❝ലയണൽ മെസ്സിയെയും കൈലിയൻ എംബാപ്പെയെയും മുൻ നിർത്തിയുള്ള പദ്ധതികളുമായി പിഎസ്ജി❞

ബാഴ്‌സലോണയിൽ നിന്നും സൂപ്പർ താരം ലയണൽ മെസ്സിയുടെ വരവോടു കൂടി പുതിയ പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങുകയാണ് പിഎസ്ജി. സൂപ്പർ താരങ്ങളായ കൈലിയൻ എംബാപ്പെയും ലയണൽ മെസ്സിയും പിഎസ്ജിയിൽ മുന്നിൽ നിർത്തി കളിക്കാനാണ് പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ പദ്ധതിയിട്ടിയിരിക്കുന്നത്.അർജന്റീന മാനേജർ പരിശീലനത്തിൽ രണ്ട് മുന്നേറ്റക്കാരെ പരീക്ഷിക്കുകയും അവരുടെ ലിങ്ക് അപ്പ് പ്ലെ പ്രാവർത്തികമാക്കുകയും ചെയ്തു.

സൂപ്പർ താരം കൈലിയൻ എംബാപ്പെ പാരീസ് വിടാൻ ആഗ്രഹിക്കുന്നു എന്ന് പല തവണ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ എംബാപ്പെയെ തന്റെ പ്രിയപ്പെട്ട സ്ഥാനത്ത് ഉപയോഗിച്ച് പി‌എസ്‌ജിയിൽ തുടരാൻ ബോധ്യപ്പെടുതാനുളള ശ്രമത്തിലാണ് പരിശീലകൻ. ക്ലബ്ബിൽ തന്റെ ഇഷ്ട സ്ഥലത്ത് കൂടുതൽ സ്വന്തന്ത്രത്തോടെ കളിപ്പിച്ച താരത്തെ പിടിച്ചു നിർത്താനുള്ള ശ്രമത്തിലാണ്.

“ഈ മുൻനിര കളിക്കാരെയെല്ലാം മുൻ നിർത്തി മുന്നിലുള്ള എല്ലാ വെല്ലുവിളികളെയും നേരിടാൻ പ്രാപ്തിയുള്ള ഒരു ടീം രൂപീകരിക്കുക എന്നതാണ് ഇപ്പോൾ ഞങ്ങളുടെ വെല്ലുവിളി.ഈ ടീം ഒരു ശക്തമായ യൂണിറ്റായി മാറുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കോപ്പ അമേരിക്കയിൽ അവസാന മത്സരം കളിച്ചതിന് ശേഷം ഒരു മാസത്തിനുശേഷം രണ്ടാമത്തെ മാത്രം ദിവസത്തെ പരിശീലനമാണ് കഴിഞ്ഞ ദിവസത്തെ അത് കൊണ്ട് മെസ്സി പാരിസിന് വേണ്ടി എന്ന് അരങ്ങേറ്റം കുറയ്ക്കുമെന്ന് ഇതുവരെ ഉറപ്പായിട്ടില്ല.കാര്യങ്ങൾ പടിപടിയായി മുന്നോട്ട് പോവും, അങ്ങനെ മെസ്സി പൂർണ ആരോഗ്യവാനായിരിക്കുമ്പോൾ അരങ്ങേറ്റം കുറിക്കാൻ കഴിയും ”.

കൈലിയൻ എംബാപ്പെ ഉടൻ തന്നെ റയൽ മാഡ്രിഡിലേക്ക് പോകാൻ താൽപ്പര്യപ്പെടുന്നു എന്ന റിപോർട്ടുകൾ പുറത്തു വന്നതാണ്. ക്ലബ് വിടാനായി പിഎസ്ജി പ്രസിഡന്റ് നാസർ അൽ-ഖെലൈഫിയുമായി ചർച്ച നടത്താൻ ഫ്രഞ്ചുകാരൻ ഒരുങ്ങുകയാണ്. എന്നാൽ എംബാപ്പയെ വിടാൻ ക്ലബ് ഒരുക്കമല്ല .ഒരു മത്സരാധിഷ്ഠിത ടീം വേണമായിരുന്നു ഫ്രഞ്ച് താരത്തിന്റെ ആഗ്രഹം മെസ്സിയുടെ വരവോടു കൂടി അത് സാധ്യമായിരിക്കുകയാണ്.2021/22 സീസണിന്റെ അവസാനത്തിൽ ഫ്രഞ്ചുകാരൻ ഒരു സ്വതന്ത്ര ഏജന്റായി മാറുന്നത് വരെ കാത്തിരിക്കാൻ റയൽ മാഡ്രിഡ് തയ്യാറാണെന്ന് റിപ്പോർട്ടുണ്ട്.

Rate this post