യുവേഫ ചാമ്പ്യൻസ് ലീഗ് അഞ്ചാം റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും. പ്രധാന മത്സരങ്ങളിൽ ബാഴ്സലോണ ബെൻഫിക്കയെയും .മാഞ്ചസ്റ്റർ യുണൈറ്റഡ് വിയ്യ റയലിനെയും, ചെൽസി യുവന്റസിനെയും നേരിടും.ഒലേ സോൾഷയറിന്റെ പടിയിറക്കത്തിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആദ്യമായി കളത്തിലേക്ക് വരികയാണ്. പ്രീമിയര്‍ ലീഗില്‍ പതറുമ്പോഴും യൂറോപ്പില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്ന യുണൈറ്റഡിന് വിയ്യാറയലിനെ തോൽപ്പിച്ചാൽ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം.
നാല് കളിയിൽ ഇരു ടീമിനും ഏഴ് പോയിന്റ് വീതമെങ്കിലും ഗോള്‍ശരാശരിയിൽ യുണൈറ്റഡ് മുന്നിലാണ്. വാറ്റ്ഫോര്‍ഡിനെതിരെ യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടിയ വാന്ഡെബീക്കിന് മൈക്കല്‍ കാരിക്ക് ആദ്യ ഇലവനില്‍ അവസരം നൽകിയേക്കും. സെപ്തംബറിൽ ഓൾഡ് ട്രാഫോർഡിൽ വെച്ച് യുണൈറ്റഡ് വില്ലാറിയലിനെ 2-1 ന് തോൽപിച്ചു, ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റോപ്പേജ് ടൈമിൽ നേടിയ ഗോളിനായിരുന്നു വിജയം.യുണൈറ്റഡിന്റെ അവസാന 16-ലെ സ്ഥാനം ഉറപ്പാക്കാൻ ഒരു വിജയം മതിയാകും.
Matchday 5 is here 🤩
— UEFA Champions League (@ChampionsLeague) November 22, 2021
Confident your team will win this week? 🤔#UCL
യുണൈറ്റഡിനെ പോലെ ഇന്ത്യന്‍സമയം രാത്രി 11.15ന് മൈതാനത്തിറങ്ങുന്ന ബയേൺ മ്യൂണിക്ക് നാല് കളിയും ജയിച്ച് നോക്കൗട്ട് യോഗ്യത ഉറപ്പിച്ചുകഴിഞ്ഞു. എവേ മത്സരത്തിൽ ഇന്ന് ഡൈനമോ കീവിനെതിരെ സമനില വഴങ്ങിയാലും ബയേണിന് ഗ്രൂപ്പ് ചാമ്പ്യന്മാരാകാം. നൗ കാംപില്‍ പുലര്‍ച്ചെ 1.15ന് നേര്‍ക്കുനേര്‍ വരുമ്പോള്‍ ബാഴ്സലോണയ്ക്ക് ആറും ബെന്‍ഫിക്കയ്ക്ക് നാലും പോയിന്റ് വീതം. അവസാന മത്സരത്തിൽ ബയേൺ എതിരാളികള്‍ ആയതിനാല്‍ ഇന്ന് ജയിക്കുക അനിവാര്യമെന്ന തിരിച്ചറിവിലാകും സാവിയുടെ സന്നാഹം.
എസ്പാൻയോളിനെതിരായ കറ്റാലൻ ഡെർബിയിലെ നാടകീയമായ വിജയത്തെത്തുടർന്ന് ആണ് ബാഴ്സലോണ ബെൻഫിക്കയെ നേരിടാനൊരുങ്ങുന്നത്.സ്വന്തം തട്ടകത്തിൽ ബയേൺ മ്യൂണിക്കിനോടും പോർച്ചുഗലിലെ ബെൻഫിക്കയോടും 3-0 തോൽവിയോടെ ഗ്രൂപ്പിലെ ഭയാനകമായ തുടക്കത്തിനുശേഷം ഡൈനാമോ കീവിനെതിരായ അവരുടെ രണ്ട് ഗെയിമുകളും ജയിക്കുകയും ബയേൺ തുടർച്ചയായി രണ്ട് തവണ ബെൻഫിക്കയെ പരാജയപ്പെടുത്തുകയും ചെയ്തതോടെ കറ്റാലൻ വമ്പന്മാരെ രണ്ടാം സ്ഥാനത്ത് എത്തിച്ചു.
ഗ്രൂപ്പ് എച്ചിൽ നാല് കളിയും ജയിച്ച യുവന്റസും ഒന്‍പത് പോയിന്റുള്ള ചെൽസിയും തമ്മിലാണ് ഇന്നത്തെ മത്സരം. ഗ്രൂപ്പ് ചാമ്പ്യന്മാരാവുകയാകും ഇരു ടീമുകളുടെയും അജണ്ട. ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ ലിലെ, ആര്‍ബി സാൽസ്ബര്‍ഗിനെയും യംഗ് ബോയ്സ്, അറ്റലാന്റയെയും സെവ്വിയ്യ, വൂള്‍ഫ്സ്ബര്‍ഗിനെയും നേരിടും.
🇺🇦 Ronaldo, Rebrov & Bale star in Kyiv! 👊
— UEFA Champions League (@ChampionsLeague) November 22, 2021
Favourite #UCL memory from the Ukrainian capital? 🤔#StadiumStopover | @hotelsdotcomuk pic.twitter.com/a23VU3m1PQ