❝മറ്റൊരു ചാമ്പ്യൻസ് ലീഗ് നേടാനുള്ള സ്വപ്നവും ആഗ്രഹം ഇപ്പോഴുമുണ്ട് ❞
21 വർഷം നീണ്ട ബാഴ്സലോണ ജീവിതം അവസാനിപ്പിച്ച് കൊണ്ടാണ് ലയണൽ മെസ്സി ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി യിൽ ചേർന്നത്.തന്റെ കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള ഓപ്ഷനുമായി മെസ്സി ചൊവ്വാഴ്ച പിഎസ്ജിയുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടത്.നികുതി കഴിഞ്ഞ് ഓരോ സീസണിലും 35 മില്യൺ ഡോളറാണ് മെസ്സിക്ക് വേതനമായി ലഭിക്കുക.ബാഴ്സലോണയിലെ തന്റെ ആദ്യ കിറ്റ് നമ്പറായ 30 ആണ് മെസ്സിക്ക് പാരിസിൽ തെരഞ്ഞെടുത്തത്.ഫ്രാൻസിൽ താരത്തിന്റെ അരങ്ങേറ്റത്തിനായി ആരാധകർ കാത്തിരിക്കുകയാണെങ്കിലും ഇതുവരെയും അതെന്നാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റത്തെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നുമില്ലെങ്കിലും എഎസ് പറയുന്നതനുസരിച്ച്, പാർക്കി ഡെസ് പ്രിൻസസിൽ ഒരു മുഴുവൻ ജനക്കൂട്ടത്തിന് മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെടാൻ മെസ്സിയുടെ അരങ്ങേറ്റം സെപ്റ്റംബർ 12 വരെ നീളാൻ സാധ്യതയുണ്ട്.പിഎസ്ജി യിൽ എത്തിയതിനു ശേഷം തന്റെ പദ്ധതിയെകുറിച്ച സംസാരിക്കുകയാണ് ലയണൽ മെസ്സി.”അടുത്ത വർഷങ്ങളിൽ പിഎസ്ജി ഒരിക്കൽക്കൂടി പോരാടാൻ തയ്യാറാണെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് മറ്റൊരു ചാമ്പ്യൻസ് ലീഗ് നേടാനുള്ള അതേ സ്വപ്നവും ആഗ്രഹവും ഉണ്ട്,” മെസ്സി ബെയിൻ സ്പോർട്സിനോട് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ പിഎസ്ജി ചാമ്പ്യൻസ് ലീഗിന് അടുത്തെത്തിയെങ്കിലും നേടനായില്ല.
🗣️ Messi: “My goal and my dream is to win the Champions League once more. I think we have the team to do it here.”
— UEFA Champions League (@ChampionsLeague) August 12, 2021
📸 @PSG_inside pic.twitter.com/TawFs6EinI
“എനിക്ക് ആവശ്യമുള്ളതെന്തും ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, അതുവഴി ക്ലബിനും വ്യക്തിപരമായും ആരാധകർക്കും വളരെയധികം അർത്ഥമാക്കുന്ന ഒരു ലക്ഷ്യം നേടാൻ ഞങ്ങൾക്ക് കഴിയും.” മെസ്സി കൂട്ടിച്ചേർത്തു. “ബാഴ്സലോണയ്ക്ക് പുറത്ത് എന്റെ ആദ്യ അനുഭവമാണ്, ഇത്രയും കാലം അവിടെ ഉണ്ടായിരുന്നതും ഇത് അനുഭവിക്കുന്നതും വലിയ ആവേശമാണ് . ഓരോ മിനിറ്റും ഞാൻ ആസ്വദിക്കുന്നു,മത്സരം ആരംഭിക്കാൻ ഞാൻ കാത്തിരിക്കുന്നു ” മെസ്സി പറഞ്ഞു.
വളരെക്കാലം രണ്ടു ക്ലബുകളിൽ കളിച്ചതിനു ശേഷം നെയ്മറുമായി വീണ്ടും ഒരുമിക്കുന്നതിൽ സന്തോഷമുണ്ടെന്നും മെസി പറഞ്ഞു. മറ്റെല്ലാവരോടൊപ്പവും കളിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ് പാരിസിൽ അതി ശക്തമായ സ്ക്വാഡ് ഉണ്ടെന്നും മെസ്സി പറഞ്ഞു. ബാഴ്സയിലെ അരങ്ങേറ്റ നാളുകളിൽ അണിഞ്ഞ മുപ്പതാം നമ്പർ ഒരുപാട് സമയത്തിന് ശേഷം വലിയ മാറ്റത്തോടെ വീണ്ടും അണിയുകയാണ്. മെസ്സി പറഞ്ഞു.