കരിം ബെൻസെമ പോയതിന് ശേഷം റയൽ മാഡ്രിഡ് ദുർബലമായെന്ന് കാർലോ ആൻസലോട്ടി

2023/24 സീസണിൽ മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു വിജയങ്ങൾ നേടിയ അവർ ലീഗിൽ ഒന്നാം സ്ഥാനത്താണ്.മാഡ്രിഡിന് ഈ സീസണിൽ 100 ശതമാനം വിജയ നിരക്ക് ഉണ്ട്.ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരു മാർക്വീ സെന്റർ ഫോർവേഡിനെ സൈൻ ചെയ്തില്ലെങ്കിലും അവരുടെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് മൊത്തം ഒമ്പത് പോയിന്റുകൾ നേടി.

എന്നാൽ ചില പ്രധാന കളിക്കാർ പോയതിനെത്തുടർന്ന് കഴിഞ്ഞ സീസണിൽ താൻ പരിശീലിപ്പിച്ച റയൽ മാഡ്രിഡ് ടീമിനേക്കാൾ ദുർബലമാണ് ഇപ്പോൾ ഉള്ള ടീം എന്ന് ആൻസലോട്ടി വിശ്വസിക്കുന്നു.കരീം ബെൻസെമയും മാർക്കോ അസെൻസിയോയും ഈ സമ്മറിൽ റയലിൽ നിന്നും പോയി.

മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടുകയും ഓഗസ്റ്റിൽ ലാ ലിഗയിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ജൂഡ് ബെല്ലിംഗ്ഹാമിനെ ടീമിലെത്തിച്ചിട്ടും ബെൻസീമയെപ്പോലെ കരിഷ്മയും നേതൃപാടവവുമുള്ള ഒരു ശക്തനായ സ്‌ട്രൈക്കറെ മാഡ്രിഡ് സൈൻ ചെയ്യാത്തതിനാൽ ടീമിന് ചുറ്റും ആശങ്കയുണ്ട്.പരിക്കേറ്റ വിനീഷ്യസിന്റെ അഭാവത്തിൽ ഗെറ്റാഫെയ്‌ക്കെതിരായ 4-4-2 ശൈലിയിൽ റച്ചുനിൽക്കുമെന്ന് ആൻസലോട്ടി തറപ്പിച്ചുപറഞ്ഞു.

ഹാംസ്ട്രിംഗ് പരിക്ക് മൂലം ആറാഴ്ച വരെ പുറത്തിരുന്ന വിനീഷ്യസ്, ലോസ് ബ്ലാങ്കോസിന്റെ ഫീൽഡിലെ ഏറ്റവും സ്വാധീനമുള്ള കളിക്കാരിലൊരാളാണ്, അദ്ദേഹത്തിന്റെ അഭാവം ആൻസലോട്ടിയുടെ ആശങ്കയ്ക്ക് കാരണമാകുമെന്ന് പലരും കരുതുന്നുണ്ട്.റയൽ മാഡ്രിഡ് ഇതുവരെയുള്ള അവരുടെ മൂന്ന് ലാ ലിഗ ഗെയിമുകളിലും മേൽപ്പറഞ്ഞ ഫോർമേഷൻ സ്വീകരിച്ചു, കൂടാതെ 100 ശതമാനം വിജയ റെക്കോർഡും ഉണ്ട്.വെറ്ററൻ ഇറ്റാലിയൻ മാനേജർ നിലവിലെ അവസ്ഥ നിലനിർത്താൻ തയ്യാറാണ്.

3.4/5 - (5 votes)