ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറോ 2022 ലാണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യൂണൈറ്റഡിലെത്തുന്നത്. ബ്രസീലിയൻ താരത്തിന്റെ വരവ് യുണൈറ്റഡിൽ വലിയ പ്രഭാവമാണ് ഉണ്ടാക്കിയത്, കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ യുണൈറ്റഡിന് എന്താണ് നഷ്ടപെട്ടത് എന്ന് കാസെമിറോയുടെ വരവോടെ മനസ്സിലായി.ബ്രസീലിയൻ മിഡ്ഫീല്ഡറുടെ വരവോടെ കെട്ടുറപ്പുള്ള ഒരു മിഡ്‌ഫീൽഡും പ്രതിരോധത്തിൽ കൂടുതൽ ശക്തിയും നൽകി.
എതിർ ടീമിൽ നിന്നും പന്ത് പിടിച്ചെടുക്കാനുള്ള താരത്തിന്റെ കഴിവ് യുണൈറ്റഡ് പ്രതിരോധത്തെ മാറ്റിമറിക്കുകയും അവരുടെ ദൗർബല്യങ്ങൾ ഇല്ലാതാക്കുകയും ചെയ്തു.മുന്നേറ്റനിര താരങ്ങൾക്ക് കൂടുതൽ സ്വന്തന്ത്രത്തോടെ കളിയ്ക്കാൻ ബ്രസീലിയൻ അവസരം ഒരുക്കി കൊടുക്കുകയും ചെയ്യുന്നുണ്ട്.തന്റെ ടീമിന് ഒരു ഡിഫൻസീവ് മിഡ്ഫീൽഡർ ആവശ്യമാണെന്ന് എറിക് ടെൻ ഹാഗിന് അറിയാമായിരുന്നു. അത്കൊണ്ട് തന്നെയാണ് വലിയ വിലകൊടുത്ത് ബ്രസീലിയനെ ഓൾഡ് ട്രാഫൊഡിലേക്ക് എത്തിച്ചതും.ഇപ്പോൾ റെഡ് ഡെവിൾസിലെ ഏറ്റവും മികച്ച താരം തന്നെയാണ് 30 കാരൻ എന്നത് സംശയമില്ലാതെ പറയാൻ സാധിക്കും.
റയൽ മാഡ്രിഡിലെ സ്ഥിര സാന്നിധ്യമായ കാസെമിറോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ തീരുമാനം എടുത്തത് മിക്ക ആരാധകരെയും അത്ഭുതപ്പെടുത്തി.മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നതിന് ശേഷം കാസെമിറോ മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ സീസണിൽ ലീഗ് കപ്പ് നേടിയുകൊണ്ട് അവർ ഒരു ട്രോഫിക്കായുള്ള അഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു, ഇംഗ്ലീഷ് ടോപ്പ് ഫ്ലൈറ്റിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറായി ബ്രസീലിയൻ പലരും വാഴ്ത്തപ്പെട്ടു.
🗣️ Casemiro: “Leaving Real Madrid? It was the chance to leave a big club on top, at an age that still allows me to have this willpower. If it was two or three years later, I wouldn't leave Real Madrid to go to another big one, I wouldn't have that ambition to change leagues.” pic.twitter.com/bVDgJt4kea
— Madrid Xtra (@MadridXtra) July 9, 2023
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുന്നതിനായി റയൽ മാഡ്രിഡ് വിടാനുള്ള തന്റെ തീരുമാനം കാസെമിറോ ഇപ്പോൾ വിശദീകരിച്ചു.“മികച്ച പ്രകടനം എന്നെ അനുവദിക്കുന്ന പ്രായത്തിൽനടത്താൻ ഒരു വലിയ ക്ലബ് മുകളിൽ നിന്ന് പുറത്തുപോകാനുള്ള അവസരമായിരുന്നു അത് .രണ്ടോ മൂന്നോ വർഷം മുമ്പായിരുന്നുവെങ്കിൽ, ഞാൻ റയൽ മാഡ്രിഡ് വിട്ട് മറ്റൊരു ക്ലബ്ബിലേക്ക് പോകില്ലായിരുന്നു.ലീഗുകൾ മാറ്റാനുള്ള ആഗ്രഹം എനിക്കുണ്ടായിരുന്നില്ല” ബ്രസീലിയൻ പറഞ്ഞു.
Casemiro made quite the impression during his debut #PL season 👏@ManUtd | @Casemiro pic.twitter.com/BJfXMsEhJT
— Premier League (@premierleague) July 5, 2023
കാസെമിറോയെ സംബന്ധിച്ചിടത്തോളം ഈ നീക്കം നല്ലതാണെങ്കിലും റയൽ മാഡ്രിഡിഡിന് അങ്ങനെ ആയിരുന്നില്ല.ലോസ് ബ്ലാങ്കോസ് ഇതുവരെ ബ്രസീലിയൻ താരത്തെ ശരിയായി മാറ്റിസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടു, കോപ്പ ഡെൽ റേ നേടിയെങ്കിലും അവരുടെ 2022/23 കാമ്പെയ്‌ൻ വിജയമായി കണ്ടില്ല.