്തിട്ടുണ്ട്.24-കാരൻ ദേശീയ ബാഡ്ജിനോടുള്ള തന്റെ അഗാധമായ സ്നേഹത്തെക്കുറിച്ചും വർഷാവസാനം ബ്രസീലിന്റെ ലോകകപ്പ് മഹത്വത്തിന്റെ വഴിയിൽ ആർക്കാണ് തടസ്സം നിൽക്കാൻ കഴിയുകയെന്നും 24-കാരൻ പറഞ്ഞു.
“മുമ്പത്തെ രണ്ട് സ്ക്വാഡ് ലിസ്റ്റുകളിൽ ഇടം പിടിക്കാത്തതിൽ ഞാൻ വളരെ വേദനിച്ചു,” റിച്ചാർലിസൺ ഗോളിനോട് പറഞ്ഞു. “ഇത് എന്നെ സംബന്ധിച്ചിടത്തോളം വേദനാജനകമായിരുന്നു. എനിക്ക് അവിടെ ഉണ്ടായിരിക്കാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നതിനാലാണ് ഞാൻ വേദനിച്ചത്.എന്നാൽ അർഹതയുള്ള താരങ്ങൾ ടീമിൽ ഉണ്ടായിരുന്നത്കൊണ്ട് ഞാൻ എന്റെ തല ഉയർത്തി എപ്പോഴും ചെയ്യുന്നതുപോലെ പരിശീലനം തുടർന്നു കൊണ്ടേയിരുന്നു അദ്ദേഹം പറഞ്ഞു.
“ബ്രസീൽ ദേശീയ ടീമിൽ നിന്ന് പുറത്തായത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു, കാരണം സെലെക്കാവോയിൽ നിന്ന് പുറത്താവുമെന്ന് ഒരിക്കലും സങ്കല്പിച്ചിരുന്നില്ല.ആദ്യമായി അത് സംഭവിച്ചപ്പോൾ അത് വളരെ വേദനാജനകമായിരുന്നു.പിന്നീട് ഞാൻ സാധാരണ നിലയിലേക്ക് മടങ്ങി, അവർ പറഞ്ഞതുപോലെ കഠിനമായ പരിശീലനം തുടർന്നു, ഇപ്പോൾ ഞാൻ തിരിച്ചെത്തി” റിചാലിസൺ പറഞ്ഞു.
” ബ്രസീലിനെ എനിക്ക് എത്രമാത്രം ഇഷ്ടമാണെന്ന് അവർക്കറിയാം,ഞാൻ ലോകത്തിലെ ഏറ്റവും മികച്ചവരിൽ ഒരാളായിരിക്കില്ല, എനിക്ക് ഉറപ്പുണ്ട്, പക്ഷേ ഞാൻ കളിക്കളത്തിൽ പ്രവേശിക്കുമ്പോൾ, ഞാൻ നൽകുന്നു എന്റെ ജീവിതം. എനിക്ക് ആവുന്നതെല്ലാം ഞാൻ ചെയ്യുന്നു, അതിനാൽ എന്റെ ടീമിന് വിജായ്മ് നേടാനാവും ” റിചാലിസൺ കൂട്ടിച്ചേർത്തു.
ബ്രസീൽ ലോകകപ്പ് നേടിയിട്ട് രണ്ട് പതിറ്റാണ്ടായി .2002-ൽ കൊറിയ/ജപ്പാൻ ലോകകപ്പിൽ ബ്രസീൽ അവസാനമായി ലോകകപ്പ് നേടിയത്.നിലവിലെ ലോകകപ്പ് ഹോൾഡർമാരും കോപ്പ അമേരിക്ക ജേതാകകളുമാണ് ബ്രസീലിന്റെ ഏറ്റവും വലിയ എതിരാളികളും ഏറ്റവും വലിയ ഭീഷണിയുമെന്ന് അദ്ദേഹം പറഞ്ഞു.ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ബ്രസീൽ എപ്പോഴും ഫ്രാൻസിനെതിരെയും അര്ജന്റീനക്കെതിരെയും നന്നായി കളിക്കും.
“ഇവർ രണ്ടുപേരെയും ഞങ്ങൾക്ക് നന്നായി അറിയാമെന്ന് ഞാൻ കരുതുന്നു, അവർക്ക് എന്തുചെയ്യാനാകുമെന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അർജന്റീന വികസിച്ചു കൊണ്ടിരിക്കയാണ്.അവർ അപരാജിത ഓട്ടത്തിലാണ്, അതിനാൽ അവർ വളരെയധികം വികസിച്ചുകൊണ്ടിരിക്കുന്നു” റിചാലിസൺ പറഞ്ഞു.