വരുന്ന സീസണിലേക്ക് തന്റെ ടീമായ എവെർട്ടണെ ശക്തിപ്പെടുത്താനുള്ള കഠിനശ്രമത്തിലാണ് പരിശീലകൻ കാർലോ ആഞ്ചലോട്ടി. ഇതിന്റെ ഭാഗമായി നാപോളിയുടെ ബ്രസീലിയൻ മിഡ്‌ഫീൽഡർ അലനുമായി ക്ലബ് കരാറിൽ എത്തിയിരുന്നു. കൂടാതെ റയൽ മാഡ്രിഡ് താരം ഹാമിഷ് റോഡ്രിഗസുമായും ചർച്ചകൾ നടക്കുന്നുണ്ട്. ദിവസത്തിനകം ഇതും ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് വാർത്തകൾ.
ഇപ്പോഴിതാ മറ്റൊരു താരത്തെ കൂടി ആഞ്ചലോട്ടി ആവിശ്യമുണ്ട്. മറ്റാരുമല്ല, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റൈൻ ഗോൾകീപ്പർ സെർജിയോ റോമെറോയെയാണ് ഇദ്ദേഹത്തിന് ആവിശ്യം. നിലവിലെ എവെർട്ടൺ ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡിന് ഒരു വെല്ലുവിളി എന്ന നിലക്കാണ് ആഞ്ചലോട്ടി റോമെറോയെ ആലോചിക്കുന്നത്. കഴിഞ്ഞ സീസണിൽ നാലു വൻ അബദ്ധങ്ങളാണ് ഗോൾകീപ്പർ പിക്ക്ഫോർഡ് വഴങ്ങിയിരുന്നത്. ഇതിനാലാണ് മറ്റൊരു സൂപ്പർ കീപ്പറെ കൂടി ആഞ്ചലോട്ടി ആലോചിക്കുന്നത്.
നിലവിൽ യുണൈറ്റഡിന്റെ രണ്ടാം കീപ്പറാണ് സെർജിയോ റോമെറോ. ഒന്നാം കീപ്പറായി ഡേവിഡ് ഡിഹിയ ഉണ്ട്. എന്നാൽ ഷെഫീൽഡ് യുണൈറ്റഡിൽ രണ്ട് വർഷക്കാലം മിന്നുന്ന പ്രകടനം കാഴ്ച്ച ഡീൻ ഹെന്റെഴ്സൻ യുണൈറ്റഡിൽ തന്നെ തിരിച്ചെത്തിയിട്ടുണ്ട്. താരം ലോണിൽ ആയിരുന്നു കളിച്ചിരുന്നത്. ഇതിനാൽ റോമെറോ ഈ ട്രാൻസ്ഫറിൽ ക്ലബ് വിടാൻ സാധ്യത കൂടുതലാണ്. 2015-ൽ യുണൈറ്റഡിൽ എത്തിയ താരം കേവലം 61 മത്സരങ്ങൾ മാത്രമാണ് യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുണ്ട്. ഒരിക്കലും അർഹിച്ച പരിഗണന താരത്തിന് ലഭിച്ചിരുന്നില്ല.
അതിനാൽ തന്നെ റോമെറോ യുണൈറ്റഡ് വിട്ടേക്കും. ജോർദാൻ പിക്ക്ഫോർഡിന്റെ പ്രകടനത്തിൽ ആഞ്ചലോട്ടി നീരസം പ്രകടിപ്പിച്ചിരുന്നു. നിലവിൽ റോമെറോക്ക് വേണ്ടി മറ്റു ക്ലബുകളും രംഗത്തുണ്ട്. അതിൽ പ്രധാനികളാണ് ലീഡ്‌സ് യുണൈറ്റഡ്. പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ഇവർ അർജന്റൈൻ പരിശീലകൻ ബിയൽസയുടെ കീഴിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്.