ബ്രേക്കിങ് ന്യൂസ് :ബ്രസീലിന്റെ പരിശീലകനാവാൻ സമ്മതിച്ച് ആഞ്ചലോട്ടി!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തീർത്തും നിരാശാജനകമായ പ്രകടനമായിരുന്നു ബ്രസീൽ നടത്തിയത്.ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരത്തിൽ അവർ പരാജയപ്പെട്ടിരുന്നു.പിന്നീട് ക്വാർട്ടർ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ടുകൊണ്ടാണ് ബ്രസീലിന് പുറത്തേക്ക് പോവേണ്ടിവന്നത്.ആരാധകർക്ക് വലിയ നിരാശ നൽകിയ ഒരു കാര്യമായിരുന്നു മികച്ച ടീം ഉണ്ടായിട്ടും ബ്രസീൽ നേരത്തെ പുറത്തേക്ക് പോകേണ്ടി വന്നത്.

ബ്രസീൽ പുറത്തേക്ക് പോയതിന് പിന്നാലെ പരിശീലകനായ ടിറ്റെയും ബ്രസീലിനോട് വിട പറഞ്ഞിരുന്നു.നേരത്തെ അറിയിച്ചത് പ്രകാരമാണ് അദ്ദേഹം ടീം വിട്ടത്.പകരക്കാരന് വേണ്ടിയുള്ള അന്വേഷണത്തിൽ ആയിരുന്നു ഇതുവരെ സിബിഎഫ് ഉണ്ടായിരുന്നത്.ഒട്ടേറെ പേരുകൾ ബ്രസീൽ ടീമുമായി ബന്ധപ്പെട്ടു കൊണ്ട് വാർത്തകളിൽ പ്രചരിച്ചിരുന്നു.ലൂയിസ് എൻറിക്കെ,മൊറിഞ്ഞോ,പെപ് ഗാർഡിയോള,ജോർഹെ ജീസസ് എന്നിവരൊക്കെ അതിൽ പെട്ടവരായിരുന്നു.

എന്നാൽ തുടക്കം മുതലേ ഏറ്റവും കൂടുതൽ കേട്ടിരുന്നത് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയുടെ പേരായിരുന്നു.അദ്ദേഹത്തിന് വേണ്ടി ബ്രസീൽ തുടക്കം തൊട്ട് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.പക്ഷേ ഇപ്പോൾ അത് ഫലം കണ്ടതായി ESPN ബ്രസീൽ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.അതായത് ബ്രസീലിന്റെ പരിശീലകനാവാൻ ആഞ്ചലോട്ടി സമ്മതം അറിയിച്ചു എന്നാണ് ഇവരുടെ കണ്ടെത്തൽ.

പക്ഷേ ഇപ്പോൾ തന്നെ അദ്ദേഹം ബ്രസീലിന്റെ പരിശീലകനായി കൊണ്ട് ചുമതല ഏൽക്കില്ല.മറിച്ച് ഈ സീസൺ അദ്ദേഹം റയൽ മാഡ്രിഡിൽ പൂർത്തിയാക്കും.അടുത്ത ജൂലൈ മാസത്തിലാണ് ബ്രസീലിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുക.അതുവരെ ഒരു താൽക്കാലിക പരിശീലന ബ്രസീൽ ചുമതലപ്പെടുത്തേണ്ടി വരും.2023 മുതൽ 2026 വരെയുള്ള ഒരു കരാറിലായിരിക്കും ഈ പരിശീലകൻ സൈൻ ചെയ്യുക. ഇതൊക്കെയാണ് ESPN പുറത്ത് വിട്ട വിവരങ്ങൾ.

ഇതോടൊപ്പം ഒരു കാര്യം കൂടി അവർ ചേർക്കുന്നുണ്ട്.അതായത് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരങ്ങളായ വിനീഷ്യസ് ജൂനിയർ,റോഡ്രിഗോ,എഡർ മിലിട്ടാവോ എന്നിവർക്ക് ഈ കാര്യത്തെക്കുറിച്ച് ഇപ്പോൾ തന്നെ അറിയാമെന്നും ഇവർ റിപ്പോർട്ട് ചെയ്തു.ESPN ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.CBF ഒഫീഷ്യലായി കൊണ്ട് ഇതൊന്നും പ്രഖ്യാപിച്ചിട്ടില്ല.അതുകൊണ്ടുതന്നെ ഒഫീഷ്യൽ സ്ഥിരീകരണം വരെ നമുക്ക് ഇക്കാര്യം ഉറപ്പിക്കാൻ സാധിക്കില്ല.

Rate this post