വിരമിച്ചാൽ ടീമിൽ ജോലി നൽകാമെന്ന ആൻസലോട്ടിയുടെ ഓഫർ മോഡ്രിച് തള്ളിക്കളഞ്ഞതായി റിപ്പോർട്ടുക | Luka Modric

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രാജാക്കന്മാർ എന്നറിയപ്പെടുന്ന സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡ്‌ ഇത്തവണയും തങ്ങളുടെ സീസൺ വളരെ ഗംഭീരമായാണ് മുന്നോട്ടു കൊണ്ടുപോയികൊണ്ടിരിക്കുന്നത്. ഒരുകാലത്ത് ഫുട്ബോൾ അടക്കിവാണിരുന്ന സൂപ്പർ താരങ്ങളുടെ യുഗമുണ്ടായിരുന്ന റയൽ മാഡ്രിഡ്‌ ടീമിൽ നിലവിൽ പുതിയ സൂപ്പർ താരങ്ങളാണ് ഉദിച്ചു വരുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും റാമോസും തുടങ്ങി വമ്പൻ താരനിര അണിനിരന്ന റയൽ മാഡ്രിഡിന്റെ സുവർണ കാലഘട്ടത്തിലേ ടീമിൽ നിലവിൽ റയൽ മാഡ്രിഡിൽ ശേഷിക്കുന്നത് മോഡ്രിച്, ടോണി ക്രൂസ്, കർവഹാൽ തുടങ്ങിയ ചുരുക്കം ചില താരങ്ങൾ മാത്രമാണ്.

വിനീഷ്യസ് ജൂനിയർ, ജൂഡ് ബെലിങ്ഹാം തുടങ്ങി ലോക ഫുട്ബോളിലെ യുവ സൂപ്പർ താരനിരയെ സ്വന്തമാക്കുന്ന റയൽ മാഡ്രിഡ്‌ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് സൂപ്പർതാരമായ എംബാപ്പേയെയും ടീമിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. കിലിയൻ എംബാപ്പേ വരുന്ന സന്തോഷത്തിലാണ് റയൽ മാഡ്രിഡ്‌ ആരാധകർ എങ്കിലും ടീമിൽ നിന്നും കരാർ അവസാനിച്ച് മടങ്ങുന്ന ലൂക്കാ മോഡ്രിചിന്റെ കാര്യത്തിൽ ആരാധകർക്ക് വളരെയധികം നിരാശയുണ്ട്.

നിലവിൽ വരുന്ന അപ്ഡേറ്റുകൾ പ്രകാരം ഈ സീസൺ കഴിയുന്നതോടെ റയൽ മാഡ്രിഡിൽ കരാർ അവസാനിക്കുന്ന ലൂക്ക മോഡ്രിച്ചിന് റയൽ മാഡ്രിഡിൽ നിന്നും ഈ സീസണോടെ വിരമിക്കുകയാണെങ്കിൽ തന്റെ കോച്ചിംഗ് സ്റ്റാഫായി വരാമെന്ന ഓഫർ റയൽ മാഡ്രിഡ്‌ പരിശീലകനായ കാർലോ ആൻസലോട്ടി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 38 വയസ്സുകാരനായ ലൂക്കാ മോഡ്രിച്ച് വിരമിക്കുകയാണെങ്കിൽ മാഡ്രിഡ്‌ ടീമിലെ കോച്ചിംഗ് സ്റ്റാഫ് സ്ഥാനമാണ് ആൻസലോട്ടി മുന്നോട്ട് വെക്കുന്നത്.

അതേസമയം പുറത്തുവരുന്ന മറ്റു ചില റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആന്‍സലോട്ടിയുടെ ഈ ഓഫർ ലൂക്കാ മോഡ്രിച്ച് തള്ളിക്കളഞ്ഞിട്ടുണ്ട്. കാരണം ഒരു വർഷം കൂടി കരാർ പുതുക്കി റയൽ മാഡ്രിഡിൽ കളി തുടരാൻ ആകുമെന്ന പ്രതീക്ഷയിലാണ് ലൂക്ക മോഡ്രിച് എന്നതിനാലാണ് റയൽ മാഡ്രിഡ് പരിശീലകന്റെ ഈ ഓഫർ തള്ളിക്കളഞ്ഞതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. എന്തായാലും ഈ സീസൺ അവസാനിക്കുന്നതിന് മുൻപായി ലൂക്കാ മോഡ്രിച്ചിന് മറ്റൊരു സീസൺ കൂടി കരാർ പുതുക്കി നൽകാൻ റയൽ മാഡ്രിഡ്‌ തയ്യാറാകുമോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും.

5/5 - (2 votes)