സിദാൻ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ അടുത്തത് ആരാണ് എന്ന തിരച്ചിലിനു ഒടുവിലാണ് എവർട്ടണിൽ നിന്നും ഫ്ലോറന്റീനോ പെരെസ് കാർലോസ് ആൻസെലോട്ടിയെ തിരിച്ചു കൊണ്ടുവന്നത്. വലിയ പ്രതീക്ഷകൾ ഇല്ലാതെ തന്നെയാണ് ഇറ്റാലിയൻ പരിശീലകൻ ഈ സീസണിൽ റയലിലെത്തുന്നത്. എന്നാൽ കഴിഞ്ഞ തവണ കൈവിട്ട ല ലിഗ കിരീടം നേടികൊടുത്താണ് തന്നിലുള്ള പ്രതീക്ഷകൾ അദ്ദേഹം നിറവേറ്റിയത്.
ആൻസെലോട്ടിയുടെ റൊട്ടെഷൻ പോളിസിയും പരാജയങ്ങളിലേക്ക് നയിച്ച ചില ടാക്ടിക്കൽ ചേഞ്ചുകൾ അടക്കം വിമർശിക്കപ്പെടുമ്പോഴും അനായാസം ലീഗ് കിരീടത്തിലേക്ക് നടന്ന് കയറിയ ഒരു സീസൺ സമ്മാനിച്ച ആഞ്ചലോടി അറ്റാക്കിങ് ബ്രാൻഡ് ഓഫ് ഫുട്‌ബോളും അതിനനുസരിച്ചു ഈ ടീമിനെ മിനുക്കിയെടുത്ത അദ്ദേഹത്തിന്റെ അധ്വാനവും തീർച്ചയായും വിലമതിക്കാനാവത്തതാണ്.
🏆 Serie A
— ESPN FC (@ESPNFC) April 30, 2022
🏆 Premier League
🏆 Ligue 1
🏆 Bundesliga
🏆 LaLiga
Carlo Ancelotti becomes the first manager in history to win all 5 major European leagues 👏 pic.twitter.com/1fl6oNqiwK
ശനിയാഴ്ച എസ്പാൻയോളിനെതിരെ റയൽ മാഡ്രിഡിന്റെ 35-ാമത് ലാ ലിഗ കിരീട നേട്ടത്തിന് ശേഷം പരിശീലകൻ കാർലോ ആൻസലോട്ടി അഞ്ച് മുൻനിര യൂറോപ്യൻ ലീഗുകളിലും ലീഗ് കിരീടങ്ങൾ നേടുന്ന ആദ്യ പരിശീലകനായി ചരിത്രം രചിച്ചു. 2003-04ൽ എസി മിലാനൊപ്പം സീരി എ, 2009/10ൽ ചെൽസിക്കൊപ്പം പ്രീമിയർ ലീഗ്, 2012-13ൽ പാരീസ് സെന്റ് ജെർമെയ്‌നുമായി (പിഎസ്‌ജി) ലീഗ് 1 , 2016-17ൽ ബയേൺ മ്യൂണിക്കിനൊപ്പം ബുണ്ടസ്‌ലിഗ, ഇപ്പോൾ റയൽ മാഡ്രിഡിനൊപ്പം ലാ ലിഗയും നേടിയിരിക്കുകയാണ് .
Carlo Ancelotti is the first manager ever to win all of Europe’s top five leagues.
— B/R Football (@brfootball) April 30, 2022
Legend. 👑 pic.twitter.com/Suf1B8J59Y
ഇന്നലെ എസ്പാൻയോളിനെതിരെ റയൽ മാഡ്രിഡ് 4-0ന് ജയിച്ചതോടെ ഫുട്ബോളിൽ ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യ പരിശീലകനായി കാർലോ ആൻസലോട്ടി മാറി. ആദ്യ പകുതിയിൽ റോഡ്രിഗോ രണ്ട് ഗോളുകൾ നേടി, രണ്ടാം പകുതിയിൽ മാർക്കോ അസെൻസിയോയും കരീം ബെൻസെമയും ഓരോ ഗോൾ വീതം നേടി വ്യജയവും കിരീടവും ഉറപ്പിച്ചു.ഇറ്റാലിയൻ പരിശീലകൻ മൂന്ന് തവണ മാനേജരായി യുവേഫ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്. 2002-03ലും 2006-07ലും എസി മിലാനൊപ്പം രണ്ട് കിരീടങ്ങൾ നേടിയ അദ്ദേഹം 2013-14ൽ റയൽ മാഡ്രിഡിനൊപ്പം മൂന്നാം കിരീടം ഉയർത്തി. ഈ നേട്ടങ്ങൾക്ക് പുറമെ, സൂപ്പർകോപ്പ ഇറ്റാലിയാന, എഫ്എ കപ്പ്, കോപ്പ ഡെൽ റേ, ഡിഎഫ്എൽ-സൂപ്പർകപ്പ് എന്നിവയുൾപ്പെടെ നിരവധി ആഭ്യന്തര ട്രോഫികളും 62-കാരൻ നേടിയിട്ടുണ്ട്.
എന്നിരുന്നാലും ആൻസലോട്ടിയുടെ വിജയം ടീം ട്രോഫികളിൽ മാത്രം ഒതുങ്ങുന്നില്ല. ഇറ്റാലിയൻ താരത്തെ നേരത്തെ രണ്ട് തവണ (2001, 2004), 2012-13 ലെ ലീഗ് 1 മാനേജർ ഓഫ് ദി ഇയർ, അഞ്ച് തവണ ഈ മാസത്തെ പ്രീമിയർ ലീഗ് മാനേജർ എന്നിങ്ങനെ രണ്ട് തവണ സീരി എ കോച്ച് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു.ഈ വിജയത്തോടെ, അൻസലോട്ടി എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളായി മാറിയിരിക്കുകയാണ്.
Carlo Ancelotti's players show him love 😂❤️ pic.twitter.com/hWsyvi1Hnj
— ESPN FC (@ESPNFC) April 30, 2022
35-ാമത് ലാ ലിഗ കിരീടം സ്വന്തമാക്കാൻ റയൽ മാഡ്രിഡിനെ കാർലോ ആൻസലോട്ടി സഹായിച്ചിട്ടുണ്ടെങ്കിലും ഇറ്റാലിയൻ പരിശീലകന്റെ ശ്രദ്ധ ഇപ്പോൾ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് മാറും. 14 ആം ചാമ്പ്യൻസ് ലീഗ് നേടാനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ്.ലോസ് ബ്ലാങ്കോസിന് യുസിഎൽ കിരീടം നേടണമെങ്കിൽ, പ്രീമിയർ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ രണ്ടാം പാദത്തിൽ മികച്ച വിജയം അനിവാര്യമാണ്.റയൽ മാഡ്രിഡ് vs മാഞ്ചസ്റ്റർ സിറ്റി രണ്ടാം പാദം ബുധനാഴ്ച രാത്രി നടക്കും.