ഫോമിലുള്ള ആഴ്‌സണൽ താരങ്ങൾ പുറത്ത് ,സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു |Brazil

ഘാനയ്‌ക്കെതിരെയും ടുണീഷ്യയ്‌ക്കെതിരെയും നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചു.26 അംഗ ടീമിനെ ആണ് പരിശീലകൻ പ്രഖ്യാപിച്ചിരിക്കുന്നത്. ആഴ്സണലിനായി ഗോളടിച്ചു കൂട്ടുന്ന ഗബ്രിയേൽ ജീസസ്, ഫിലിപ്പെ കുട്ടീന്യോ, മാർട്ടിനെല്ലി ഡിഫൻഡർ ഗബ്രിയേൽഎന്നിവരെ ടീമിൽ നിന്നും ഒഴിവാക്കി.

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് പ്രീമിയർ ലീഗ് ലീഡർമാരായ ആഴ്സണലിലേക്ക് ചേക്കേറിയതു മുതൽ ഈ സീസണിൽ മികച്ച ഫോമിലാണ് ജീസസ്. ബ്രസീൽ സെപ്തംബർ 23 ന് ഫ്രഞ്ച് നഗരമായ ലെ ഹാവ്രെയിൽ ഘാനയെയും നാല് ദിവസത്തിന് ശേഷം പാർക് ഡെസ് പ്രിൻസസിൽ ടുണീഷ്യയെയും നേരിടും.ടുണീഷ്യക്കെതിരെ നെയ്മർ പിഎസ്ജി ടീമംഗം മാർക്വിനോസിനൊപ്പം തന്റെ ഹോം ക്ലബ് ഗ്രൗണ്ടിൽ കളിക്കും.

റയൽ മാഡ്രിഡ് ഫോർവേഡ് വിനീഷ്യസ് ജൂനിയർ, ബാഴ്‌സലോണ വിങ്ങർ റഫീഞ്ഞ, അടുത്തിടെ മാഞ്ചസ്റ്ററിൽ എത്തിയ കാസെമിറോ, ആന്റണി എന്നിവരെല്ലാം സ്ക്വാഡിൽ ഉണ്ട്. ഫ്ലെമെങ്കോ ഫോർവേഡ് പെഡ്രോ ടീമിൽ ഇടം നേടി. യുവന്റസ് ,എസ് റോമ പ്രതിരോധ താരങ്ങളായ ബ്രെമർ,റോജർ ഇബാനെസ് എന്നിവർ ആദ്യമായി ബ്രസീൽ ടീമിലെത്തി. ലിവർപൂൾ ഫോർവേഡ് റോബർട്ടോ ഫിർമിനോ ടീമിലേക്ക് തിരിച്ചെത്തി.

ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റി), വെവർട്ടൺ (പാൽമേറാസ്)
ഡിഫൻഡർമാർ: ഡാനിലോ (യുവന്റസ്), അലക്സ് സാന്ദ്രോ (യുവന്റസ്), അലക്സ് ടെല്ലസ് (സെവില്ല), മാർക്വിനോസ് (പിഎസ്ജി), എഡർ മിലിറ്റാവോ (റിയൽ മാഡ്രിഡ്), തിയാഗോ സിൽവ (ചെൽസി), ബ്രെമർ (യുവന്റസ്), റോജർ ഇബാനെസ് (റോമ,)
മിഡ്ഫീൽഡർമാർ: കാസെമിറോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ബ്രൂണോ ഗ്വിമാരസ് (ന്യൂകാസിൽ), ഫ്രെഡ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഫാബിഞ്ഞോ (ലിവർപൂൾ), ലൂക്കാസ് പാക്വെറ്റ (വെസ്റ്റ് ഹാം), എവർട്ടൺ റിബെയ്‌റോ (ഫ്ലമെംഗോ)
ഫോർവേഡുകൾ: ആന്റണി (മാഞ്ചസ്റ്റർ യുണൈറ്റഡ്), റോബർട്ടോ ഫിർമിനോ (ലിവർപൂൾ), മാത്യൂസ് കുൻഹ (അത്ലറ്റിക്കോ മാഡ്രിഡ്), നെയ്മർ (പിഎസ്ജി), പെഡ്രോ (ഫ്ലമെംഗോ), റാഫിൻഹ (ബാഴ്സലോണ), റിച്ചാർലിസൺ (ടോട്ടൻഹാം/), റോഡ്രിഗോ (റിയൽ മാഡ്രിഡ്), വിനീഷ്യസ് ജൂനിയർ (റിയൽ മാഡ്രിഡ്)

Rate this post
Brazil