“ടർക്കിഷ് സ്‌ട്രൈക്കർ ബുറാക് യിൽമാസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു “| Burak Yılmaz
ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് മത്സരത്തിൽ പോർച്ചുഗലിനെതിരെ പെനാൽറ്റി നഷ്ടപ്പെടുത്തിയ തുർക്കി ക്യാപ്റ്റൻ ബുറാക് യിൽമാസ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് പ്ലെ ഓഫ് സെമി ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പോർച്ചുഗലിന്റെ ജയം. മത്സരത്തിൽ സ്കോർ 1 -2 നു തുർക്കി പുറകിൽ നിൽക്കുമ്പോൾ 85 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലില്ലേ സ്‌ട്രൈക്കർ ക്രോസ്സ് ബാറിന് മുകളിലൂടെ അടിച്ചു കളഞ്ഞു.ഗെയിം 2-2 ന് സമനിലയിലാക്കാനുള്ള അവസരം പാഴാക്കി കളയുകയും ചെയ്തു.
“ഞാൻ പെനാൽറ്റി സ്കോർ ചെയ്തിരുന്നെങ്കിൽ, അത് പോർച്ചുഗലിന് ബുദ്ധിമുട്ടാകുമായിരുന്നു. എനിക്ക് നഷ്ടമായി, പക്ഷേ എന്തുകൊണ്ട്? ഞാനും ഞെട്ടിപ്പോയി,” പെനാൽറ്റി നഷ്ടപ്പെടുത്തിയ ശേഷം യിൽമാസ് പറഞ്ഞു.’ഞാൻ എങ്ങനെ സ്കോർ ചെയ്തില്ലെന്ന് എനിക്കറിയില്ല, ഞാൻ ഇപ്പോഴും ഞെട്ടലിലാണ്. നാം നമ്മുടെ രാജ്യത്തെ അസ്വസ്ഥമാക്കി. എന്നോട് ക്ഷമിക്കൂ. ഞാൻ വളരെ ഖേദിക്കുന്നു. ഇതായിരുന്നു എന്റെ അവസാന ലോകകപ്പ് അവസരം. ഇന്നത്തെ നിലയിൽ, ഇത് അവസാനിച്ചു” അദ്ദേഹം കൂട്ടിച്ചേർത്തു.
Yilmaz misses from the spot, what a let off for Portugal! 😱 pic.twitter.com/nnqyqUEoIP
— ESPN FC (@ESPNFC) March 24, 2022
” നമ്മുടെ യുവ സുഹൃത്തുക്കൾക്ക് രാജ്യത്തിൻറെ പതാക കൈമാറേണ്ടതുണ്ട്. പുതിയ തലമുറ, പുതിയ ഘടന. ഇതാണ് ശരിയായ കാര്യം. എന്റെ തീരുമാനം നിരാശയുടെ ഫലമോ പെനാൽറ്റിയുടെയോ ഫലമല്ല. ഇനി മുതൽ നമ്മുടെ സഹോദരങ്ങൾ ആവശ്യമായത് ചെയ്യുമെന്ന് ഞാൻ കരുതുന്നു” യിൽമാസ് പറഞ്ഞു.
2006-ൽ അരങ്ങേറ്റം കുറിച്ച യിൽമാസ് അവിശ്വസനീയമായ 16 വർഷമായി തുർക്കിക്കായി അന്താരാഷ്ട്ര ഫുട്ബോൾ കളിച്ചു. ആകെ 77 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ നേടിയിട്ടുണ്ട്. യൂറോ 2016ലും 2020ലും ടീമിനെ പ്രതിനിധീകരിച്ചു. 2020 ഓഗസ്റ്റിൽ അദ്ദേഹം ലിഗ് 1 ടീമായ ലില്ലെയിൽ ചേർന്നു.