ഖത്തറിൽ വെച്ച് നടന്ന ഫിഫ വേൾഡ് കപ്പിൽ ക്വാർട്ടർ ഫൈനലിൽ ക്രോയേഷ്യയോട് ബ്രസീൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോറ്റു പുറത്തായത് ഏറെ വേദനിപ്പിച്ചുവെന്ന് ബ്രസീലിയൻ സൂപ്പർ താരമായ കാസമിറോ. ഈ തോൽവിക്ക് ശേഷം ഒരു മാസത്തേക്ക് താൻ ഫുട്ബോൾ മത്സരങ്ങൾ കണ്ടിട്ടില്ലെന്നും കാസമിറോ പറഞ്ഞു.
ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ വേൾഡ് കപ്പ് ഫൈനൽ മത്സരത്തിൽ അർജന്റീനയെ സപ്പോർട്ട് ചെയ്തിരുന്നോവെന്ന അവതാരകന്റെ ചോദ്യത്തിന് വളരെ വ്യക്തമായാണ് കാസമിറോ മറുപടി നൽകിയത്. മാത്രവുമല്ല മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ സഹതാരമായ അർജന്റീന താരം ലിസാൻഡ്രോ വേൾഡ് കപ്പ് നേടിയതിൽ സന്തോഷമുണ്ടെന്നും കാസമിറോ പറഞ്ഞു.
“ഇല്ല, ഞാൻ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരങ്ങൾകണ്ടില്ല, സത്യം പറഞ്ഞാൽ വേൾഡ് കപ്പിലെ ഞങ്ങളുടെ തോൽവിക്ക് ശേഷം ഞാൻ ഒരു മാസത്തേക്ക് ഫുട്ബോൾ മത്സരങ്ങൾ ഒന്നും കണ്ടിട്ടില്ല, എന്റെ വീട്ടിലെ ടിവി പോലും ഞാൻ ഓണാക്കിയില്ല. കാരണം വേൾഡ് കപ്പിലെ തോൽവി എന്നെ സംബന്ധിച്ച് വളരെ വേദനാജനകമായിരുന്നു.”
“എന്റെ ഉറ്റസുഹൃത്തുക്കളിൽ ഒരാളായ ലിച്ച ടൂർണമെന്റിൽ വിജയിച്ചുകൊണ്ട് വേൾഡ് കപ്പ് കിരീടം നേടി. എല്ലാ ബഹുമാനത്തോടും അഭിനന്ദനങ്ങളോടും കൂടി ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. എന്റെ സുഹൃത്തുക്കളിൽ നിന്ന് ഫിഫ ലോകകപ്പ് നേടാൻ അർഹതയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അത് ലിസാന്ദ്രോ മാർട്ടിനസ് ആണ്.” – കാസമിറോ പറഞ്ഞു.
Casemiro: “I didn't get to watch Maradona or Pele play, but I enjoyed watching the three greatest players of my generation: Messi, Cristiano and Neymar.” @castro_luizf 🗣️🇦🇷 pic.twitter.com/Z8yDjhy0B3
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 10, 2023
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എതിരാളികളുടെ പേടിസ്വപ്നമായി മാറിയ ഈ താരജോടികൾ ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫെൻസീവ് ലൈനിനു കരുത്ത് പകർന്നു കൊണ്ടിരിക്കുകയാണ്. എറിക് ടെൻ ഹാഗിന്റെ ടീമിലെ പ്രധാന താരങ്ങൾ കൂടിയാണ് കാസമിറോയും ലിസാൻഡ്രോയും.