ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിന്റെ ആദ്യ റൗണ്ടിൽ പാരീസ് സെന്റ് ജെർമെയ്ന് എതിരാളിയായായി ലഭിച്ചത് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനെയാണ്. ആദ്യ നറുക്കെടുപ്പിൽ പിഎസ്ജിക്ക് മാഞ്ചസ്റ്റർ യൂണൈറ്റഡിനെയാണ് എതിരാളിയായി ലഭിച്ചത് .ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തമ്മിലുള്ള പോരാട്ടം കാണാൻ കാത്തിരിന്നവർക്ക് പിഴവുകൾ കാരണം നറുക്കെടുപ്പ് വീണ്ടും നടത്തേണ്ടിവരികയും റയൽ മാഡ്രിഡിനെ മെസ്സിക്ക് എതിരാളിയായായി ലഭിക്കുകയും ചെയ്തു.
ഈ സീസണിലെ PSG യുടെ ചാമ്പ്യൻസ് ലീഗ് നേടാനുള്ള സാധ്യതയെക്കുറിച്ച് മെസ്സി സംസാരിച്ചു. ആര് എതിരാളിയായി വന്നാലും കുഴപ്പമില്ല എന്നും പറയുകയും ചെയ്തു.വലിയ മാറ്റമാണെങ്കിലും താനും കുടുംബവും പാരീസിൽ സമയം ആസ്വദിക്കുകയായിരുന്നുവെന്ന് ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് പറഞ്ഞു.”പിഎസ്ജിയുടെ ലക്ഷ്യം ചാമ്പ്യൻസ് ലീഗാണ്. അത് എല്ലാവരുടെയും ലക്ഷ്യമാണ്. എല്ലാ മികച്ച ടീമുകൾക്കും കിരീടം നേടാൻ അവസരം ഉണ്ട് .ബാഴ്സലോണയിൽ നിന്നും പാരിസിലേക്ക് വലിയ്യ് മാറ്റമാണ് സംഭവിച്ചത്, കാരണം ഞങ്ങൾ ഒരേ സ്ഥലത്ത് വളരെക്കാലമായി താമസിക്കുന്നു.ഇത് എളുപ്പമായിരുന്നില്ല, പക്ഷേ ഞങ്ങൾ ഒരു മനോഹരമായ നഗരത്തിലും ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിലുമാണ്. ഞങ്ങൾ വളരെ സന്തുഷ്ടരാണ്” മെസ്സി പറഞ്ഞു.
ഈ സീസണിൽ ടീം ചാമ്പ്യൻസ് ലീഗ് കിരീടം നേടുമെന്ന് പ്രതീക്ഷയിലാണ് പിഎസ്ജി ഉടമകൾ. ശകത്മായ ഒരു സ്ക്വാഡ് ഉണ്ടായിട്ടും ഹെഡ് കോച്ച് മൗറീഷ്യോ പോച്ചെറ്റിനോയുടെയും ക്ലബ്ബിന്റെയും പ്രകടനത്തിൽ ആരാധകർ തൃപ്തരല്ല. ഫ്രഞ്ച് ലീഗിൽ ഒന്നാമതാണെങ്കിലും ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ രണ്ടാമതായാണ് പാരീസ് ക്ലബ് ഫിനിഷ് ചെയ്തത്. എത്തിഹാദിൽ സിറ്റിക്കെതിരേയുള്ള പിഎസ്ജി യുടെ തോൽവി വലിയ വിമർശനം നേരിടേണ്ടി വന്നു.ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ, നെയ്മർ എന്നിവരെ ഒരേ നിരയിൽ ഉൾക്കൊള്ളിക്കാൻ അർജന്റീനിയൻ പരിശീലകന് സാധിക്കുന്നില്ല.
കണങ്കാലിനേറ്റ പരിക്ക് കാരണം നെയ്മർ കുറച്ചുകാലത്തേക്ക് ലഭ്യമല്ലാത്തതിനാൽ ആ പ്രശ്നം അദ്ദേഹം തൽക്കാലം പരിഹരിച്ചു.ലയണൽ മെസ്സി, എംബാപ്പെ, നെയ്മർ എന്നിവരെക്കൂടാതെ മൗറോ ഇക്കാർഡി, എയ്ഞ്ചൽ ഡി മരിയ, ജിനി വിജ്നാൽഡം എന്നി മികച്ച താരങ്ങളും ഉണ്ട്. ധ്യനിരയിലും പ്രതിരോധത്തിലും മികവുറ്റ താരങ്ങളും അവർക്കുണ്ട്. ഈ സീസണിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ പിഎസ്ജി ചാമ്പ്യൻസ് ലീഗ് നേടുമെന്നാണ് എല്ലാവരും കണക്കുകൂട്ടുന്നത്.