ബ്രൂണോയ്ക്ക് മേലെ ഇനി മെസ്സിയും ലെവൻഡോസ്‌കിയും മാത്രം!

ഞായറാഴ്ച്ച നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്-വെസ്റ്റ് ബ്രോം മത്സരത്തിൽ ബ്രൂണോ ഗോൾ അടിച്ചതോട് കൂടി താരത്തിനു മുന്നിൽ ഇനി മെസ്സിയും ലെവൻഡോസ്‌കിയും മാത്രം. ഗോൾ പങ്കാളിത്തത്തിന്റെ കണക്കുകളിൽ ബ്രൂണോ ഫെർണാണ്ടസ് നിലവിൽ മൂന്നാം സ്ഥാനത്താണ്.

മെസ്സിയും ലെവൻഡോസ്‌കിയും മാത്രമാണ് താരത്തേക്കാൾ കൂടുതൽ ഗോളുകളിൽ പങ്കാളികളായിട്ടുള്ളത്.

വെസ്റ്റ് ബ്രോമിനെതിരെ താരം നേടിയ ഗോളോട് കൂടി താരം തന്റെ പേരിലുള്ള ഗോളുകളുടേ എണ്ണം 22യി ഉയർത്തി. യുണൈറ്റഡിന് വേണ്ടി 2020 ഫെബ്രുവരി 1ന് താരം അരങ്ങേറിയത് മുതലുള്ള കണക്കുകൾ പ്രകാരം താരം ഇതിനോടകം 38 മത്സരങ്ങളിൽ നിന്നും 22 ഗോളുകളും 16 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

38 ഗോളുകളിൽ താരത്തിന് പങ്കുള്ളപ്പോൾ യൂറോപ്പിലെ പ്രധാന 5 ലീഗുകളിലെ കണക്കുകൾ പ്രകാരം, താരത്തേക്കാൾ മികച്ചു നിൽക്കുന്നത് മെസ്സിയും ലെവൻഡോസ്‌കിയുമാണ്.

ബാഴ്‌സലോണ ഇതിഹാസമായ മെസ്സിയും ബയേർണിന്റെ സ്‌ട്രൈക്കറായ ലെവൻഡോസ്കിയും ഇതു വരെ 44 ഗോളുകളിൽ പങ്കാളികളായിട്ടുണ്ട്.

ഫെർണാണ്ടസിന്റെ കണക്കുകളെക്കാളും അതിശയിപ്പിക്കുന്നതാണ് കോളിന്റെ കണക്കുകൾ

മുൻ യുണൈറ്റഡ് ഇതിഹാസമായ ആൻഡി കോൾ മാത്രമാണ് ബ്രൂണോയെക്കാളും കൂടുതൽ പ്രീമിയർ ലീഗ് ഗോളുകളിൽ പങ്കാളിയായിട്ടുള്ളത്. 38 മത്സരങ്ങൾക്കു ശേഷം 33 ഗോളുകളും 13 അസിസ്റ്റുകളുമായി 46 ഗോളുകളിൽ കോൾ പങ്കാളിയായിട്ടുണ്ട്.

മത്സരത്തിന്റെ 44ആം മിനിറ്റിൽ താരം നേടിയ ഗോളിലൂടെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. ഡിയാഗ്നെയുടെ ഗോളിൽ വെസ്റ്റ് ബ്രോമമാണ് മത്സരത്തിൽ ആദ്യമായി മുന്നിലെത്തിയത്.

ഇതോടു കൂടി ഒലെയുടെ യുണൈറ്റഡ് ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 7 പോയിന്റുകൾക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്.

Rate this post
Bruno FernandesColeEnglish Premier LeagueFc BarcelonaFc BayernLionel MessiManchester cityManchester UnitedOle Gunnar SolskjærRobert Lewandowski