ബ്രേക്കിംഗ്: ലൈംഗികാതിക്രമക്കേസിൽ കുറ്റക്കാരനായ ഡാനി ആൽവസിന് നാലര വർഷം തടവ് | Dani Alves

മുൻ ബാഴ്‌സലോണ ഫുട്‌ബോൾ താരമായ ബ്രസീലിന്റെ ഡാനി ആൽവസ് നിശാക്ലബ് ലൈംഗികാതിക്രമക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി നാല് വർഷവും ആറ് മാസവും തടവിന് ശിക്ഷിക്കപ്പെട്ടു. 2022-ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

2022 ഡിസംബർ 30-31 രാത്രിയിൽ ബാഴ്‌സലോണയിലെ സട്ടൺ നിശാക്ലബിലെ ഒരു സ്വകാര്യ മുറിയിലെ കുളിമുറിയിൽ 23 കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനാണ് മുൻ ഫുട്ബോൾ താരം ഡാനി ആൽവസിന് നാലര വർഷത്തെ തടവ് ശിക്ഷ ലഭിച്ചത്. ബാഴ്സലോണ വിചാരണ തുടങ്ങി രണ്ടാഴ്ചയ്ക്ക് ശേഷമാണ് അപ്പീൽ കോടതി ശിക്ഷ പ്രഖ്യാപിച്ചത്.

കഴിഞ്ഞ സമ്മറിൽ നഷ്ടപരിഹാരമായി 150,000 യൂറോ നഷ്ടപരിഹാരം നൽകി മുൻ ബാഴ്‌സലോണ ഫുട്ബോൾ താരം ഇരയ്ക്ക് ഭാഗികമായി നഷ്ടപരിഹാരം നൽകിയതിനാലാണ് നാലര വർഷത്തെ തടവ് ശിക്ഷയ്ക്ക് കാരണം. തടവുശിക്ഷ അനുഭവിച്ചുകഴിഞ്ഞാൽ അഞ്ച് വർഷത്തെ പ്രൊബേഷനും 1000 മീറ്ററിനുള്ളിൽ ഇരയെ സമീപിക്കുന്നതും ഒമ്പത് വർഷത്തേക്ക് ഏതെങ്കിലും വിധത്തിൽ ഇരയുമായി ആശയവിനിമയം നടത്തുന്നത് വിലക്കാനും കോടതി നിർദ്ദേശിച്ചു.

ഇതിനകം തന്നെ ഡാനി ആൽവേസ് ഒരു വർഷത്തെ താൽക്കാലിക തടവ് അനുഭവിച്ചിട്ടുണ്ട്.വിചാരണയ്ക്കിടെ അടച്ച കോടതി മുറിയിലായിരുന്നു ഇര തന്റെ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ താരങ്ങളിൽ ഒരാളായിരുന്നു ഡാനി ആൽവെസ്. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ബ്രസീൽ ടീമിലെ അംഗമായിരുന്നു ഡാനി ആൽവേസ്.

Rate this post