ലയണൽ മെസ്സിയുടെ ഇന്റർ മിയാമിക്ക് MLS കപ്പ് പ്ലേഓഫിലേക്ക് യോഗ്യത നേടാനാകുമോ? |Inter Miami

ലയണൽ മെസ്സി ഇന്റർ മിയാമിയിൽ എത്തുമ്പോൾ ഈസ്‌റ്റേൺ കോൺഫറൻസിന്റെ അവസാന സ്ഥാനത്തായിരുന്നു ക്ലബ്.മെസ്സിയുടെ വരവിന് ശേഷം വലിയ കുതിപ്പാണ് ഇന്റർ മയാമി നടത്തിയത്. ലീഗ് കപ്പിലൂടെ മയാമിയുടെ ചരിത്രത്തിലെ ആദ്യ കിരീടം അവർ സ്വന്തമാക്കുകയും ചെയ്തു.

എന്നാൽ മെസ്സിയുടെ പരിക്ക് മയമിയുടെ കുതിപ്പിന് തടയിട്ടിരിക്കുകയാണ്. ഇന്നലെ MLSൽ മെസ്സിയുടെ അഭാവത്തിൽ ചിക്കാഗോ ഫയറിനോട് തോറ്റതോടെ മായാമിയുടെ പ്ലെ ഓഫ് പ്രതീക്ഷകൾ തുലാസിലായിരിക്കുകയാണ്. മെസ്സിയില്ലാതെ കളിച്ച നാല് മത്സരങ്ങളിൽ മയാമിക്ക് തോൽവി നേരിട്ടു.ഡേവിഡ് ബെക്കാമിന്റെ ടീം ആഗസ്ത് 28 നും സെപ്റ്റംബർ 10 നും ഇടയിൽ സാധ്യമായ 12 ൽ നിന്ന് 10 പോയിന്റുകൾ നേടി.ലീഗ്സ് കപ്പ് നേടിയതിന്റെയും യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ എത്തിയതിന്റെയും പിൻബലത്തിൽ ആയിരുന്നു കുതിപ്പ്. എന്നാൽ അന്തരാഷ്ട്ര ഇടവേളക്ക് ശേഷം മെസ്സി തിരിച്ചെത്തിയത് പരിക്കോട് കൂടിയാണ്.

കഴിഞ്ഞ ആറ് ലീഗ് മത്സരങ്ങളിൽ മെസ്സി 37 മിനിറ്റ് മാത്രമാണ് കളിച്ചത്.അത് മൂന്ന് തോൽവികൾക്കും രണ്ട് സമനിലകളും ഒരു വിജയവും നേടി.ഏക വിജയം ടൊറന്റോ എഫ്‌സിക്കെതിരെ ആയിരുന്നു.MLS കപ്പ് പ്ലേഓഫുകൾ പ്രധാനമായും രണ്ട് വ്യത്യസ്ത നോക്കൗട്ട് മത്സരങ്ങളാണ്.ഒന്ന് ഈസ്റ്റേൺ കോൺഫറൻസിനും മറ്റൊന്ന് വെസ്റ്റേൺ കോൺഫറൻസിനും. ഓരോ കോൺഫറൻസിൽ നിന്നും എട്ട് ടീമുകൾ വീതം യോഗ്യത നേടും. MLS കപ്പിലെ ക്വാർട്ടർ ഫൈനലിലേക്കാണ് അവർ യോഗ്യത നേടുന്നത്.ഒറ്റ-ഓഫ് മത്സരങ്ങളിലെ വിജയികൾ സെമി ഫൈനലിലേക്ക് മുന്നേറുന്നു.ഈസ്റ്റേൺ കോൺഫറൻസ് വിജയികൾ 2023-ലെ MLS കപ്പിനുള്ള വെസ്റ്റേൺ കോൺഫറൻസ് വിജയികളെ നേരിടും.

ഓരോ കോൺഫറൻസിലെയും മികച്ച ഏഴ് ടീമുകൾ റൗണ്ട് വണ്ണിലേക്ക് യോഗ്യത നേടും.ശേഷിക്കുന്ന ഒരു സ്ഥാനം വൈൽഡ് കാർഡ് റൗണ്ട് വഴി തീരുമാനിക്കും.എട്ടാം സ്ഥാനത്തും ഒമ്പതാം സ്ഥാനത്തും ഉള്ള ടീമുകൾ ആ സ്ഥാനത്തിനായി മത്സരിക്കും.നാഷ്‌വില്ലെ എസ്‌സി നിലവിൽ ഈസ്റ്റേൺ കോൺഫറൻസിൽ ഏഴാം സ്ഥാനത്താണ്. 14 ആം സ്ഥാനത്തുള്ള ഇന്റർ മയാമിയേക്കാൾ 12 പോയിന്റ് മുന്നിലാണ്.ഇന്റർ മയാമിക്ക് ഇന് മൂന്നു മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.അതിനാൽ വൈൽഡ് കാർഡ് റൗണ്ടിലേക്കുള്ള യോഗ്യതയാണ് മെസിക്കും മാർട്ടീനോയ്ക്കും പ്രതീക്ഷിക്കാവുന്നത്.പക്ഷേ അത് ഏതാണ്ട് കൈയ്യെത്താത്തതാണ്.

ഇന്നലത്തെ വിജയത്തോടെ രണ്ട് ഗെയിമുകൾ ശേഷിക്കുന്ന ചിക്കാഗോ ഫയർ 40 പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് ഉയർന്നു, മിയാമിയെക്കാൾ ഏഴ് പോയിന്റ് മുന്നിലാണ്.മയാമിക്ക് അവസാന മൂന്ന് മത്സരങ്ങൾ ജയിച്ചാൽ മാത്രമേ 42 ലെത്താൻ കഴിയൂ.ഒമ്പതാം സ്ഥാനത്തുള്ള ന്യൂയോർക്ക് സിറ്റി എഫ്‌സി, രണ്ട് കളികൾ ശേഷിക്കെ 38 പോയിന്റ് നേടി.CF മോൺ‌ട്രിയൽ (32 ഗെയിമുകളിൽ നിന്ന് 38 പോയിന്റ്), D.C. യുണൈറ്റഡ് (33 ഗെയിമുകളിൽ നിന്ന് 37 പോയിന്റ്) ന്യൂയോർക്ക് റെഡ് ബുൾസ് (32 കളികളിൽ നിന്ന് 37 പോയിന്റ്), ഷാർലറ്റ് എഫ്സി (31 കളികളിൽ നിന്ന് 36 പോയിന്റ്). എന്നിവർ മയാമിയെക്കാൾ മുന്നിലാണ്.ഇന്റർ മിയാമിയും ഷാർലറ്റും പരസ്പരം രണ്ട് തവണ കളിക്കേണ്ടതുണ്ട്. മയാമിക്ക് പ്ലെ ഓഫ് സ്പോട്ട് വളരെ അകലെയാണ്.

3/5 - (1 vote)
Lionel Messi