മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറോ സൗദി പ്രൊ ലീഗിലേക്ക് | Casemiro |Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറോയെ നോട്ടമിട്ടിയിരിക്കുകയാണ് സൗദി പ്രൊ ലീഗ് ക്ലബ്ബുകൾ.മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്‌ഫീൽഡർക്കുള്ള സൗദി ക്ലബ്ബുകളുടെ ഓഫർ ജനുവരിയിൽ വന്നേക്കാം.കഴിഞ്ഞ വർഷം റയൽ മാഡ്രിഡിൽ നിന്ന് ഓൾഡ് ട്രാഫോഡിലേക്ക് മാറിയത് ഒരു തെറ്റായിപ്പോയെന്ന് കാസെമിറോയ്ക്ക് തോന്നി തുടങ്ങിയിരിക്കുകയാണ്.

ഡിഫൻസീവ് മിഡ്ഫീൽഡറുടെ പ്രകടനങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അതൃപ്തരാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.റയൽ മാഡ്രിഡിലെ സ്ഥിര സാന്നിധ്യമായ കാസെമിറോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ തീരുമാനം എടുത്തത് മിക്ക ആരാധകരെയും അത്ഭുതപ്പെടുത്തിയിരുന്നു.കാസെമിറോ ഓൾഡ് ട്രാഫോർഡിൽ ഒരു മികച്ച അരങ്ങേറ്റ സീസൺ ആസ്വദിച്ചു.നിരവധി സുപ്രധാന ഗോളുകളോടെ, കാസെമിറോ യുണൈറ്റഡിനെ കാരബാവോ കപ്പ് നേടാനും എഫ്എ കപ്പ് ഫൈനലിലെത്താനും പ്രീമിയർ ലീഗിലെ ആദ്യ നാലിൽ ഇടം നേടാനും സഹായിച്ചു.

എന്നാൽ ഇംഗ്ലണ്ടിലെ തന്റെ രണ്ടാം സീസൺ ബ്രസീലിയന് അത്ര മികച്ചതല്ല. താരത്തിന്റെ മോശം ഫോം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.ഗലാതസരായ്ക്കെതിരെയുള്ള യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് തോൽവിയിൽ കാസെമിറോ ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു.ഇന്റർനാഷണൽ ബ്രേക്കിന് മുമ്പ് ബ്രെന്റ്ഫോർഡിനെതിരെയാണ് മിഡ്ഫീൽഡർ അവസാനമായി ക്ലബ്ബിനായി കളിച്ചത്.

സൗദി അറേബ്യയിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രണ്ട് ക്ലബ്ബുകൾക്ക് ഈ ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. അതിൽ ഒരു ക്ലബ്ബ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റാണ്.മറ്റൊരു ക്ലബ്ബ് ഏതാണ് എന്നത് അവ്യക്തമാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാനിധ്യം ബ്രസീലിയൻ താരത്തെ അൽ നാസർ തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചേക്കാം.റയൽ മാഡ്രിഡിൽ ഒരുപാട് കാലം ഒരുമിച്ച് കളിച്ച രണ്ട് താരങ്ങളാണ് റൊണാൾഡോയും കാസമിറോയും.

കാസെമിറോയ്ക്ക് അനുയോജ്യമായ പകരക്കാരനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും നാഷനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രസീലിയൻ മിഡ്ഫീൽഡറുടെ ദീർഘകാല പിൻഗാമിയായി ബെൻഫിക്കയുടെ ജോവോ നെവ്സ് കണക്കാക്കപ്പെടുന്നു.ബെൻഫിക്ക താരത്തെ സ്വന്തമാക്കാൻ യുണൈറ്റഡ് അതീവ താൽപര്യം പ്രകടിപ്പിച്ചതായി കറ്റാലൻ മാധ്യമം റിപ്പോർട്ട് ചെയ്തു. പോർച്ചുഗീസ് ക്ലബ് 60 മില്യൺ പൗണ്ടിൽ കൂടുതൽ ഇടപാട് നടത്താൻ തയ്യാറാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ബെൻഫിക്കയുടെ ലീഗ് കിരീട നേട്ടത്തിൽ 19 കാരനായ പ്രതിഭ നിർണായക പങ്ക് വഹിച്ചു

Rate this post
Manchester United