“തകർപ്പൻ തിരിച്ചു വരവിലൂടെ വിയ്യറയൽ വെല്ലുവിളി മറികടന്ന് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ”

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആവേശകരമായ രണ്ടാം പാദ സെമിഫൈനലിൽ വിയ്യ റയലിന്റെ വെല്ലുവിളി അവസാനിപ്പിച്ച് കൊണ്ട് കലാശ പോരാട്ടത്തിന് സ്ഥാനം പിടിച്ചിരിക്കുകയാണ് ലിവർപൂൾ. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് പിന്നിട്ടു നിന്ന ലിവർപൂൾ രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ നേടിയാണ് വിജയം നേടിയത്. ആൻഫീൽഡിൽ നടന്ന ആദ്യ പാദം ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചിരുന്നു.

രണ്ടു ഗോളിന്റെ കടവുമായി ഇറങ്ങിയ വിയ്യ റയൽ തുടക്കം മുതൽ തന്നെ ക്ലൊപ്പിന്റെ ലിവർപോളിന്റെ വിറപ്പിച്ചു കൊണ്ടേയിരുന്നു.മൂന്നാം മിനിറ്റിൽ എസ്‌തുപിനാന്റെ മികച്ച ക്രോസ് ബൗളെ ഡയ വലയിൽ എത്തിച്ച് വിയ്യ റയൽ തങ്ങളുടെ ലക്‌ഷ്യം എന്താണെന്നു വ്യക്തമാക്കി. ഗോൾ നേടിയതോടെ വിയ്യ റയൽ കൂടുതൽ ആക്രമണവുമായി മുന്നോട്ട് പോയി കൊണ്ടിരുന്നു. അതിനു ശേഷം അർജന്റീന താരം ലെ സെൽസോയെ ലിവർപൂൾ ഗോൾ കീപ്പർ ആലിസൻ വീഴ്ത്തിയതിന് സ്പാനിഷ് ടീം പെനാൽറ്റിക്ക് വേണ്ടി വാദിച്ചെങ്കിലും അനുവദിച്ചു കൊടുത്തില്ല.

41 മത്തെ മിനിറ്റിൽ മത്സരത്തിലെ രണ്ടാം ഗോളും നേടി വിയ്യ റയൽ ആഗ്രഗേറ്റ് സ്‌കോറിൽ ലിവർപൂളിന് ഒപ്പമെത്തി.മുൻ ടോട്ടൻഹാം താരമായ കപ്യു നൽകിയ സുന്ദര ക്രോസ് വലയിൽ എത്തിച്ച് കോക്വെലിൻ ആണ് വിയ്യ റെയ്ലിനെ ഒപ്പമെത്തിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ക്ളോപ്പിന്റെ തന്ത്രങ്ങളാണ് മൈതാനത്ത് കാണാൻ കഴിഞ്ഞത്.ഡീഗോ ജോട്ടോക്ക് പകരം ലൂയിസ് ഡിയാസിനെ കളത്തിൽ ഇറക്കിയത്തോടെ കളിയുടെ ഗതി തന്നെ മാറി പോയിരുന്നു. രണ്ടാം പകുതിയിൽ തുടരെ വിയ്യാറയൽ പ്രതിരോധത്തെ പരീക്ഷിച്ച ലിവർപൂൾ 62 ആം മിനുട്ടിൽ ഒരു ഗോൾ തിരിച്ചടിച്ചു. മുഹമ്മദ് സലയുടെ പാസിൽ നിന്നും ഫാബിഞ്ഞോയാണ് ഗോൾ നേടിയത്. 67 ആം മിനുട്ടിൽ അര്നോള്ഡിന്റെ ക്രോസിൽ നിന്നും ഡയസ് നേടിയ ഗോൾ ലിവർപൂളിന്റെ ജയം ഉറപ്പിക്കുന്നതായിരുന്നു. 74 ആം മിനുട്ടിൽ സെനഗൽ സ്‌ട്രൈക്കർ സാദിയോ മാനെ നേടിയ ഗോളിൽ ലിവേറ്റപ്പോള് വിജയം പൂർത്തിയാക്കി ഫൈനലിലേക്ക് മാർച്ച ചെയ്തു.

അതേസമയം ഇരു പാദങ്ങളിലും ആയി 5-2 ന്റെ ജയവുമായി പാരീസിലേക്ക് പോകുന്ന ലിവർപൂൾ ഏഴാം ചാമ്പ്യൻസ് ലീഗ് കിരീടം ആണ് ലക്ഷ്യം വക്കുന്നത്. പാത്താമത്തെ ചാമ്പ്യസ്ന ലീഗ് ഫൈനലാണ് ലിവർപൂൾ കളിക്കാനൊരുങ്ങുന്നത്. ഇന്ന് നടക്കുനാണ് റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റി മത്സരത്തിലെ വിജയിയെ ലിവർപൂൾ ഫൈനലിൽ നേരിടും. കഴിഞ്ഞ അഞ്ചു വർഷത്തിന് ലിവർപൂളിന്റെ മൂന്നമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ കൂടിയാണിത്.

Rate this post
Liverpool