ഇന്ന് രാത്രി രാത്രി സാന്റിയാഗോ ബെർണബ്യൂവിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ ചെൽസി റയൽ മാഡ്രിഡിനെ നേരിടും.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ആദ്യ പാദ മത്സരത്തിൽ കരീം ബെൻസെമയുടെ മികവിൽ 3-1 ന് തകർപ്പൻ വിജയം നേടിയ റയൽ മാഡ്രിഡിന് സെമിയിൽ കടക്കാനുള്ള എല്ലാ സാധ്യതയും കല്പിക്കുന്നുണ്ട്.
എന്നാൽ അത്ഭുതങ്ങൾ കാണിക്കാനുള്ള കെൽപ്പുള്ള ട്യുച്ചലിന്റെ ചെൽസി പ്രതീക്ഷകൾ കൈവിടാതെയാണ് ഇന്നിറങ്ങുന്നത്. അവസാന മത്സരത്തിൽ ലാ ലിഗയിൽ ഗെറ്റാഫെയെ 2-0 ന് തോൽപ്പിച്ച് കാർലോ ആൻസലോട്ടിയുടെ ടീം മികച്ച ഫോമിലാണ്. ശനിയാഴ്ച പ്രീമിയർ ലീഗിൽ വെസ്റ്റ് ലണ്ടനുകാർ സതാംപ്ടണിനെ 6-0 ന് തകർത്ത് ഇന്നത്തെ പോരാട്ടത്തിന് മുന്നോടിയായി റയലിന് വലിയ മുനാനറിയിപ്പ് കൊടുത്തിരിക്കുകയാണ്.സ്പാനിഷ് തലസ്ഥാനത്തേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി ചെൽസിക്ക് ഈ വിജയം വലിയ മനോവീര്യം നൽകും.
രണ്ടാം പാദത്തിലേക്ക് കടക്കുമ്പോൾ കഴിഞ്ഞ സീസണിൽ സെമിഫൈനലിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ചത് ചെൽസി ഓർമയിൽ വെക്കുന്നുണ്ടാവും.ചൊവ്വാഴ്ച ഒരു തിരിച്ചുവരവ് നടത്തുമെന്ന് ബ്ലൂസ് പ്രതീക്ഷിക്കുന്നു.ഗെറ്റാഫെയ്ക്കെതിരായ വാരാന്ത്യ പോരാട്ടത്തിനായി ആൻസലോട്ടി തന്റെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയിരുന്നു. ആമത്സരത്തിൽ കളിക്കാതിരുന്ന പ്രമുഖ താരങ്ങളെല്ലാം ഇന്നത്തെ മത്സരത്തിൽ ടീമിൽ സ്ഥാനം പിടിക്കും.സസ്പെൻഷൻ കാരണം എഡർ മിലിറ്റാവോ റയലിനൊപ്പം ഉണ്ടാവില്ല.പരിക്കേറ്റ് പുറത്തായ റൊമേലു ലുക്കാക്കു ഇല്ലാതെയാണ് ചെൽസി ഇറങ്ങുന്നത്.ആസ്പിലികെറ്റ തിരികെ ടീമിൽ എത്തിയിട്ടുണ്ട്. എവേ ഗോൾ ഇല്ല എന്നതിനാൽ തന്നെ ഇന്ന് 2 ഗോളിന് വിജയിച്ചാൽ ചെൽസിക്ക് കളി എക്സ്ട്രാ ടൈമിലേക്ക് കൊണ്ട് പോകാം. ഇന്ന് രാത്രി 12.30നാകും മത്സരം നടക്കുക.
ആദ്യ പാദത്തിൽ അവരുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ജയങ്ങളിൽ ഒന്ന് സ്വന്തമാക്കിയ സ്പാനിഷ് ക്ലബ് വിയ്യാറയൽ രണ്ടാം പാദ ക്വാർട്ടറിൽ ജർമൻ ഭീമന്മാരായ ബയേൺ മ്യൂണിക്കിനെ നേരിടും.ആദ്യ പാദത്തിൽ നേടിയ 1 -0 ത്തിന്റെ ലീഡിലാണ് വിയ്യ റയൽ മ്യൂണിക്കിലെത്തിയത്.ഈ സീസൺ ചാമ്പ്യൻസ് ലീഗിലെ ബയേണിന്റെ ആദ്യ പരാജയം നേരിടേണ്ടി വരുന്നതായിരുന്നു ആദ്യ പാദ ക്വാർട്ടറിൽ സ്പെയിനിൽ കണ്ടത്.
യൂറോപ്യൻ മത്സരങ്ങളിലെ പരിശീലകൻ ഉനായ് എമിറെയുടെ തന്ത്രങ്ങളുടെ മികവ് കണ്ട മത്സരത്തിൽ ഡാഞ്ചുമയുടെ ഏക ഗോളായിരുന്നു ഫലം നിർണയിച്ചത്. ഇന്ന് മ്യൂണിക്കിൽ കാര്യങ്ങൾ ആദ്യ പാദം പോലെ എളുപ്പമാകില്ല. ഇന്ന് വിജയിച്ച് സെമി ലക്ഷ്യമായി മുന്നേറുക തന്നെയാകും ബയേൺ ലക്ഷ്യം. സെമി ഫൈനലിൽ ബെൻഫിക്കയോ ലിവർപൂളോ ആകും ഇന്ന് വിജയിക്കുന്നവരുടെ എതിരാളികൾ.എല്ലാ മത്സരങ്ങളിലും ഹോം ഗ്രൗണ്ടിലെ അവസാന ആറുകളിൽ അഞ്ചെണ്ണം വിജയിച്ചാണ് നാഗൽസ്മാൻസിന്റെ ടീം ചൊവ്വാഴ്ചത്തെ മത്സരത്തിലേക്ക് പ്രവേശിക്കുന്നത്, അലയൻസ് അരീനയിൽ നടന്ന ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കുറഞ്ഞത് രണ്ട് ഗോളുകളെങ്കിലും നേടുന്നതിൽ അവർ പരാജയപ്പെട്ടിട്ട് മൂന്ന് വർഷത്തിലേറെയായി.
ഇതെല്ലം ബയേണിന് പ്രതീക്ഷ നൽകുന്ന കാര്യമാണ്.വില്ലാറിയൽ ക്ലബ്ബിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് സെമിയിലെത്താൻ ഇപ്പോൾ വെറും 90 മിനിറ്റ് മാത്രം അകലെയാണ്.2005-06 സീസണിൽ സെമിയിൽ ആഴ്സനലിനോടാണ് വിയ്യാറയൽ സെമിയിൽ പരാജയപ്പെട്ടത്.ബയേണും വില്ലാറിയലും അലയൻസ് അരീനയിൽ മുമ്പ് ഒരു തവണ മാത്രമേ ഏറ്റുമുട്ടിയിട്ടുള്ളൂ.2011-12 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ജർമ്മൻ ടീം 3-1 ന് ജയിക്ക്ൿയും ചെയ്തു.