കനേഡിയൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വാണ്ടറേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് വാലർ എഫ്സി പരാജയപ്പെടുത്തി. എന്നാൽ മത്സര ഫലത്തേക്കാൾ ഏറെ വാലർ എഫ്സി കളിക്കാരിലൊരാളുടെ വലിയ അബദ്ധമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
എന്നാല്‍ ഇത്തരമൊരു അബദ്ധം ആദ്യമായിരിക്കുമെന്നാണ് ഒരു വീഡിയോക്ക് കീഴെ ആരാധകര്‍ ആശ്ചര്യപ്പെടുന്നത്. നൂറ്റാണ്ടിന്റെ അബദ്ധം എന്നാണ് ഫുട്ബോൾ ആരാധകർ ഇതിനെ വിശേഷിപ്പിച്ചത്.വാലോർ എഫ്സി vs എച്ച്എഫ്എക്സ് വാണ്ടറേഴ്സ് എഫ്സി ഫുട്ബോൾ മത്സരത്തിൽ 84-ാം മിനിറ്റിൽ മോസസ് ഡയർ വാലർ എഫ്സിക്കായി വിജയ ഗോൾ നേടി ടീമിനായി മൂന്ന് പോയിന്റുകൾ ഉറപ്പിച്ചു.
വാല എഫ്സിയുടെ സുഡാന് താരം അകിയോ ഗോള്‍ നേടാന്‍ ലഭിച്ച സുവര്‍ണാവസരം പുറത്തേക്ക് അടിച്ചു കളഞ്ഞതാണ് ആരാധകരെ അമ്പരപ്പിച്ചു കളഞ്ഞത്. മത്സരത്തിന്റെ 18-ാം മിനിറ്റിൽ വാലർ എഫ്സിയുടെ അലസാന്ദ്രോ റിഗ്ഗിയുടെ ഷോട്ട് എച്ച്എഫ്എക്സ് വാണ്ടറേഴ്സ് എഫ്സി ഗോൾകീപ്പറെ മറികടന്ന് തുറന്ന വലയിലേക്ക് പോയി കൊണ്ടിരുന്നപ്പോൾ സഹതാരം വില്യം അകിയോക്ക് പന്തിന് വെറുതെ ഒന്നു തൊട്ടാല്‍ മാത്രം മതിയായിരുന്നു.
A moment to forget for Valour FC, as William Akio clears a teammate's shot off the line 😅#CanPL | 📺 @onesoccerpic.twitter.com/1ZUuUonSqW
— Canadian Premier League (@CPLsoccer) July 10, 2022
അത് വലയില്‍ കിടന്നേനെ. പക്ഷേ താരം പന്ത് തട്ടിയത് പുറത്തേക്കാണെന്ന് മാത്രം. മത്സരത്തിൽ വാലർ എഫ്സി വിജയിച്ചെങ്കിലും താരത്തിന്റെ അബദ്ധം വലിയ ചർച്ച വിഷയമായി മാറി.
The worst miss you will ever see in your life .. courtesy of the Canadian Premier League 🇨🇦🍁 pic.twitter.com/L1ayQBt0oq
— Walid Ziani (@bylka613_) July 10, 2022