ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കുന്നതിന്റെ അരികിലാണ് നിലവിൽ പോയന്റ് ടേബിളിലുള്ളത്. ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ ടോപ് ഫോറിൽ ഫിനിഷ് ചെയ്യണമെങ്കിൽ ഇനിയുള്ള രണ്ട് മത്സരങ്ങളിൽ നിന്നും ഒരു പോയന്റ് മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡിഫെൻസിൽ നെഞ്ച് വിരിച്ചുനിൽക്കുന്ന അർജന്റീനക്കാരൻ ലിസാൻഡ്രോ മാർട്ടിനസിന്റെ കരുത്തുറ്റ പ്രകടനം ടീമിന്റെ മികച്ച പ്രകടനത്തിനും നല്ല റിസൾട്ടുകൾക്ക് കാരണമായിട്ടുണ്ട്. ലോകകപ്പ് ജേതാവ് കൂടിയായ ലിസാൻഡ്രോ മാർട്ടിനസ് നിലവിൽ യുണൈറ്റഡിന്റെ ഡിഫെൻസിലെ പ്രധാന താരം കൂടിയാണ്.
🚨🇦🇷 Jamie Carragher: “I’d like to apologise to Lisandro Martinez, he was my surprise of the season.” pic.twitter.com/ifWbUxO4Dg
— UtdPlug (@UtdPlug) May 22, 2023
നേരത്തെ ലിസാൻഡ്രോ മാർട്ടിനസിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച മുൻ ലിവർപൂൾ താരവും നിലവിൽ ഇംഗ്ലീഷ് കമന്റെറ്റർ കൂടിയായ ജാമി കരാഗർ ഇപ്പോൾ താരത്തിനെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്. വിമർശനങ്ങൾക്ക് മാപ്പ് ചോദിച്ച ജാമി ലിസാൻഡ്രോയേ വാഴ്ത്തുകയായിരുന്നു.
Lisandro Martinez.pic.twitter.com/OAXqihfOyY
— ☈ッ (@TheFergusonWay) May 22, 2023
“ലിസാൻഡ്രോ മാർട്ടിനസ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ഇല്ലെങ്കിൽ അത് ഡിഫെൻസിൽ വലിയൊരു വിടവ് ഉണ്ടാക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മാത്രമല്ല ഡിഫെൻസിലും മറ്റും ബോൾ നിയന്ത്രണത്തിലാക്കുന്ന അദ്ദേഹത്തിന്റെ കഴിവും മികച്ചതാണ്. അവൻ ഒരു പോരാളിയാണ്, അവൻ ഒരു നായകനാണ്. മുൻപ് നടന്ന സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഞാൻ അദ്ദേഹത്തിനോടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻസിനോടും ക്ഷമ ചോദിക്കുകയാണ്. ” – ജാമി കരാഗർ പറഞ്ഞു.
In August, Jamie Carragher said he was convinced Lisandro Martínez "can't play center back in the Premier League" because of his height.
— ESPN FC (@ESPNFC) May 23, 2023
On Monday, Carragher named Martínez as his biggest surprise of the Premier League season and apologized to him 😅 pic.twitter.com/QqdBC7S8Ec
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിന്റെ പ്രിയശിഷ്യനായ ലിസാൻഡ്രോ മാർട്ടിനസ് എന്ന 25 വയസുകാരൻ 2022-ലാണ് ഡച്ച് ക്ലബ്ബായ അയാക്സിൽ നിന്ന് ഓൾഡ് ട്രഫോഡിലെത്തുന്നത്. 27 മത്സരങ്ങളിൽ യുണൈറ്റഡ് ജേഴ്സിയണിഞ്ഞ താരം ലോകശ്രദ്ധ നേടുന്ന ഡിഫെൻഡർമാരിൽ ഒരാളായി മാറുകയും ചെയ്തു.