ആൻഫീൽഡിൽ നടന്ന ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ആദ്യ പാദത്തിൽ വിയ്യാറയലിനെതിരെ ലിവർപൂളിന് തകർപ്പൻ ജയം.53 ആം മിനിറ്റിൽ വിയ്യാറയലിന്റെ പെർവിസ് എസ്തുപിനാന്റെ സെൽഫ് ഗോളാണ് ലിവർപൂളിന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ലിവർപൂൾ നായകൻ ജോർദാൻ ഹെൻഡേഴ്സനാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. രണ്ട് മിനിറ്റിനകം സാദിയോ മാനെ യെല്ലോ സബ്മറൈൻസിന്റെ തോൽവി ഉറപ്പാക്കിയ രണ്ടാം ഗോൾ സ്വന്തമാക്കി.
മത്സരത്തിൽ ഏതാണ്ട് 70 ശതമാനത്തിൽ അധികം പന്ത് കൈവശം വച്ച ലിവർപൂൾ ആദ്യ പകുതിയിൽ നിരവധി ഗോൾ ശ്രമങ്ങൾ ആണ് നടത്തിയത്. സലക്കും മാനിക്കും നിരവധി ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും എല്ലാം വിയ്യ റയൽ പ്രതിരോധത്തിൽ തട്ടി മടങ്ങി.90 മിനിറ്റും ബസ് പാർക്കിംഗ് ശൈലിയിൽ കളിച്ച സ്പാനിഷ് ക്ലബ് ആകെ ഒരു ഷോട്ട് മാത്രമാണ് ലിവർപൂൾ ഗോൾ മുഖം ലക്ഷ്യമാക്കി ഉതിർത്തത്.
ലോകോത്തര നിലവാരമുള്ള ലിവർപൂൾ മുന്നേറ്റനിരയെ മത്സരം മുഴുവൻ പ്രതിരോധിക്കാനുള്ള വിഭവങ്ങൾ അവർക്കില്ലായിരുന്നു. 5 ഓൺ ടാർഗറ്റ് ഷോട്ടുകൾ ഉൾപ്പെടെ ആകെ 19 ഷോട്ടുകളാണ് ലിവർപൂൾ ർ വിയ്യാറയലിനെതിരെ പായിച്ചത്. രണ്ടാം പകുതിയിൽ പക്ഷെ ലിവർപൂൾ വിയ്യറയൽ പ്രതിരോധം മറികടന്നു. 53 മത്തെ മിനിറ്റിൽ ക്യാപ്റ്റൻ ജോർദൻ ഹെന്റേഴ്സന്റെ ക്രോസ് പെർവിസ് എസ്റ്റുപിനാന്റെ കാലിൽ തട്ടി പോസ്റ്റിൽ കേറിയതോടെ ലിവർപൂൾ മത്സരത്തിൽ മുന്നിലെത്തി.
രണ്ടു മിനിറ്റുകൾക്ക് ശേഷം ലിവർപൂൾ തങ്ങളുടെ മുൻതൂക്കം ഇരട്ടിയാക്കി. മുഹമ്മദ് സലാഹിന്റെ മികച്ച നീക്കത്തിനും പാസിനും ഒടുവിൽ സാദിയോ മാനെ ആണ് അവർക്ക് രണ്ടാം ഗോൾ സമ്മാനിച്ചത്. രണ്ടാംപാദ സെമി മെയ് 4ന് വിയ്യാറയലിന്റെ ഹോം ഗ്രൗണ്ടായ എസ്റ്റേഡിയോ ലാ സെറാമിക്കയിൽ അരങ്ങേറും.