ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി എട്ടു വർഷത്തെ വാസത്തിന് ശേഷം ജർമൻ ഭീമന്മാരോട് വിട പറഞ്ഞിരിക്കുകയാണ്. 33 കാരൻ ഇനി സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ജേഴ്സിയിൽ ഗോളടിക്കുന്നത് കാണാനാവും. ബയേണിലെ കളിക്കാരോടും സ്റ്റാഫിനോടും വിട പറയുമ്പോൾ ബയേൺ മ്യൂണിക്കിലെ തന്റെ എട്ട് വർഷം “പ്രത്യേക”മായിരുന്നുവെന്ന് റോബർട്ട് ലെവൻഡോവ്സ്കി പറഞ്ഞു.
50 മില്യൺ യൂറോ കൊടുത്താണ് ബാഴ്സലോണ പോളിഷ് സ്‌ട്രൈക്കറെ ടീമിലെത്തിക്കുന്നത്.കഴിഞ്ഞ സീസണിൽ ബയേണിനായി 50 ഗോളുകൾ നേടിയ താരത്തിന്റെ വരവ് ബാഴ്‌സലോണയിൽ വലിയ മാറ്റം വരുത്തും എന്നുറപ്പാണ്. കഴിഞ്ഞ സീസണിൽ ക്ലബ് വിട്ട സൂപ്പർ താരം ലയണൽ മെസ്സിക്ക് യോജിച്ച പകരക്കാരൻ തന്നെയാണ് ലെവെൻഡോസ്‌കി.ബാഴ്സലോണക്കായി കളിക്കുന്ന ആദ്യത്തെ പോളിഷ് താരം കൂടിയാണ് ലെവെൻഡോസ്‌കി. ബയേണിനായി അവസാന പരിശീലന സെഷനിൽ പങ്കെടുത്ത ലെവെൻഡോസ്‌കി ടീമംഗങ്ങളെയും കോച്ചിംഗ് സ്റ്റാഫിനെയും ആലിംഗനം ചെയ്താണ് വിട പറഞ്ഞത്.2014ൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നാണ് 33കാരനായ താരം ബയേണിലെത്തിയത്.
“ഞാൻ തിരികെ വന്ന് എല്ലാ ജീവനക്കാരോടും ശരിയായി വിടപറയും,” അദ്ദേഹം സ്കൈ സ്പോർട്ടിനോട് പറഞ്ഞു. “ഇപ്പോൾ അതിനായി തയ്യാറെടുക്കാൻ എനിക്ക് അധികം സമയമില്ലായിരുന്നു.“ഈ എട്ട് വർഷം പ്രത്യേകമായിരുന്നു, നിങ്ങൾ അത് മറക്കരുത്. മ്യൂണിക്കിൽ എനിക്ക് നല്ല സമയം ഉണ്ടായിരുന്നു. ഞാൻ ഉടൻ സ്പെയിനിലേക്ക് പോകും. എന്നാൽ പരിശീലന ക്യാമ്പ് കഴിഞ്ഞ് ഞാൻ വീണ്ടും വന്ന് ശരിയായി യാത്ര പറഞ്ഞ് കുറച്ച് കാര്യങ്ങൾ സംഘടിപ്പിക്കും” അദ്ദേഹം പറഞ്ഞു.2014 മുതൽ ബയേണിനൊപ്പമുള്ള ലെവൻഡോവ്‌സ്‌കി 375 മത്സരങ്ങളിൽ നിന്നായി ക്ലബ്ബിനായി 344 ഗോളുകൾ നേടിയിട്ടുണ്ട്.
Bundesliga: 🏆🏆🏆🏆🏆🏆🏆🏆
— B/R Football (@brfootball) July 16, 2022
Champions League: 🏆
UEFA Super Cup: 🏆
Club World Cup: 🏆
DFB-Pokal: 🏆🏆🏆
DFL-Supercup: 🏆🏆🏆🏆🏆
The Best FIFA Men’s Player: 🥇🥇
European Golden Shoe: 🥇🥇
Ballon d’Or Striker of the Year: 🥇
Robert Lewandowski’s run at Bayern was ridiculous 😤 pic.twitter.com/NbZ7M06WiW
കഴിഞ്ഞ എട്ട് സീസണുകളിൽ ബയേണിനെ എട്ട് ബുണ്ടസ്‌ലിഗ കിരീടങ്ങളും മൂന്ന് ജർമ്മൻ കപ്പുകളും നേടാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട്, കൂടാതെ 2021/22 ലെ 34 ബുണ്ടസ്‌ലിഗ ഗെയിമുകളിൽ നിന്ന് 35 ഗോളുകൾ നേടിയതിന് ശേഷം തുടർച്ചയായി അഞ്ചാം സീസണിലും ലീഗിലെ ടോപ്പ് സ്‌കോററായി അദ്ദേഹം കിരീടം നേടിയിട്ടുണ്ട്.കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച സ്‌കോറർമാരിൽ ഒരാളാണ് ലെവൻഡോവ്‌സ്‌കി.ലയണൽ മെസ്സിയുടെ വിടവാങ്ങലിന് ശേഷം കഴിഞ്ഞ സീസണിൽ ഒന്നും നേടാനാകാത്ത ബാഴ്‌സലോണയുടെ ഒരു മത്സര ടീമിനെ പുനർനിർമ്മിക്കാനുള്ള സാധ്യതകൾ പോളിഷ് താരത്തിന്റെ വരവോടെ വളരെയധികം വർദ്ധിപ്പിക്കും.